താരനും മുടി കൊഴിച്ചിലും കാരണം െപാറുതിമുട്ടി. മുടിയുടെ സൗന്ദര്യവും ആരോഗ്യവും നഷ്ടമാവുകയാണ്. പലതും പരീക്ഷിച്ചു. ഒന്നും വിചാരിച്ച ഫലം നൽകിയില്ല. ഇനിയെന്തു ചെയ്യും ?.... തേങ്ങാപ്പാൽ എന്നാണ് ഇതിനു മറുപടി. മുടിയിഴകളുടെ ആരോഗ്യത്തിന് അത്യുത്തമമാണ് തേങ്ങാപ്പാൽ. വരൾച്ച, താരൻ എന്നിവ നിയന്ത്രിച്ച്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താരനും മുടി കൊഴിച്ചിലും കാരണം െപാറുതിമുട്ടി. മുടിയുടെ സൗന്ദര്യവും ആരോഗ്യവും നഷ്ടമാവുകയാണ്. പലതും പരീക്ഷിച്ചു. ഒന്നും വിചാരിച്ച ഫലം നൽകിയില്ല. ഇനിയെന്തു ചെയ്യും ?....

തേങ്ങാപ്പാൽ എന്നാണ് ഇതിനു മറുപടി. മുടിയിഴകളുടെ ആരോഗ്യത്തിന് അത്യുത്തമമാണ് തേങ്ങാപ്പാൽ. കൊഴിച്ചില്‍, വരൾച്ച, താരൻ എന്നിവ നിയന്ത്രിച്ച്, മുടിയിഴകൾക്ക് കരുത്തും സൗന്ദര്യവും നൽകാൻ ചെയ്യാൻ തേങ്ങാപ്പാലിന് സാധിക്കും. തേങ്ങാപ്പാൽ ഉപയോഗിച്ച് ഹെയർ പാക്കുകൾ ഉണ്ടാക്കേണ്ടത് എങ്ങനയെന്നു നോക്കാം.

ADVERTISEMENT

∙ മുടി കണ്ടീഷൻ ചെയ്യാൻ

ആവശ്യമുള്ളത്

4 ടേബിൾ സ്പൂൺ തേങ്ങാപ്പാൽ

1 ടേബിൾ സ്പൂൺ കറ്റാർവാഴയുടെ നീര്

ADVERTISEMENT

1 ടേബിൾ സ്പൂൺ ഒലീവ് ഓയിൽ

തയ്യാറാക്കേണ്ടത്

തേങ്ങപ്പാലിലേക്ക് കറ്റാർവാഴയുടെ നീരും ഒലീവ് ഓയിലും ചേർക്കുക. ഇതിലേക്ക് പാകത്തിന് വെള്ളം ചേർത്ത് ആവശ്യമുള്ള അളവാക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഇളംചൂടുവെള്ളത്തിൽ തല കഴുകാം. ആവശ്യമെങ്കിൽ ഷാംപൂ ഉപയോഗിക്കാം.

∙ താരൻ അകറ്റാൻ

ADVERTISEMENT

ആവശ്യമുള്ളത്

4 ടേബിൾ സ്പൂൺ തേങ്ങാപ്പാൽ

2 ടേബിൾ സ്പൂൺ വേപ്പില അരച്ചെടുത്തത്

തയാറാക്കുന്ന വിധം :

തേങ്ങാപ്പാലും വേപ്പില അരച്ചെടുത്തതും നന്നായി മിക്സ് ചെയ്ത് തലയിൽ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന്ശേഷം ഇളം ചൂടുവെള്ളത്തിൽ ഷാംപൂ ഉപയോഗിച്ച് കഴുകണം.

∙ മുടി കൊഴിച്ചിൽ തടയാൻ

ആവശ്യമുള്ളത്

4 ടേബിൾ സ്പൂൺ തേങ്ങാപ്പാൽ

1 ടേബിൾ സ്പൂൺ ഉള്ളി ജ്യൂസ്

1 ടേബിൾ സ്പൂൺ ഉലുവപ്പൊടി

തയാറാക്കുന്ന വിധം :

തേങ്ങപ്പാലും ഉലുവപ്പൊടിയും ഉള്ളി ജ്യൂസും നന്നായി മിക്സ് ചെയ്തെടുക്കുക. ഇത് മുടിയികൾക്കിടയിലും തലയോട്ടിയിലും തേച്ച് മസാജ് ചെയ്യുക. അരമണിക്കൂറിനുശേഷം ഇളംചൂടുവെള്ളം ഉപയോഗിച്ച് കഴുകാം. 

English Summary : How to use coconut milk for hair growth