ചില ശീലങ്ങൾ മാറ്റാൻ വളരെ ബുദ്ധിമുട്ടായിരിക്കും. പക്ഷേ ചർമ സംരക്ഷണത്തിനുവേണ്ടിയാകുമ്പോൾ അവ മാറ്റിയേ തീരൂ. തെറ്റായ ശീലങ്ങൾ ചർമത്തിന് പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. പ്രായക്കൂടുതൽ തോന്നാനുള്ള പ്രധാന കാരണം പോലും ഇതാണ്. പുതുവർഷത്തിൽ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളിൽ ഉൾപ്പെടുത്തി ഇവ പരിഹരിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില ശീലങ്ങൾ മാറ്റാൻ വളരെ ബുദ്ധിമുട്ടായിരിക്കും. പക്ഷേ ചർമ സംരക്ഷണത്തിനുവേണ്ടിയാകുമ്പോൾ അവ മാറ്റിയേ തീരൂ. തെറ്റായ ശീലങ്ങൾ ചർമത്തിന് പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. പ്രായക്കൂടുതൽ തോന്നിക്കാനുള്ള പ്രധാന കാരണം ഈ തെറ്റായ ശീലങ്ങളാണ്. പുതുവർഷത്തിൽ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളിൽ ഉൾപ്പെടുത്തി ഇവ പരിഹരിച്ച് ചെറുപ്പം നിലനിർത്താം.

∙ മോയിസ്ച്യുറൈസിങ്

ADVERTISEMENT

എണ്ണമയമുള്ള ചർമമല്ലേ, അതുകൊണ്ട് മോയിസ്ച്യുറൈസിങ് ക്രീമുകളൊന്നും ഉപയോഗിക്കേണ്ട എന്ന് ചിലരങ്ങു തീരുമാനിച്ചുകളയും. ചർമത്തെ മോയിസ്ച്യുറൈസ് ചെയ്യാൻവേണ്ട അളവിലുള്ള എണ്ണ ചർമം തന്നെ ഉൽപാദിപ്പിക്കുമ്പോൾ എന്തിനാണ് വേറെ ക്രീം എന്നായിരിക്കും അവരുടെ ചിന്ത.

എന്നാൽ എണ്ണമയമുള്ള ചർമമുള്ളവർ വാട്ടർ ബേസ്ഡായ മോയിസ്ച്യുറൈസിങ് ക്രീം വേണം ഉപയോഗിക്കാൻ. ക്രീം പോലെയുള്ളവ ഉപയോഗിക്കാൻ പാടില്ല. ചർമത്തിലെ ഈർപ്പം നിലനിർത്താൻ മോയ്സചറൈസിങ് ക്രീം പുരട്ടുകയും പുറത്തു പോകുന്ന അവസരങ്ങളിൽ സൺസ്ക്രീൻ ലോഷൻ പുരട്ടുകയും ചെയ്യുന്നത് വളരെ നല്ലതാണ്.

ADVERTISEMENT

∙ കുളി

ചൂടുവെള്ളത്തിൽ ദീർഘനേരം നീളുന്ന കുളി ചർമത്തിനു വളരെ ദോഷം ചെയ്യും. ഇത് ചർമത്തെ വല്ലാതെ വരണ്ടതാക്കും. ചർമ സംരക്ഷണത്തിൽ ഏറ്റവും പ്രാധാന്യം ക്ലെൻസിങ്ങിനു കൊടുക്കാൻ ശ്രദ്ധിക്കണം. കുളികഴിഞ്ഞു വന്നാലുടൻ ചർമത്തിലെ ഈർപ്പം നിലനിർത്താൻ മോയ്സചറൈസിങ് ക്രീം അപ്ലൈ ചെയ്യാം.

ADVERTISEMENT

∙ സൺസ്ക്രീൻ ലോഷൻ

ഏതുവിഭാഗത്തിൽപ്പെട്ട ചർമവുമാകട്ടെ. ദയവായി സൺസ്ക്രീൻ ക്രീമുകളോ ലോഷനോ  മിസ് ചെയ്യരുത്. പുറത്തു പോകുമ്പോഴും വീടിനുള്ളിലായിരിക്കുമ്പോഴും സൺസ്ക്രീൻ ഉപയോഗിക്കാം. സൂര്യതാപത്തിൽ നിന്നും അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ചർമത്തെ സംരക്ഷിക്കാൻ അവയ്ക്കു കഴിയും. അന്തരീക്ഷ മലിനീകരണത്തിൽനിന്നും ചർമത്തെ സംരക്ഷിക്കാനും ഇവ സഹായിക്കും.

∙ മേക്കപ് മാറ്റാം

മേക്കപ് ഇഷ്ടമുള്ളവർ അത് തീർച്ചയായും ധരിക്കണം. പക്ഷേ മേക്കപ്പിടാൻ ശുഷ്കാന്തി കാണിക്കുന്ന പലരും ഉറങ്ങും മുൻപ് അത് മാറ്റാൻ ശ്രദ്ധിക്കാറില്ല. ഈ പ്രവണത തീരെ ശരിയല്ല. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപ് മുഖത്തെ മേക്കപ് വൃത്തിയായി നീക്കം ചെയ്യണം. മാത്രമല്ല മേക്കപ്പിടാൻ ഉപയോഗിക്കുന്ന ബ്രഷ്, സ്പോഞ്ച് എന്നിവയും ഐലൈനർ, ലിപ്സ്റ്റിക് പോലെയുള്ള സ്വകാര്യമേക്കപ് വസ്തുക്കളും മറ്റുള്ളവരുമായി ഒരിക്കലും പങ്കുവയ്ക്കരുത്.

∙ ഓവറാക്കരുത്

ചിലർക്ക് ഒന്നും മിതമായി ചെയ്യാനറിയില്ല. എല്ലാം ഓവറാക്കിയാണ് ശീലം. ചർമസംരക്ഷണമെന്നു പറഞ്ഞ് ആവശ്യമില്ലാത്ത ക്രീം, സിറം, മാസ്ക്കുകൾ എന്നിവ വാരിവലിച്ചുപയോഗിക്കുന്ന ശീലം ചിലർക്കുണ്ട്. അതൊട്ടും നല്ലതല്ല. ചർമത്തിന് ആവശ്യമായ ഗുണങ്ങൾ ലഭിക്കുന്ന തരത്തിലുള്ള വസ്തുക്കൾ വളരെ മിതമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. സൗന്ദര്യസംരക്ഷണ വസ്തുക്കളുടെ ഉപയോഗം അമിതമായാൽ അത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്ന കാര്യം ഓർമയിൽ വയ്ക്കണം.