ഏറെ നാളായി സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ഒന്നും ചെയ്യാതെ പെട്ടെന്നൊരു ദിവസം എല്ലാം പഴയതുപോലെ ആക്കണമെന്നു കരുതിയാൽ നടക്കില്ല. എന്നാൽ ഒരു 10 ദിവസമെടുത്താൽ സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇതാ. ഒന്നാം നാളിൽ മുഖക്കുരുവിനുള്ള പൊടികൈകൾ തുടങ്ങാം. പുതിനയില

ഏറെ നാളായി സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ഒന്നും ചെയ്യാതെ പെട്ടെന്നൊരു ദിവസം എല്ലാം പഴയതുപോലെ ആക്കണമെന്നു കരുതിയാൽ നടക്കില്ല. എന്നാൽ ഒരു 10 ദിവസമെടുത്താൽ സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇതാ. ഒന്നാം നാളിൽ മുഖക്കുരുവിനുള്ള പൊടികൈകൾ തുടങ്ങാം. പുതിനയില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറെ നാളായി സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ഒന്നും ചെയ്യാതെ പെട്ടെന്നൊരു ദിവസം എല്ലാം പഴയതുപോലെ ആക്കണമെന്നു കരുതിയാൽ നടക്കില്ല. എന്നാൽ ഒരു 10 ദിവസമെടുത്താൽ സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇതാ. ഒന്നാം നാളിൽ മുഖക്കുരുവിനുള്ള പൊടികൈകൾ തുടങ്ങാം. പുതിനയില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറെ നാളായി സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ഒന്നും ചെയ്യാതെ പെട്ടെന്നൊരു ദിവസം എല്ലാം പഴയതുപോലെ ആക്കണമെന്നു കരുതിയാൽ നടക്കില്ല. എന്നാൽ ഒരു 10 ദിവസമെടുത്താൽ സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇതാ.

ഒന്നാം നാളിൽ

ADVERTISEMENT

മുഖക്കുരുവിനുള്ള പൊടികൈകൾ തുടങ്ങാം. പുതിനയില അരച്ചതിൽ അൽപം തേനും നാരങ്ങാനീരും യോജിപ്പിച്ചു ഒന്നിടവിട്ട ദിവസങ്ങളിൽ മുഖത്തിട്ടാൽ മുഖക്കുരു മാറും.

∙ എണ്ണമയം അകറ്റാൻ കടലമാവിൽ റോസ് വാട്ടർ യോജിപ്പിച്ചു പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും തേച്ച് 10 മിനിറ്റ് കഴിഞ്ഞു കഴുകി കളയുക. വരണ്ട ചർമമുള്ളവർ റോസ് വാട്ടറിനു പകരം പാൽപ്പാട ഉപയോഗിക്കുക.

∙ മുഖം വാടിയിരിക്കുന്നതാണോ പ്രശ്നം? ഇന്നു മുതൽ എല്ലാ ദിവസവും പാലിൽ ഒരു നുള്ള് കസ്തൂരി മഞ്ഞൾപ്പൊടി കൂടിയിട്ട് മുഖത്തും കഴുത്തിലും തേച്ച് 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

∙ വരണ്ട മുടിയുള്ളവരാണെങ്കിൽ, രണ്ടു ദിവസം കൂടുമ്പോൾ ബദാം എണ്ണയോ ഒലിവെണ്ണയോ കൊണ്ടു തല മസാജ് ചെയ്യുക. 10 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ കൊണ്ട് കഴുകി കണ്ടീഷനറും ഇടണം.

ADVERTISEMENT

രണ്ടാം നാളിൽ

കരുവാളിപ്പ് മാറ്റിയെടുക്കാൻ തൈരിനെ കൂട്ടുപിടിക്കാം. തൈര് നല്ലൊരു നാച്ചുറൽ ബ്ലീച്ചിങ് ഏജന്റാണ്.

∙ ഒരു വലിയ സ്പൂൺ മുട്ടവെള്ളയിൽ ഒരു വലിയ സ്പൂൺ തൈര് മിക്സ് ചെയ്തു മുഖത്തും കഴുത്തിലും പുരട്ടി 10–15 മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക. അതിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകുക. ചർമത്തിന്റെ കരുവാളിപ്പ് മാറി മുഖം സുന്ദരമാകും.

∙ വരണ്ട ചർമമുള്ളവർ തൈരിൽ തേൻ മിക്സ് ചെയ്ത് ഉപയോഗിക്കാം. എണ്ണമയമുള്ള ചർമക്കാർ തൈരിൽ നാരങ്ങാനീര് യോജിപ്പിക്കുക.

