ആരോഗ്യമുള്ള നീണ്ട കണ്‍പീലികള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. നീണ്ട ആരോഗ്യമുള്ള കണ്‍പീലികൾക്കിതാ ചില വഴികൾ. ∙ ഉറങ്ങുന്നതിന് മുമ്പ് ഒലിവ് ഓയിൽ കൺപീലിയിൽ പുരട്ടുന്നത് നല്ലതാണ്. ഒലിവ് ഓയിലില്‍ വിറ്റാമിനും മിനറലും ധാരളം അ‌ടങ്ങിയിട്ടുണ്ട്. ഇതു കൺപീലിയുടെ വളർച്ചയെ സഹായിക്കും. ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യമുള്ള നീണ്ട കണ്‍പീലികള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. നീണ്ട ആരോഗ്യമുള്ള കണ്‍പീലികൾക്കിതാ ചില വഴികൾ.

∙ ഉറങ്ങുന്നതിന് മുമ്പ് ഒലിവ് ഓയിൽ കൺപീലിയിൽ പുരട്ടുന്നത് നല്ലതാണ്. ഒലിവ് ഓയിലില്‍ വിറ്റാമിനും മിനറലും ധാരളം അ‌ടങ്ങിയിട്ടുണ്ട്. ഇതു കൺപീലിയുടെ വളർച്ചയെ സഹായിക്കും.

ADVERTISEMENT

∙ ആവണക്കെണ്ണയിൽ കട്ടികുറഞ്ഞ വിറ്റാമിൻ ഇ അടങ്ങിയ ഓയിൽ ചേർത്ത് കൺപീലിയിൽ പുരട്ടുന്നത് കൺപീലിയുടെ വളർച്ചയ്ക്ക് നല്ലതാണ്.

∙ ഗ്രീൻ ടീയിൽ മുക്കിയ കോട്ടണ്‍ കണ്‍പീലിയിൽ വെയ്ക്കുക. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കഫീനും ഫ്ലെവനോയിഡും കണ്‍പീലികളെ ശക്തിപ്പെടുത്തും. മാത്രമല്ല പുതിയ കണ്‍പീലികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും.

ADVERTISEMENT

∙നാരങ്ങയുടെ  പുറംതൊലി ഒലിവ് ഓയിലിലോ ആവണക്കെണ്ണയിലോ  നാലോ അഞ്ചോ ദിവസം മുക്കി വെച്ച്  കണ്‍പീലിയിൽ പുരട്ടുക. വിറ്റാമിൻ സി ലയിച്ച് ചേർന്ന ഓയിൽ കൺപീലികളുടെ വളർച്ചയ്ക്ക് നല്ലതാണ്.

∙ ഉറങ്ങുന്നതിന് മുമ്പ് കണ്ണുകളിലെ മേക്ക് അപ്പ് നീക്കം ചെയ്യുക. ഇതിനായി വെറ്റ് വൈപ്പ് ഉപയോഗിക്കാം.

ADVERTISEMENT

∙ ആപ്പിൾ, പേരയ്ക്ക തുടങ്ങിയ പഴങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക. കണ്ണുകളുടെയും  കണ്‍പീലികളുടെയും സംരംക്ഷണത്തിന് ആരോഗ്യകരമായ ഭക്ഷണം അത്യാവശ്യമാണ്.

English Summary : Tips for Longer, Thicker Eyelashes without Extensions