സ്നേഹിക്കുന്നു എന്നതുകൊണ്ടു മാത്രം ബന്ധങ്ങൾ നീണ്ടു നിൽക്കണമെന്നില്ല. കാലം പിന്നിടുംതോറും ബന്ധങ്ങളിൽ മടുപ്പ് കൂടി വരാം. കലഹങ്ങൾ, ഒറ്റയ്ക്കിരിക്കാനുള്ള ശ്രമം, വിരസത എന്നിവ ശക്തമാകും. ആശയവിനിമയത്തിലെ പോരായ്മയും വ്യക്തിത്വം നഷ്ടമാകുന്നതുകൊണ്ടുള്ള പ്രശ്നങ്ങളും ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തും. ഇതിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്നേഹിക്കുന്നു എന്നതുകൊണ്ടു മാത്രം ബന്ധങ്ങൾ നീണ്ടു നിൽക്കണമെന്നില്ല. കാലം പിന്നിടുംതോറും ബന്ധങ്ങളിൽ മടുപ്പ് കടന്നു വരാം. കലഹങ്ങൾ, ഒറ്റയ്ക്കിരിക്കാനുള്ള ശ്രമം, വിരസത എന്നിവ ശക്തമാകും. ആശയവിനിമയത്തിലെ പോരായ്മയും വ്യക്തിത്വം നഷ്ടമാകുന്നതുകൊണ്ടുള്ള പ്രശ്നങ്ങളും ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തും. ഇതിനെ മറികടന്നാൽ മാത്രമേ ബന്ധം നീണ്ടു നിൽക്കുകയുളളൂ. കൗതുകകരമായ കാര്യം എന്തെന്നാൽ, അകന്നിരിക്കാൻ സമയം കണ്ടെത്തുന്നതും ബന്ധങ്ങളെ ഊഷമളതയോടെ മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുന്ന ഘടകമാണ്.

∙ സ്വകാര്യത

ADVERTISEMENT

എപ്പോഴും വിളിക്കുക, സന്ദേശം അയയ്ക്കുക എന്നിവയൊക്കെ മനോഹരം എന്ന് ആദ്യം തോന്നാം. എന്നാൽ സമയം കടന്നുപോകുമ്പോൾ വ്യക്തികൾ പരസ്പരം അകലാൻ ഇതു കാരണമായേക്കും. പങ്കാളിക്ക് സ്വകാര്യതയും ഇടവും കണ്ടെത്താനാവാത്ത വിധം ഇത്തരം പ്രവൃത്തികൾ മാറുന്നതാണ് കാരണം. അത് ഒഴിവാക്കാം.

∙ വ്യക്തിത്വം 

ADVERTISEMENT

നിങ്ങൾ ഒരു ബന്ധത്തിൽ തുടരുന്നു എന്നതുകൊണ്ട് രണ്ടുപേരും ഒരേ കാര്യം ഇഷ്ടപ്പെടണമെന്നോ, ഇഷ്ടങ്ങൾ പരസ്പരം അടിച്ചേൽപ്പിക്കണമെന്നോ അർഥമില്ല. വ്യക്തിപരമായ താൽപര്യങ്ങളോടു പരസ്പര ബഹുമാനം പുലർത്തുക എന്നതാണു പ്രധാനം. വ്യക്തിത്വം കളഞ്ഞു കുളിച്ചുകൊണ്ടുള്ള ബന്ധങ്ങള്‍ ദുരനുഭവമാണ് സമ്മാനിക്കുക.

∙ ഒരുമിച്ചിരിക്കാൻ സമയം

ADVERTISEMENT

പങ്കാളി എന്നൊരാൾ ഉണ്ടെന്നു പോലും ഗൗനിക്കാതെ ജീവിക്കുന്ന ചിലരുണ്ട്. ബന്ധത്തിന്റെ ആദ്യ നാളുകളിലെ കൗതുകം നഷ്ടപ്പെടുകയും ഇനി ‘എന്തായാൽ എന്താ’ എന്ന ചിന്ത കടന്നു വരികയും ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ട് ഒന്നിച്ചിരിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ ആവശ്യമാണ്. മറ്റു ശല്യങ്ങൾ ഒന്നുമില്ലാതെ കുറച്ചു മണിക്കൂറുകൾ പങ്കാളിക്കൊപ്പം ചെലവിടുന്നത് ബന്ധം ദൃഢമാക്കാൻ സഹായിക്കും. 

∙ സ്വന്തം കാര്യം

ഒന്നിച്ച് ചെലവിടാൻ സമയം കണ്ടെത്തുന്നതിനൊപ്പം സ്വന്തം കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതും ആരോഗ്യകരവും സന്തോഷകരവുമായ ബന്ധത്തിലേക്കുള്ള കുറുക്കുവഴിയാണ്. സ്വന്തം കടമകൾ കൃത്യമായി ചെയ്യാതെ അതിന്റെ ഭാരം പങ്കാളിയുടെ ചുമലിലേക്ക് ഇട്ടു കൊടുക്കുന്നത് ബന്ധം ദുരിതപൂർണമാക്കും.

English Summary : Tips for Building a Lasting Relationship