തിളക്കവും മിനുസവും നഷ്ടപ്പെട്ട, വരണ്ടുണങ്ങിയ തലമുടി പലരെയും അലട്ടുന്ന പ്രശ്നമാണ്. മുടിയുടെ ഈർപ്പം നിലനിർത്തിയാലേ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകൂ. അതിനായി പരീക്ഷിക്കാവുന്ന 6 മാർഗങ്ങൾ ഇതാ ∙ ഷാംപൂവും കണ്ടിഷനറും ഓരോരുത്തരുടെയും തലുടി വ്യത്യസ്തമാണ്. അതു മനസ്സിലാക്കി വേണം ഷാംപൂ തിരഞ്ഞെടുക്കാൻ. വരണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിളക്കവും മിനുസവും നഷ്ടപ്പെട്ട, വരണ്ടുണങ്ങിയ തലമുടി പലരെയും അലട്ടുന്ന പ്രശ്നമാണ്. മുടിയുടെ ഈർപ്പം നിലനിർത്തിയാലേ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകൂ. അതിനായി ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ ഇതാ. 

∙ ഷാംപൂവും കണ്ടിഷനറും

ADVERTISEMENT

ഓരോരുത്തരുടെയും തലുടി വ്യത്യസ്തമാണ്. അതു മനസ്സിലാക്കി വേണം ഷാംപൂ തിരഞ്ഞെടുക്കാൻ. വരണ്ട മുടിയുള്ളവർക്ക് അനുയോജ്യമായ ഷാംപൂകൾ വിപണിയിൽ ലഭ്യമാണ്. ഷാംപൂ ചെയ്തശേഷം കണ്ടിഷനറും ഉപയോഗിക്കണം.

∙ തല കഴുകാൻ ചൂടുവെള്ളം വേണ്ട

ചൂടുവെള്ളംകൊണ്ട് തല കുളിക്കുന്നത് ഒഴിവാക്കാം. ചൂടുവെള്ളം മുടിയിലെ ഈർപ്പം ഇല്ലാതാക്കും. ഇതു മുടി വരളാൻ പെട്ടെന്നു പൊട്ടിപ്പോകാനും കാരണമാകുന്നു. 

∙ സീറം ഉപയോഗിക്കുക

ADVERTISEMENT

ഹെയർ സ്റ്റൈലിങ് ടൂളുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഡാമേജുകൾ ഇല്ലാതാക്കാൻ ഹെയർ സീറം ഉപയോഗിക്കാം. മുടി പൊട്ടുന്നതു തടയാനും മിനുസവും തിളക്കവും ലഭിക്കാനും സീറം സഹായിക്കും.

∙ ഹോട്ട് സ്റ്റൈലിങ് ടൂളുകൾ സൂക്ഷിച്ച്

ഹീറ്റ് സ്റ്റൈലിങ് ടൂളുകളുടെ ഉപയോഗം മുടിയുടെ സ്വാഭാവിക ഘടനയെ ബാധിക്കും. ഇത്തരം ടൂളുകൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക. പകരം മുടിയിഴകളെ ഹൈഡ്രേറ്റ് ചെയ്യുന്ന സ്റ്റൈലിങ് മാർഗങ്ങൾ പിന്തുടരാം.

∙ ഹെയർമാസ്ക്

ADVERTISEMENT

ആഴ്ചയിലൊരിക്കൽ ഹെയർമാസ്ക് ട്രീറ്റ്മെന്റ് ചെയ്യാം. മുടിയുടെ ആരോഗ്യം നിലനിർത്താനും വരൾച്ചയെ പ്രതിരോധിക്കാനും ഹെയർമാസ്ക്കുകൾ സഹായിക്കും.

∙ ഹെയർ ഓയിൽ

ഹെയർ ഓയിൽ ഉപയോഗിക്കുന്നത് മുടിയിഴകളിൽ ഈർപ്പം നിലനിർത്തുന്നതിന് സഹായിക്കും. വെളിച്ചെണ്ണ, ഒലിവ് ഓയിൽ എന്നിവ ചെറുതായി ചൂടാക്കി തലയിൽ പുരട്ടാം.

English Summary : How Can I Make My Hair Soft and Silky? 6 tips