ADVERTISEMENT

∙ താരൻ ശല്യമുണ്ടെങ്കിൽ തൈരിൽ മുട്ടവെള്ള യോജിപ്പിച്ച് തലയിൽ തേച്ചു പിടിപ്പിച്ച് അൽപ സമയത്തിനു ശേഷം കഴുകി കളയാം. മുടിക്ക് തിളക്കവും കിട്ടും.

മൂന്നാം നാളിൽ

മുഖക്കുരുവിന്റെ മുറിവുകളുണ്ടെങ്കിൽ അതുണങ്ങി പാടുകൾ മാറാൻ തേൻ പുരട്ടിയാൽ മതി.

∙ ചുവന്നുള്ളി നീരിൽ അൽപം തേൻ ചേർത്ത് കറുത്ത പാടുകളിൽ ഇടുക. ഒരാഴ്ച തുടർച്ചയായി ഇട്ടാൽ പാടുകൾ മാറും.

∙ തേനും ബദാം എണ്ണയും യോജിപ്പിച്ച് മുഖത്തു പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക. മുഖത്തിന് മൃദുത്വവും തിളക്കവും കിട്ടും.

∙ ഒരു ചെറിയ സ്പൂൺ പാൽപ്പൊടിയിൽ ഒരു ചെറിയ സ്പൂൺ തേനും രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരും കൂടി യോജിപ്പിച്ച് ഫേസ് പായ്ക്കായി മുഖത്തിടുക.

നാലാം നാളിൽ

വരണ്ട മുടിയുള്ളവർ ഒരു ഏത്തപ്പഴം, തേൻ, ബദാമെണ്ണ, ഒരു മുട്ട എന്നിവ മിക്സിയിലടിച്ച് മുടിയിൽ പുരട്ടിയ ശേഷം തലയിൽ പൊതിഞ്ഞു വയ്ക്കുക. 10 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

∙ എണ്ണമയമുള്ള മുടിയാണ് നിങ്ങളുടേതെങ്കിൽ ചെറുപയർ കുതിർത്തരച്ചതിൽ തൈരും അൽപം നാരങ്ങാനീരും ചേർത്ത് തലയിൽ തേച്ചു പിടിപ്പിച്ചശേഷം കഴുകിക്കളയുക.

∙ ചെമ്പരത്തിപ്പൂ കൈകൊണ്ട് ഞെരടിയതിൽ അൽപം ഒലിവെണ്ണയും ചേർത്ത് മുടിയില്‍ തേച്ചാൽ ഏതുതരം മുടിക്കും നല്ല തിളക്കം കിട്ടും.

അഞ്ചാം നാളിൽ

ഓട്സിൽ അല്പം പാൽ ചേർത്ത് യോജിപ്പിച്ചതിൽ മുട്ടയുടെ മഞ്ഞയും ചേർത്ത് 10 –15 മിനിറ്റ് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിച്ച ശേഷം കഴുകി കളയുക. മുഖം മൃദുവാകും.

∙ വരണ്ട ചർമം ഉള്ളവർ തേനും ഓയിലി സ്കിൻ ഉള്ളവർ നാര ങ്ങാനീരും ഓട്സിൽ മിക്സ് ചെയ്യുക. ഒരു ചെറിയ സ്പൂൺ ഓട്സ്,  അര ചെറിയ സ്പൂൺ മുട്ട മഞ്ഞ, കാൽ ചെറിയ സ്പൂ ൺ നാരങ്ങാനീര് എന്ന അനുപാതത്തിൽ മിക്സ് ചെയ്യാം.

∙ താരനകറ്റാൻ കറ്റാർവാഴയുടെ തൊലി മാറ്റി പൾപ്പ് എടുത്ത് തേങ്ങാപ്പാലും ചേർത്തു മിക്സിയിലടിച്ച് തലയിൽ പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയുക.

ആറാം നാളിൽ

കൈ കാലുകൾ സുന്ദരമാക്കാൻ ആറാം നാൾ മാറ്റി വയ്ക്കാം.

∙ സ്ക്രബിൽ നിന്നു തുടങ്ങാം.  നാരങ്ങാ രണ്ടായി മുറിക്കുക. ഒരു പകുതി പഞ്ചസാരയിൽ മുക്കി കാലിൽ ഉരയ്ക്കുക. കാലിലെ മൃതകോശങ്ങൾ നീക്കാനാണ് സ്ക്രബ് ചെയ്യുന്നത്.

∙ നാരങ്ങയും ബദാമും അരച്ചതിൽ പഞ്ചസാര ചേർത്ത് കൈകാലുകളിൽ വൃത്താകൃതിൽ മസാജ് ചെയ്താലും മതി.

∙ കടലമാവിൽ കാരറ്റ് ഗ്രേറ്റ് ചെയ്ത് തൈരിൽ യോജിപ്പിച്ചു കാലിൽ തേച്ചുപിടിപ്പിക്കുക. ഉണങ്ങുമ്പോൾ കഴുകി കളയാം. ചർമം ലോലമാകും.

