ചിട്ടയായ ദിനചര്യകളിലൂടെ ഗ്ലാസ് സ്കിൻ നേടിയെടുക്കാം എന്നാണ് കൊറിയക്കാർ അവകാശപ്പെടുന്നത്. ചർമത്തിന്റെ പരിചരണത്തിനു വേണ്ടി ദിവസവും സമയം മാറ്റിവെയ്ക്കുന്നതാണ് കൊറിയൻ രീതി....

ചിട്ടയായ ദിനചര്യകളിലൂടെ ഗ്ലാസ് സ്കിൻ നേടിയെടുക്കാം എന്നാണ് കൊറിയക്കാർ അവകാശപ്പെടുന്നത്. ചർമത്തിന്റെ പരിചരണത്തിനു വേണ്ടി ദിവസവും സമയം മാറ്റിവെയ്ക്കുന്നതാണ് കൊറിയൻ രീതി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിട്ടയായ ദിനചര്യകളിലൂടെ ഗ്ലാസ് സ്കിൻ നേടിയെടുക്കാം എന്നാണ് കൊറിയക്കാർ അവകാശപ്പെടുന്നത്. ചർമത്തിന്റെ പരിചരണത്തിനു വേണ്ടി ദിവസവും സമയം മാറ്റിവെയ്ക്കുന്നതാണ് കൊറിയൻ രീതി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 സൗന്ദര്യസംരക്ഷണത്തിനുള്ള കൊറിയൻ പാരമ്പര്യ രീതികള്‍ക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. കൊറിയൻ സൗന്ദര്യവർധ വസ്തുക്കൾ ലോക വിപണിയില്‍ മുന്നേറ്റം നടത്തുകയും ചെയ്യുന്നു. ചർമത്തിന്റെ മിനുസവും തിളക്കവുമാണ് കൊറിയന്‍ സൗന്ദര്യത്തില്‍ പ്രധാനം. കൊറിയൻ യുവതികളുടെ ചർമത്തിന് ഗ്ലാസ് സ്കിൻ എന്ന വിശേഷണമുണ്ട്.

 

ADVERTISEMENT

ചിട്ടയായ ദിനചര്യകളിലൂടെ ഗ്ലാസ് സ്കിൻ നേടിയെടുക്കാം എന്നാണ് കൊറിയക്കാർ അവകാശപ്പെടുന്നത്. ചർമത്തിന്റെ പരിചരണത്തിനു വേണ്ടി ദിവസവും സമയം മാറ്റിവെയ്ക്കുന്നതാണ് കൊറിയൻ രീതി. ക്ലെൻസിങ്, ഹൈഡ്രേഷൻ, സീറം, ആംപ്യുളുകള്‍, കൊറിയൻ ഷീറ്റ് മാസ്ക്കുകൾ, സ്ലീപ്പ് മാസ്ക്കുകൾ എന്നിങ്ങനെ നീളുന്നുന്നതാണ് ഈ പരിചരണ രീതി. അവയെക്കുറിച്ച് കൂടുതൽ അറിയാം.

 

∙ ഡബിൾ ക്ലെൻസിങ്

കൊറിയൻ ചർമസംരക്ഷണ രീതിയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മുഖം വൃത്തിയായി കഴുകൽ. ചർമത്തിലെ അഴുക്കുകളും ഓയിലിന്റെ അംശവും മേക്കപ്പും ഒഴിവാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനായി ആദ്യം ഏതെങ്കിലും ഓയിൽ ക്ലെൻസർ ഉപയോഗിക്കുന്നു. പിന്നീട് ക്രീമോ ജെല്ലോ ഉപയോഗിച്ച് വീണ്ടും കഴുകി വൃത്തിയാക്കും.

ADVERTISEMENT

 

∙എക്സ്ഫോളിയേഷൻ

വൃത്തിയായി കഴുകിയാലും മൃതകോശങ്ങൾ ചർമത്തിൽ തുടരും. ഈ ഘട്ടത്തിലാണ് എക്സ്ഫോളിയേഷൻ ചെയ്യുന്നത്. ചർമത്തിന്റെ ടെക്സ്ച്വർ നന്നാവാനും മൃദുത്വം ലഭിക്കാനും ഇത് അനിവാര്യമാണ്. 

 

ADVERTISEMENT

∙ടോണർ

ചർമത്തിന്റെ പിഎച്ച് ലെവൽ നിലനിർത്തി ഈർപ്പത്തോടെ തുടരാൻ ടോണർ ഫലപ്രദമാണ്. ഇതു ചർമത്തിന് യുവത്വം നൽകും. ഗ്രീൻ ടീയും ഫ്ലോറൽ വാട്ടേഴ്സും അടങ്ങിയ ടോണറുകൾ ആണ് കൊറിയക്കാർ പ്രധാനമായും ഉപയോഗിക്കുന്നത്. 

