പുതുവ൪ഷത്തിലേക്ക് പ്രവേശിച്ചപ്പോൾ നിങ്ങൾ പുതിയ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ടാവും. എന്നാൽ സൗന്ദര്യ സംരക്ഷണത്തിനുള്ള എന്തെങ്കിലും അക്കൂട്ടത്തിലുണ്ടോ? ഇല്ല എന്നാണോ ?. എന്തുകൊണ്ടാണ് സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കാത്തത്. സൗന്ദര്യ സംരക്ഷണത്തിനായി ഒന്ന് രണ്ട് പുതിയ തീരുമാനങ്ങളെങ്കിലും നമ്മൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുവ൪ഷത്തിലേക്ക് പ്രവേശിച്ചപ്പോൾ നിങ്ങൾ പുതിയ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ടാവും. എന്നാൽ സൗന്ദര്യ സംരക്ഷണത്തിനുള്ള എന്തെങ്കിലും അക്കൂട്ടത്തിലുണ്ടോ? ഇല്ല എന്നാണോ? എങ്കിൽ എന്തുകൊണ്ടാണ് സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കാത്തത്. സൗന്ദര്യ സംരക്ഷണത്തിനായി ഒന്നുരണ്ട് പുതിയ തീരുമാനങ്ങളെങ്കിലും നമ്മൾ എടുക്കേണ്ടേ?. ചില മികച്ച തീരുമാനങ്ങൾ ഇതാ. നിങ്ങൾക്ക് അനുയോജ്യമായത് ഇതിൽനിന്നും തിരഞ്ഞെടുക്കാം.

∙ വൃത്തിയാക്കുക 

ADVERTISEMENT

നമ്മുടെ കയ്യിലുള്ള സൗന്ദര്യ വർധക വസ്തുക്കൾ എല്ലാം പരിശോധിക്കാനുള്ള സമയമിതാണ്. കഴിഞ്ഞ കുറച്ചു കാലമായി തിരിഞ്ഞുനോക്കാത്തവ അക്കൂട്ടത്തിൽ ഉണ്ടോ ? എങ്കിൽ മടിക്കേണ്ട. അത് ഉപേക്ഷിച്ചോളൂ. നമുക്കത് ഇഷ്ടമോ ആവശ്യമോ ഇല്ലാത്തതു കൊണ്ടാണല്ലോ ഉപയോഗിക്കാതെ വച്ചിരിക്കുന്നത്. ഉപയോഗശൂന്യമായവ എത്രയും വേഗത്തിൽ ഒഴിവാക്കണം. കുളിമുറി, ജിം ബാഗ്, ഹാൻഡ് ബാഗ് എന്നിവയിലുമുള്ള  ഉപയോഗിക്കാത്ത വസ്തുക്കളും ഉപേക്ഷിക്കാം. 

∙ നവീകരിക്കുക 

ADVERTISEMENT

പുതുവ൪ഷമല്ലേ എന്തുകൊണ്ട് പുതിയ സാധനങ്ങൾ പരീക്ഷിച്ചു കൂടാ. പത്തു വർഷം മുൻപ് ഉപയോഗിച്ച അതെ ചർമ സംരക്ഷണ ക്രീം ആണോ നിങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നത്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് മറ്റൊന്നിനെക്കുറിച്ചു ചിന്തിച്ചുകൂടാ. സീറം നിങ്ങളുടെ ചർമ സംരക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ആഗ്രഹമില്ലേ? ഇതുപോലെ തന്നെയാണ് മറ്റു സൗന്ദര്യ വർധക വസ്തുക്കളുടെ കാര്യവും. കേശസംരക്ഷണത്തിൽ സൾഫേറ്റ് ഇല്ലാത്ത ഷാംപൂ, കണ്ടീഷണർ എന്നിവയും പരീക്ഷിക്കാം.

∙ നല്ലത് ആവർത്തിക്കാം 

ADVERTISEMENT

നിങ്ങൾ സുന്ദരിയോ സുന്ദരനോ ആണെന്ന് നിങ്ങൾക്ക് തോന്നുന്ന ഫോട്ടോകളും അല്ലെന്ന് തോന്നുന്ന ഫോട്ടോകളും തരംതിരിക്കുക. ശേഷം നല്ലതെന്ന് തോന്നിയ കാര്യം, അതിപ്പോൾ മുടിയാകാം മുഖമാകാം, അത് ആവർത്തിക്കുക. ഒരു ചിത്രത്തിന് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും.

∙ ക്ഷമ കാണിക്കുക 

മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും കുരു വരുന്നത് സ്വാഭാവികമാണ്. എന്നാൽ അത് പൊട്ടിച്ചു വലിയ പാടാക്കി മാറ്റുന്നവരാണ് നമ്മളിലേറെയും. ഒരു കുരു ഉണ്ടായാൽ അത് തനിയെ നശിച്ചു പോകും എന്നു മനസ്സിലാക്കി ക്ഷമിക്കാൻ തയ്യാറാകണം. ഇതൊരു തീരുമാനമായി നടപ്പിലാക്കാം.

∙ കംഫർട്ട് സോണിന് പുറത്തേക്ക്

കൂടുതൽ പരീക്ഷണങ്ങൾക്ക് തയാറായാലോ. പുതിയ ഹെയർ കളർ, ലിപ്സ്റ്റിക്, നെയിൽ പോളിഷ് എന്നിവ പരീക്ഷിക്കാം. ഇത് നിങ്ങൾക്ക് ചേരുമോയെന്ന് തിരിച്ചറിയാൻ പരീക്ഷിക്കുകയല്ലാതെ വേറെ മാർഗമൊന്നുമില്ലല്ലോ.