ശ്രദ്ധിച്ചില്ലെങ്കിൽ മുടിക്ക് മഴക്കാലം പോലെ കഠിനമായ നാളുകൾ വേറെയുണ്ടാകില്ല. തലമുടിയിഴകൾക്ക് പ്രത്യേക പരിചരണം വേണ്ടി സമയമാണിത്. പ്രത്യേക പരിചരിച്ചില്ലെങ്കിലും കുറച്ചു സമയം മുടിയ്ക്കായി മാറ്റിവയ്ക്കാൻ മടിക്കരുത്. തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്. ∙മഴക്കാലമല്ലേ, മുടി മഴയത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രദ്ധിച്ചില്ലെങ്കിൽ മുടിക്ക് മഴക്കാലം പോലെ കഠിനമായ നാളുകൾ വേറെയുണ്ടാകില്ല. തലമുടിയിഴകൾക്ക് പ്രത്യേക പരിചരണം വേണ്ടി സമയമാണിത്. പ്രത്യേക പരിചരിച്ചില്ലെങ്കിലും കുറച്ചു സമയം മുടിയ്ക്കായി മാറ്റിവയ്ക്കാൻ മടിക്കരുത്. തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്.

∙മഴക്കാലമല്ലേ, മുടി മഴയത്ത് നനഞ്ഞതല്ലേ എന്നുകരുതി തല കഴുകുന്നത് ഒഴിവാക്കരുത്. യോജിച്ച ഷാംപൂ ഉപയോഗിച്ച് മുടിയിലെ പൊടിയും അഴുക്കും കഴുകിക്കളയണം. പ്രൊട്ടക്ടീവ് സിറം പുറത്തുപോകുംമുമ്പ് ഉപയോഗിക്കാനും ശ്രദ്ധിക്കണം. പാർട്ടികളിലും മറ്റും പോകുമ്പോൾ മഴക്കാലത്ത് വെജ് സ്റ്റൈലിങ് വേണ്ടെന്നു വയ്ക്കുക.

ADVERTISEMENT

∙നനഞ്ഞ മുടി ഒരിക്കലും കെട്ടി വയ്ക്കരുത്. നനവ് സ്വാഭാവികമായി മാറുന്നതുവരെ മുടി അഴിച്ചുതന്നെയിടുക. മുടി കെട്ടിവെക്കുന്നതുമൂലം ദുർഗന്ധവും മുടിയിൽ കെട്ടുകൾ രൂപപ്പെടുകയും ചെയ്യും. 

∙കെമിക്കലി ട്രീറ്റ് ചെയ്യപ്പെട്ട മുടി മഴക്കാലത്ത് കട്ടി കൂടിയതായി കാണപ്പെടാറുണ്ട്. ചീകുമ്പോൾ ചീപ്പ് അകത്തേക്ക് പോകാൻ ബുദ്ധിമുട്ടുന്നതായി തോന്നും. ഡീപ് കണ്ടീഷനിങ് ആണ് ഇതിനു പരിഹാരം.

ADVERTISEMENT

∙വിപണിയിൽ കിട്ടുന്ന കളറുകൾ വാങ്ങി മുടിയിൽ പരീക്ഷിച്ച് മുടിപൊട്ടിപോകുന്നത് സ്ഥിരമായാൽ എത്രയും പെട്ടെന്ന് ഒരു പ്രഫഷനലിനെ കണ്ട് കളർകെയർ ഷാംപൂവും കണ്ടീഷനിങും ഉപയോഗിക്കുക.  

∙മുടികൊഴിച്ചിൽ മഴക്കാലത്ത് വല്ലാതെ കൂടുന്നതായി അനുഭവപ്പെട്ടാൽ കൊഴിച്ചിൽ കൂടിയത് മഴയ്ക്ക് മുമ്പോ ശേഷമോ എന്ന് ഓർത്തെടുക്കുക. ഒരു പ്രഫഷനലിന് ന്യൂഗ്രോത്ത് സ്കാൽപ് സിറമുകൾ ഉപയോഗിച്ച് നിങ്ങളെ സഹായിക്കാനാവും.

ADVERTISEMENT

∙തലയിൽ അൻപതു പൈസ വട്ടത്തിൽ മുടികൊഴിഞ്ഞാൽ അലോപേഷ്യ എന്ന രോഗമാണെന്നു മനസിലാക്കി എത്രയുംവേഗം ഒരു ഡർമറ്റോളജിസ്റ്റിനെ കാണുക.

∙മഴക്കാലത്ത് തലയിൽ ചൊറിച്ചിൽ കൂടുക സ്വാഭാവികമാണ്. പലരും ഇത് താരനാണെന്ന മുൻധാരണയിൽ ചികിത്സ ചെയ്യാറുമുണ്ട്. എന്നാൽ ഇത് വരണ്ട ചർമം പൊഴിയുന്നതാകാം. ഇത് വെച്ചുകൊണ്ടിരിക്കാതെ വിദഗ്ധ സഹായം തേടി പരിഹാരം കാണുക.

∙ഇനി ചികിത്സ എന്തൊക്കെ ചെയ്താലും ടെൻഷനും പ്രശ്നങ്ങളുമില്ലാത്ത മനസും നല്ല ഉറക്കവും കൂടിയുണ്ടെങ്കിലേ മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനാവൂ.

Content Summary : Hair care tips for monsoon