നീണ്ട, ആരോഗ്യമുള്ള മുടിയിഴകൾ സ്വന്തമാക്കുക എന്നത് അസാധ്യമായ കാര്യമല്ല. അതിനായി സമയം മാറ്റിവയ്ക്കാനും കൃത്യമായ പരിചരിക്കാനും ഡയറ്റ് പിന്തുടരാനും തയ്യാറാകണം. പരിചരണത്തിനായി മികച്ച ഹെയർ മാസ്ക്കുകൾ ഉപയോഗിക്കേണ്ടതുണ്ട്. ഇതിനായി വീട്ടിൽത്തന്നെ ഹെയർ മാസ്ക്കുകൾ തയ്യാറാക്കാം. മികച്ച നാച്യുറല്‍ ഹെയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീണ്ട, ആരോഗ്യമുള്ള മുടിയിഴകൾ സ്വന്തമാക്കുക എന്നത് അസാധ്യമായ കാര്യമല്ല. അതിനായി സമയം മാറ്റിവയ്ക്കാനും കൃത്യമായ പരിചരിക്കാനും ഡയറ്റ് പിന്തുടരാനും തയ്യാറാകണം. പരിചരണത്തിനായി മികച്ച ഹെയർ മാസ്ക്കുകൾ ഉപയോഗിക്കേണ്ടതുണ്ട്. ഇതിനായി വീട്ടിൽത്തന്നെ ഹെയർ മാസ്ക്കുകൾ തയ്യാറാക്കാം. മികച്ച നാച്യുറല്‍ ഹെയർ മാസ്ക്കുകൾ ഇതാ.

∙ കറ്റാർ വാഴ ഹെയർ മാസ്ക് 

ADVERTISEMENT

കറ്റാർ വാഴയിൽ അടങ്ങിയിരിക്കുന്ന പ്രൊടിയൊലിടിക് എൻസൈമുകൾ മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും വളരെ മികച്ചതാണ്. അൽപം ഒലിവ് ഓയിൽ ചൂടാക്കിയ ശേഷം അതിലേക്ക് കറ്റാർവാഴയുടെ ജെൽ, ചെറുതായി മുറിച്ച പോളകൾ എന്നിവ ഇടുക. അൽപം ചൂടാക്കിയ ശേഷം ഈ മിശ്രിതം തലയിൽ തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിനുശേഷം കഴുകിക്കളയാം.

∙ കടലമാവ് 

100 ഗ്രാം കടലമാവ്, അര കപ്പ് വെള്ളത്തിൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. മുടിയുടെ വേരിലും ശിരോചര്‍മത്തിലും പുരട്ടിയ ശേഷം അരമണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം. കടലമാവിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നു. ഒപ്പം ശിരോചർമത്തെ ക്ലെൻസ് ചെയ്യുന്നു.

∙ ഉള്ളിനീര് 

ADVERTISEMENT

മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉള്ളിനീര്. ഇതിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിച്ച് മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്നു.

ഒരു ഉള്ളിയുടെ നീര്, അര ടേബിൾ സ്പൂൺ നാരങ്ങാനീര്, രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ, ഒരു ടേബിൾസ്പൂൺ തേൻ എന്നിവ മിക്സ് ചെയ്ത് മുടിയിലും തലയോട്ടിയിലും പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ് ഏതെങ്കിലും മൈൽഡ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ഒരു മാസം കൊണ്ട്‌ മുടിക്ക് ഉള്ളു വയ്ക്കുകയും തിളക്കം ലഭിക്കുകയും ചെയ്യും. 

∙ നേന്ത്രപ്പഴം, വെളിച്ചെണ്ണ ഹെയർ മാസ്ക് 

വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ മുടി മൃദുവാക്കുകയും വളർച്ച കൂട്ടുകയും ചെയ്യും. നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മുടി പൊട്ടുന്നത് കുറയ്ക്കുന്നു. നേന്ത്രപ്പഴം ചതച്ച് അതിൽ അൽപം തേങ്ങാപ്പാലും വെളിച്ചെണ്ണയും ചേർത്ത് മുടിയിൽ പുരട്ടാം. കുറച്ചു സമയം കഴിയുമ്പോൾ മൈൽഡ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

ADVERTISEMENT

∙ മുട്ട, തേൻ ഹെയർ മാസ്ക് 

മുട്ടയിൽ അടങ്ങിയിരിക്കുന്ന ബി കോംപ്ലക്സ്, പ്രോട്ടീൻ എന്നിവ മുടിയുടെ വളർച്ച കൂട്ടാനും കരുത്തു വർധിപ്പിക്കാനും സഹായിക്കുന്നു. മുട്ട നന്നായി പതപ്പിച്ച ശേഷം, അതിൽ തേൻ ചേർത്ത് തലയിൽ തേയ്ക്കാം. 15 മിനിറ്റിന്ശേഷം ഷാംപൂവും കണ്ടിഷനറും ഉപയോഗിച്ച് തല വൃത്തിയാക്കാം.

∙ നെല്ലിക്ക, ഷിക്കാക്കായ് മാസ്ക് 

നെല്ലിക്ക, ഷിക്കാക്കായ് എന്നിവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഡി, ആന്റി ഓക്സിഡന്റുകൾ എന്നിവ മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നു. മുടിയുടെ കേടുപാടുകൾ പരിഹരിക്കാനും ഇവ സഹായകരമാണ്.

2 ടീസ്പൂൺ നെല്ലിക്ക പൊടിച്ചതും 2 ടീസ്പൂൺ ഷിക്കാക്കായ് പൊടിച്ചതും ചേർത്തു നന്നായി മിക്സ് ചെയ്യുക. അൽപം വെള്ളം ചേർത്ത് തലയിൽ തേച്ചുപിടിപ്പിച്ച ശേഷം പതിവുപോലെ കഴുകിക്കളയാം.

*പാച്ച് ടെസ്റ്റ് നടത്തി അലർജിയില്ലെന്ന് ഉറപ്പാക്കിയശേഷം ഇവ ഉപയോഗിക്കുക .

English Summary : Home made hair masks for longer and thicker hair