ഇനി മുന്നോട്ടു പോയാൽ ശരിയാവില്ല എന്നു തോന്നിയാലും ചില ഘട്ടത്തിൽ ദാമ്പത്യം തുടരാൻ പങ്കാളികൾ നിർബന്ധിതരാകാറുണ്ട്. പക്ഷേ പരിധി വിടുമ്പോൾ പിരിയുകയല്ലാതെ മറ്റൊരു പോംവഴിയും മുന്നിൽ ഉണ്ടായില്ലെന്നു വരാം. പ്രണയഭംഗം ഹൃദയഭേദകമാണെങ്കിലും ബന്ധം ഇനി തുടരാനാവില്ലെന്ന ഉത്തമ ബോധ്യം വന്നാൽ പിരിയുന്നതു തന്നെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനി മുന്നോട്ടു പോയാൽ ശരിയാവില്ല എന്നു തോന്നിയാലും ചില ഘട്ടത്തിൽ ദാമ്പത്യം തുടരാൻ പങ്കാളികൾ നിർബന്ധിതരാകാറുണ്ട്. പക്ഷേ പരിധി വിടുമ്പോൾ പിരിയുകയല്ലാതെ മറ്റൊരു പോംവഴിയും മുന്നിൽ ഉണ്ടായില്ലെന്നു വരാം. പ്രണയഭംഗം ഹൃദയഭേദകമാണെങ്കിലും ബന്ധം ഇനി തുടരാനാവില്ലെന്ന ഉത്തമ ബോധ്യം വന്നാൽ പിരിയുന്നതു തന്നെയാണ് നല്ലത്. അതു തിരിച്ചറിയാനുള്ള ചില വഴികളിതാ...

∙ നുണകളുടെ പുറത്താണോ ജീവിതം?

ADVERTISEMENT

പെരുംനുണകളുടെ ഒരു ചീട്ടുകൊട്ടാരമുണ്ടാക്കി അതിലൊരു അഡ്ജസ്റ്റ്മെന്റ് ലൈഫാണോ നിങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്? എങ്കിൽ ഉറപ്പായും ഒരുമിച്ചുള്ള ജീവിതത്തിന് ‌ആയുസ്സ് വളരെ കുറവായിരിക്കും. കാരണം എപ്പോഴും നുണകൾ മാത്രം പറയുന്ന ഒരു പങ്കാളിയെ ആർക്കും അധികകാലം സഹിക്കാൻ കഴിയില്ല. ഒരാൾക്കg മാത്രമായി എല്ലായ്പ്പോഴും ക്ഷമിക്കാനുമാകില്ല. അതുകൊണ്ട് എത്രയും വേഗം പിരിയുന്നതാവും നല്ലത്.

∙ കോംപ്രമൈസ് എന്നൊരു വാക്ക് നിഘണ്ടുവിലില്ല!

ADVERTISEMENT

ഭാവിയെക്കുറിച്ചുള്ള പദ്ധതികളിൽ മുതൽ നിസ്സാര കാര്യങ്ങളിൽവരെ രണ്ടഭിപ്രായമാണോ നിങ്ങൾക്ക്. ഒരു ചെറിയ കാര്യത്തിൽപോലും നിങ്ങൾക്ക് പരസ്പരം കോംപ്രമൈസ് ചെയ്യാൻ കഴിയാറില്ലേ? അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ നിരന്തരം കലഹിക്കാറുണ്ടോ? എങ്കിൽ തീർച്ചയായും പിരിയുന്നതാണ് നല്ലത്. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽനിന്നു വരുന്ന വ്യക്തികളാണെങ്കിലും, ചെറിയ കാര്യങ്ങളിൽ പോലും കോംപ്രമൈസിനു തയാറാകാൻ കഴിയുന്നില്ലെങ്കിൽ ആ ജീവിതം നരകം തന്നെയായിരിക്കും.

∙ അസൂയ മൂത്ത് വല്ലാതെ ഭരിക്കാറുണ്ടോ? എങ്കിൽ ബൈ പറയാം

ADVERTISEMENT

പങ്കാളിയോടുള്ള അസൂയ മൂത്ത് അവരുടെ സ്വകാര്യതയിൽ വല്ലാതെ കടന്നു കയറുകയും അവരെ അമിതമായി നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ബൈ പറഞ്ഞു പിരിയുന്നതാണ് നല്ലത്. കാരണം പങ്കാളികളായാൽപോലും ഒരു പരിധിയിൽക്കൂടുതൽ വ്യക്തിജീവിതത്തിലും സ്വകാര്യതയിലും കൈകടത്തുന്നത് ആർക്കും ഇഷ്ടപ്പെടുകയില്ല. അതിന്റെ പേരിൽ കലഹം പതിവാകുകയും സ്വസ്ഥത നശിക്കുകയും ചെയ്യും.

∙ വഴക്കിടുമ്പോൾ ക്രൂരമായ വാക്കുകളുപയോഗിക്കാറുണ്ടോ?

എല്ലാ ബന്ധങ്ങളിലും വഴക്ക് പതിവാണ്. പക്ഷേ അരക്ഷിതാവസ്ഥയുടെയോ അസംതൃപ്തിയുടെയോ പേരിൽ പരസ്പരം വഴക്കിടുമ്പോൾ മറ്റുള്ളവരുടെ മനസ്സിനെ ക്രൂരമായ വാക്കുകളുപയോഗിച്ച് വേദനിപ്പിക്കുന്നത് ചിലരുടെ പതിവാണ്. വഴക്കുകൾ പെട്ടെന്നു മാറിയാലും വാക്കുകൾ കൊണ്ട് ഹൃദയത്തിനേറ്റ മുറിവ് പങ്കാളിയുടെ മനസ്സിൽനിന്ന് പെട്ടന്നു മായണമെന്നില്ല. സ്ഥിരമായി ഇത്തരം ക്രൂരതകൾ ആവർത്തിക്കുന്നവരിൽനിന്ന് അകന്നു നിൽക്കുകയാണ് നല്ലത്.

∙ നിരന്തരമായ കുറ്റപ്പെടുത്തൽ

ഉള്ളതും ഇല്ലാത്തതുമായ എല്ലാക്കാര്യങ്ങൾക്കും പങ്കാളിയെ കുറ്റപ്പെടുത്തുന്ന പതിവുണ്ടോ? തെറ്റുകൾ പറ്റാത്ത മനുഷ്യരില്ല. എന്നു കരുതി നിരന്തരമായ കുറ്റപ്പെടുത്തലുകൾ പങ്കാളിയുടെ മനസ്സിനെ വല്ലാതെ മടുപ്പിക്കും. എപ്പോഴും കുറ്റം പറയുന്ന, ശകാരിക്കുന്ന പങ്കാളിയെ എല്ലാക്കാലത്തും സഹിക്കാൻ ഒരാൾക്ക് എല്ലായ്പ്പോഴും കഴിയണമെന്നില്ല. അതും ബന്ധങ്ങൾ പെട്ടെന്നില്ലാതാകാൻ ഇടയാക്കും.