 

∙എസൻസ്

കൊറിയൻ സ്കിൻ കെയറിന്റെ മാത്രം പ്രത്യേകതയാണ് എസൻസ്. സീറം പോലെ ആണെങ്കിലും ജലാംശത്തിന്റെ കുറവാണ് ഇതിനെ വ്യത്യസ്മാക്കുന്നത്. ചർമത്തിലുണ്ടാകുന്ന ചുവന്ന തടിപ്പുകളും മറ്റു നിറവ്യത്യാസങ്ങളും പരിഹരിക്കാൻ എസൻസിന് കഴിവുണ്ട്.

 

∙ആംപ്യുൾ, സീറം

ആംപ്യുളിന്റെയും സീറത്തിന്റയും ഉപയോഗം ചർമത്തിന് പോഷകങ്ങൾ നൽകി തിളക്കമുള്ളതും പുതുമയുള്ളതുമാക്കി നിലനിർത്തുന്നു. കൊറിയൻ സ്ത്രീകൾ അവരുടെ ചർമ സംരക്ഷണത്തിൽ സീറത്തിനും ആപ്യൂളുകൾക്കും വലിയ പ്രാധാന്യം നൽകുന്നു‌.

 

∙മോയിസ്ച്യൂറൈസർ

ഗ്ലാസ് സ്കിന്നിന്റെ പ്രധാന ഘട്ടമാണ് മോയിസ്ച്യൂറൈസുകളുടെ ഉപയോഗം. ഈർപ്പമുള്ള ചർമത്തിലാണ് തിളക്കവും യുവത്വവും അനുഭവപ്പെടുക. അതിനാൽ രാത്രി കിടക്കും മുമ്പ് മോയിസ്ച്യൂറൈസറുകൾ ഉപയോഗിക്കുന്നു. 

 

∙സൺസ്ക്രീൻ

സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് ചർമ സംരക്ഷണത്തിലെ ഒഴിച്ചു കൂടാനാവാത്ത കാര്യമാണ്. ശക്തമായ സൂര്യപ്രകാശം ഏൽക്കുന്നത് ചർമത്തിൽ കറുത്ത പാടുകളും ചുവപ്പു നിറവും ഉണ്ടാകാൻ കാരണമാകും. ഇതോടെ ഗ്ലാസ് സ്കിൻ എന്ന സങ്കൽപത്തിന് വിള്ളലേല്‍ക്കും. അതിനാൽ സൺസ്ക്രീനിന് വലിയ പ്രാധാന്യമുണ്ട്.

 

∙ഐ ക്രീം

പലരും ചർമസംരക്ഷണത്തിൽ പരാജയപ്പെട്ടു പോകുന്നത് കണ്ണിനു ചുറ്റുമുള്ള ഭാഗത്താണ്. ചര്‍മം തിളങ്ങിയാലും കറുത്തപാടുകളും ചുളിവുകളും കണ്ണിനു ചുറ്റിലുമായി നിലനിൽക്കും. എന്നാൽ െകാറിയക്കാർ തുടക്കും മുതേല ഇക്കാര്യം ശ്രദ്ധിക്കും. നല്ലൊരു ഐ ക്രീം  ഉപയോഗിക്കുന്നു.

 

∙മാസ്ക്

ഷീറ്റ് മാസ്കുകളും സ്ലീപ്പ് മാസ്കുകളും കൊറിയക്കാർ ഉപയോഗിക്കുന്നുണ്ട്. ഹൈഡ്രേഷൻ നിലനിർത്താനും ചർമത്തിലെ പാടുകളും ചെറു സുഷിരങ്ങളും ഇല്ലാതാക്കാനും മാസ്ക്കുകൾ സഹായിക്കുന്നു.

 

തിളക്കമുള്ള ഏറ്റവും മികച്ച ചർമത്തിനായി കൊറിയക്കാർ എളുപ്പവഴികൾ സ്വീകരിക്കുന്നില്ല. ചിട്ടയോടും ക്ഷമയോടുമാണ് ചർമ പരിചരണം. ഇതോടൊപ്പം ഉറക്കം, വ്യായാമം, ഡയറ്റിങ് എന്നിവയിലും ശ്രദ്ധ ചെലുത്തുന്നു. ഇതെല്ലാം ക്ഷമയോടെ ചെയ്യുമ്പോൾ മികച്ച ഫലം ലഭിക്കുന്നു.