സൗന്ദര്യസംരക്ഷണത്തിനാണ് കറ്റാർ വാഴ ഉപയോഗിക്കുന്നത്. എന്നാൽ ആ കറ്റാർ വാഴ തന്നെ ചർമത്തിൽ അലർജിക്ക് കാരണമായാലോ? കറ്റാർ വാഴ ഉപയോഗിക്കുമ്പോൾ മുഖം ചൊറിയുകയും ചുവന്നു തുടുക്കുകയും ചെയ്യുന്നവർ ധാരാളമുണ്ട്. എന്നാൽ ഒരൽപം ശ്രദ്ധിച്ചാല്‍ പലരിലും ഒഴിവാക്കാവുന്നതാണ് ഈ പ്രശ്നം. കറ്റാർ വാഴയില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗന്ദര്യസംരക്ഷണത്തിനാണ് കറ്റാർ വാഴ ഉപയോഗിക്കുന്നത്. എന്നാൽ ആ കറ്റാർ വാഴ തന്നെ ചർമത്തിൽ അലർജിക്ക് കാരണമായാലോ? കറ്റാർ വാഴ ഉപയോഗിക്കുമ്പോൾ മുഖം ചൊറിയുകയും ചുവന്നു തുടുക്കുകയും ചെയ്യുന്നവർ ധാരാളമുണ്ട്. എന്നാൽ ഒരൽപം ശ്രദ്ധിച്ചാല്‍ പലരിലും ഒഴിവാക്കാവുന്നതാണ് ഈ പ്രശ്നം. 

ADVERTISEMENT

കറ്റാർ വാഴയില മുറിച്ചെടുക്കുമ്പോൾ പുറത്തു വരുന്ന മഞ്ഞ നിറത്തിലുള്ള നീരാണ് ഇതിനു കാരണം. ഒരു തരം ലാറ്റെക്സ് ആണിത്. ഇതു കറ്റാർ വാഴ ജെല്ലിൽ കൂടിക്കലരുകയും ഉപയോഗിക്കുമ്പോൾ ചൊറിച്ചിലിന് കാരണമാകുകയും ചെയ്യുന്നു.

ADVERTISEMENT

ചെടിയിൽനിന്ന് കറ്റാർ വാഴയില വേർപ്പെടുത്താനായി മുറിക്കുന്ന ഭാഗം താഴേക്ക് വരുന്ന രീതിയിൽ 10–15 മിനിറ്റ് സൂക്ഷിക്കാം. കൂടാതെ കറ്റാർ വാഴയില ചെറിയ കഷ്ണങ്ങളാക്കിയ ശേഷവും നന്നായി കഴുകാം. മുറിക്കുന്ന ഓരോ ഭാഗത്തും ലാറ്റെക്സിന്റെ സാന്നിധ്യം ഉണ്ടാകും. 

ADVERTISEMENT

കറ്റാർ വാഴയിൽ നിന്നും ഉപയോഗപ്രദമായ ഭാഗം എടുത്തശേഷവും കഴുകാം. ഇതെല്ലാം ലാറ്റെക്സ് പരമാവധി നീക്കം ചെയ്യാൻ സഹായിക്കും. ഇങ്ങനെ കഴുകിയശേഷവും സെൻസിറ്റീവ് ചർമം ഉള്ള ചിലരിൽ അസ്വസ്ഥ അനുഭവപ്പെടാനുള്ള സാധ്യത ഉണ്ട്. അത്തരം സാഹചര്യത്തിൽ കറ്റാർ വാഴയുടെ ഉപയോഗം വേണ്ടെന്നു വയ്ക്കുന്നതാണു നല്ലത്.