പ്രായമേറുമ്പോൾ ശരീരത്തിലെ പ്രോട്ടീനിന്റെ അളവ് കുറയാൻ സാധ്യതയുണ്ട്. പ്രോട്ടീനിന്റെ കുറവ് ചർമത്തിൽ ചുളിവുകൾ വീഴ്ത്തും....

പ്രായമേറുമ്പോൾ ശരീരത്തിലെ പ്രോട്ടീനിന്റെ അളവ് കുറയാൻ സാധ്യതയുണ്ട്. പ്രോട്ടീനിന്റെ കുറവ് ചർമത്തിൽ ചുളിവുകൾ വീഴ്ത്തും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായമേറുമ്പോൾ ശരീരത്തിലെ പ്രോട്ടീനിന്റെ അളവ് കുറയാൻ സാധ്യതയുണ്ട്. പ്രോട്ടീനിന്റെ കുറവ് ചർമത്തിൽ ചുളിവുകൾ വീഴ്ത്തും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായം നാൽപതിലേക്ക് കടക്കുമ്പോൾ ചർമ സംരക്ഷണത്തിൽ ഏറെ ശ്രദ്ധ ആവശ്യമാണ്. പ്രായമേറുന്നതിന്റെ സൂചനകൾ മിക്കവരിലും പ്രത്യക്ഷമാകുന്നത് ഈ സമയത്താണ്. മൃദുത്വം നഷ്ടപ്പെടാനും ചുളിവുകൾ വീഴാനും തുടങ്ങുമ്പോൾ തന്നെ ഭൂരിപക്ഷം പേരിലും ആശങ്ക വർധിക്കും. കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ യുവത്വം നിലനിർത്തി പ്രായത്തെ പിടിച്ചു കെട്ടാം.

 

ADVERTISEMENT

∙ റെറ്റിനോയിഡുകൾ

 

പ്രായമേറുമ്പോൾ ശരീരത്തിലെ പ്രോട്ടീനിന്റെ അളവ് കുറയാൻ സാധ്യതയുണ്ട്. പ്രോട്ടീനിന്റെ കുറവ് ചർമത്തിൽ ചുളിവുകൾ വീഴ്ത്തും. റെറ്റിനോയിഡുകൾ ഉപയോഗിക്കുന്നതു വഴി, ഈ പ്രശ്നത്തിനു പരിഹാരം കാണാം. വിറ്റാമിൻ എ കൂടുതലായി അടങ്ങിയിട്ടുള്ള റെറ്റിനോയിഡുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം. 

 

ADVERTISEMENT

∙ സൺസ്‌ക്രീൻ

 

സൂര്യനിൽനിന്നും നേരിട്ടു പതിക്കുന്ന രശ്മികൾ ചർമത്തെ ദോഷകരമായി ബാധിക്കുന്നതു തടയാനായി സൺസ്‌ക്രീൻ ലോഷൻ ഉപയോഗിക്കുന്നതു സ്ഥിരമാക്കാം. അങ്ങനെ യുവിഎ, യുവിബി രശ്മികളിൽ നിന്നും ചർമത്തെ രക്ഷിക്കാം. ആന്റി ഓക്സിഡന്റുകൾ കൂടുതലായി അടങ്ങിയിട്ടുള്ള സൺസ്‌ക്രീൻ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം. ചർമത്തിൽ പ്രോട്ടീൻ നിലനിർത്താൻ ഇതു സഹായിക്കും. 

 

ADVERTISEMENT

∙ ഫെയ്സ് വാഷ് 

 

പ്രായം വർധിക്കുന്നതിന് അനുസരിച്ചു ചർമത്തിന്റെ ആർദ്രത കുറയാനും സെൻസിറ്റീവ് ആകാനും സാധ്യതയുണ്ട്. ഫെയ്സ് വാഷ് ഉപയോഗിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ ചർമത്തില്‍ ജലാംശം നിലനിർത്തുകയും മുഖചർമത്തിലെ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യും. 

 

∙ മസാജ് 

 

വിരലുകളുടെ അഗ്രഭാഗം ഉപയോഗിച്ച് വൃത്താകൃതിയിൽ മുഖം മസാജ് ചെയ്യാം. മുഖത്തെ പേശികളെ ഉത്തേജിപ്പിക്കാൻ ഈ മസാജ് കൊണ്ട് കഴിയും. മാത്രമല്ല, ചർമത്തിന്റെ ഇലാസ്തികത വർധിക്കുകയും ചെയ്യുന്നു.

 

∙ വെള്ളം കുടിക്കാം

 

ദിവസവും കുറഞ്ഞത് രണ്ടു മുതൽ മൂന്നു ലിറ്റർ വരെ വെള്ളം കുടിക്കാം. ചർമത്തിന്റെ മൃദുത്വവും ജലാംശവും നിലനിർത്താനിതു സഹായിക്കും.

 

∙ മേക്കപ്

 

ഉറങ്ങുന്നതിനു മുൻപ് മുഖം വൃത്തിയാക്കാം. കാലത്തണിഞ്ഞ മേക്കപ് ദീർഘ നേരം മുഖത്തിരിക്കുന്നതു ചർമത്തിന് ദോഷം ചെയ്യും. ബാമോ ക്ലെൻസെർ ഉപയോഗിച്ചു മുഖം കഴുകിയതിനു ശേഷം മാത്രം ഉറങ്ങുക. 

 

∙ ഫെയിസ് ക്രീം

 

പ്രായമേറുമ്പോൾ ശരീരത്തിലെ ഗ്രന്ഥികളുടെ പ്രവർത്തനവും മന്ദഗതിയിലാകും. ഓയിൽ ഗ്ലാൻഡുകളുടെ പ്രവർത്തനം സാവധാനത്തിലാകുന്നതു ചർമത്തിൽ എണ്ണമയം കുറയ്ക്കുകയും വരണ്ടതാക്കുകയും ചെയ്യുന്നു. മോയ്സച്യൂറൈസിംഗ് ക്രീം ദിവസവും ഉപയോഗിക്കുന്നത് ചർമത്തിലെ ജലാംശവും മൃദുത്വവും നിലനിർത്തും. മാത്രമല്ല, മുഖത്ത് പാടുകളും ചുളിവുകളും വരാതെ കാക്കുകയും ചെയ്യും. 

 

∙ പഞ്ചസാര

 

പഞ്ചസാര കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കാം. ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നതു ചർമത്തെ ബാധിക്കാനിടയുണ്ട്. ചർമത്തിനു പ്രായക്കൂടുതൽ തോന്നാൻ ഇതിടയാക്കും. പഞ്ചസാര അമിത അളവിൽ അടങ്ങിയിട്ടുള്ള പഴങ്ങളും ജ്യൂസുകളും ഒഴിവാക്കുന്നതു ചർമ സംരക്ഷണത്തിന് ഏറെ ഗുണം ചെയ്യും.