ഓറഞ്ചിന്റെയും നേന്ത്രപ്പഴത്തിന്റെയും തൊലി എന്തു ചെയ്യും ? കളയും അല്ലേ ? എന്നാൽ സൗന്ദര്യ സംരക്ഷണത്തിൽ താൽപര്യം ഉള്ളവരാണെങ്കിൽ അത് ഫലപ്രദമായി ഉപയോഗിക്കാം. കാരണം ചർമത്തിന്റെ നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഇതു രണ്ടും. ഇവ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് അറിയാം. ∙ മുഖക്കുരു ഓറഞ്ച് തൊലി ഉണക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓറഞ്ചിന്റെയും നേന്ത്രപ്പഴത്തിന്റെയും തൊലി എന്തു ചെയ്യും ? കളയും അല്ലേ ? എന്നാൽ സൗന്ദര്യ സംരക്ഷണത്തിൽ താൽപര്യം ഉള്ളവരാണെങ്കിൽ അത് ഫലപ്രദമായി ഉപയോഗിക്കാം. കാരണം ചർമത്തിന്റെ നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഇതു രണ്ടും. ഇവ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നു നോക്കാം.

∙ മുഖക്കുരു

ADVERTISEMENT

ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതിലേയ്ക്ക് കുറച്ച് റോസ് വാട്ടർ കൂടി ചേർത്ത് മുഖക്കുരുവും കറുത്ത പാടുകളുമുള്ള ഭാഗങ്ങളിൽ പുരട്ടാം. നല്ല മാറ്റം ഉണ്ടാകും.

∙ നാച്യുറൽ ബ്ലീച്ച്

പ്രകൃതിദത്തവും സുരക്ഷിതവുമായ രീതിയിൽ ബ്ലീച്ച് ചെയ്യാൻ ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് ഉപയോഗിക്കാം. മുഖ ചർമത്തിന് കേടുപാടുകൾ വരാതെ മുഖത്തിന്റെ തിളക്കം വർധിപ്പിക്കാൻ ഇത് സഹായകരമാണ്.

∙ കോശങ്ങളുടെ പുനരുജ്ജീവനം

ADVERTISEMENT

മുഖത്തെ മൃതകോശങ്ങളെ നീക്കി, കോശങ്ങളുടെ പുനരുജ്ജീവനത്തിന് ഓറഞ്ച് പൊടി ഫെയ്സ് പാക് സഹായിക്കും. മൂന്നു ടേബിൾ സ്പൂൺ വരെ പൊടിച്ച ഓറഞ്ച് തൊലിയും രണ്ടു ടേബിൾ സ്പൂൺ പഞ്ചസാരയും തേങ്ങാപ്പാലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 

∙ ലിപ് ബാം

തുല്യ അളവിൽ ഓറഞ്ച് തൊലി പൊടിച്ചതും പഞ്ചസാരയും എടുക്കുക. ഇതിലേക്ക് പേസ്റ്റ് രൂപത്തിലാകുന്നതുവരെ ബദാം ഓയിൽ ചേർക്കാം. ശേഷം ഈ മിശ്രിതം വായുകടക്കാത്ത ഒരു പാത്രത്തിലാക്കി അടച്ച്, കുറഞ്ഞത് ആറു മണിക്കൂർ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ലിപ് ബാം തയാറായി കഴിഞ്ഞു.

∙ വരണ്ട ചർമം

ADVERTISEMENT

മൂന്നോ നാലോ ടേബിൾ സ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതിലേയ്ക്ക് കുറച്ചു റോസ് വാട്ടറും തേനും ചേർത്ത് തയാറാക്കുന്ന ഫെയ്സ് പാക്കും മികച്ചതാണ്. മുഖത്ത് മാത്രമല്ല, ശരീരത്തിലും ഈ മിശ്രിതം പുരട്ടാം. 10 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. ചർമത്തിന് തിളക്കത്തോടൊപ്പം നല്ല മൃദുത്വവും കൈവരും. വരണ്ട ചർമം ഉള്ളവർക്കും ഇതേറെ ഉപകാരപ്പെടും.

∙ മുഖക്കുരുവിന് വിട

പഴത്തൊലി കഷ്ണങ്ങളാക്കി അവയുടെ ഉൾഭാഗം മുഖക്കുരു ഉള്ള ഭാഗങ്ങളിൽ ഉരസുക. 10 മിനിറ്റിനുശേഷം കഴുകി കളയുക. ഇത് ദിവസത്തിൽ രണ്ടു തവണ വീതം ആവർത്തിക്കുക. മുഖക്കുരു കുറയും

∙ കണ്ണിനു ചുറ്റുമുള്ള കറുപ്പ്

രാത്രി കിടക്കും മുൻപ് കണ്ണിനു താഴെ പഴത്തൊലി കൊണ്ട് ഉരസുക. 30 മിനിറ്റിനുശേഷം മുഖം കഴുകി മോയ്ച്യൂറൈസർ പുരട്ടുക. ആഴ്ചയിൽ മൂന്നുതവണ ഇതാവർത്തിക്കുക.

∙ പാടുകൾ മാറാൻ

സ്ട്രെച്ച് മാർക്ക് മാറ്റാൻ പഴത്തൊലി ബെസ്റ്റാണ്. മുഖക്കുരു, മുറിപ്പാടുകൾ തുടങ്ങി സൗന്ദര്യത്തെ ബാധിക്കുന്ന ചർമത്തിലെ വിവിധങ്ങളായ പാടുകൾ മാറ്റുന്നതിനു പഴത്തൊലി ഉപയോഗിക്കാം. പാടുകളിൽ പഴത്തൊലിയുടെ ഉൾവശത്തെ പൾപ്പ് തേച്ചു പിടിപ്പിക്കുക. രാത്രി മുഴുവൻ  ആ ഭാഗത്തു സൂക്ഷിച്ചശേഷം രാവിലെ കഴുകിക്കളയുക. ഇത് ആവർത്തിക്കുക.

English Summary : Orange and Banan peel for skin care