∙ വിണ്ടു കീറിയ കാൽ പാദങ്ങൾക്കും വരണ്ട ചർമത്തിനും പഴുത്ത ഏത്തപ്പഴവും കറ്റാർവാഴ നീരും ഒലിവ് എണ്ണയിൽ യോജിപ്പിച്ച് തേക്കുക..

ഏഴാം നാളിൽ

കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറാൻ ഉരുളക്കിഴങ്ങ് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഒരു തുണ്ട് പഞ്ഞി കണ്ണിനും മുകളിൽ വച്ച് ഈ പേസ്റ്റ് വയ്ക്കുക. 15 മിനിറ്റ് കഴിഞ്ഞാൽ മാറ്റാം. .

∙ തക്കാളി നീരും നാരങ്ങാ നീരും യോജിപ്പിച്ച് കണ്ണിനു ചുറ്റും മസാജ് ചെയ്താലും കറുപ്പകലും.

∙ ഗ്രീൻ ടീ ഉണ്ടാക്കിയശേഷം ടീ ബാഗ് കളയണ്ട. ഇതു ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു കണ്ണിനു മുകളിൽ വച്ചാൽ കണ്ണിന്റെ ക്ഷീണം മാറും.

∙ ചുണ്ടുകൾ ചുവക്കാൻ റോസ് ഇതളുകൾ അരച്ചതിൽ പാൽ ചേർത്ത് ചുണ്ടുകളിൽ ഇട്ടാൽ മതി.

∙ മാതളനാരങ്ങ ജ്യൂസോ ബീറ്റ്റൂട്ട് ജ്യൂസോ ചുണ്ടിൽ പുരട്ടുന്നതും ചുണ്ടിന് നിറം നൽകും.

എട്ടാം നാളിൽ

ഇനി രണ്ടു നാൾ കൂടി. വേണ്ടത് മിന്നി തിളങ്ങുന്ന മുഖമാണ്. നാച്ചുറൽ ഗ്ലോ നേടാൻ പപ്പായ ഉപയോഗിക്കാം.

∙ നന്നായി പഴുത്ത പപ്പായ തന്നെ തിരഞ്ഞെടുക്കണം. കാരണം പഴുക്കാത്തവയിലെ കറ പൊള്ളലുണ്ടാക്കും.

 

∙ പപ്പായയും തേങ്ങാപ്പാലും യോജിപ്പിച്ച് മുഖത്തിട്ട് 10 മിനിറ്റ് കഴിഞ്ഞ്  മസാജ് ചെയ്തശേഷം കഴുകി കളയുക.

∙ പപ്പായയും മുൾട്ടാണി പൗഡറും തേനും ചേർത്ത് ഫേസ് പായ്ക്ക് ആയി മുഖത്തിടാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകി കളയുക.

ഒമ്പതാം നാളിൽ

രാത്രി കിടക്കുന്നതിനു മുമ്പായി പുളിയുള്ള ഓറഞ്ച് നടുവേ മുറിച്ച് കുരു കളഞ്ഞ് വട്ടത്തിൽ മുഖത്ത് അഞ്ചു മിനിറ്റ് മസാജ് ചെയ്യുക. 10 മിനിറ്റിനു ശേഷം കഴുകിക്കളയാം. രാവിലെ മുഖം പട്ടു പോലെ തിളങ്ങും..

∙ ഓറഞ്ച് ജ്യൂസിൽ ഒരു നുള്ള് കസ്തൂരി മഞ്ഞൾപ്പൊടിയും യോജിപ്പിച്ച് മുഖത്തിട്ട്, 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. മുഖത്തിനു നല്ല നിറം കിട്ടും.

∙ ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് മുൾടാനി മിട്ടിയും ചേർത്ത് റോസ് വാട്ടറിൽ യോജിപ്പിച്ച് ഫേസ് പായ്ക്ക് തയാറാക്കി മുഖത്തിടുക.

പത്താം നാൾ

ഈ പത്തു നാൾ നേടിയ സൗന്ദര്യത്തിൻ ക്ഷീണം മങ്ങലേൽപ്പിക്കാതിരിക്കാൻ തണുപ്പിച്ച വെള്ളരിക്കാനീരിൽ പഞ്ഞി മുക്കി മുഖമാകെ തുടയ്ക്കുക.

∙ ആര്യവേപ്പില ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിച്ചാൽ മുഖം പെട്ടെന്ന് ഫ്രഷാകും.

∙ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ കുറച്ച് റോസാപ്പൂവിതളുകൾ ഇട്ട് ഫ്രിഡ്ജിൽ വയ്ക്കാം. ഇടയ്ക്കിടെ എടുത്ത് മുഖത്തു പുരട്ടാം.

English Summary : 10 days skin care routine