ഓരോ വര്‍ഷം പിന്നിടുമ്പോഴും കൂടുതൽ ആരാധകരെ സ്വന്തമാക്കുന്ന, മാതൃകാ പ്രവൃത്തികളിലൂടെ സമൂഹത്തിന്റെ സ്നേഹം നേടുന്ന വ്യക്തിയാണ് സണ്ണി. അവരുടെ ജീവിതകഥ പ്രചോദനമാക്കി മുന്നേറിയ നിരവധിപ്പേരുണ്ട്....

ഓരോ വര്‍ഷം പിന്നിടുമ്പോഴും കൂടുതൽ ആരാധകരെ സ്വന്തമാക്കുന്ന, മാതൃകാ പ്രവൃത്തികളിലൂടെ സമൂഹത്തിന്റെ സ്നേഹം നേടുന്ന വ്യക്തിയാണ് സണ്ണി. അവരുടെ ജീവിതകഥ പ്രചോദനമാക്കി മുന്നേറിയ നിരവധിപ്പേരുണ്ട്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ വര്‍ഷം പിന്നിടുമ്പോഴും കൂടുതൽ ആരാധകരെ സ്വന്തമാക്കുന്ന, മാതൃകാ പ്രവൃത്തികളിലൂടെ സമൂഹത്തിന്റെ സ്നേഹം നേടുന്ന വ്യക്തിയാണ് സണ്ണി. അവരുടെ ജീവിതകഥ പ്രചോദനമാക്കി മുന്നേറിയ നിരവധിപ്പേരുണ്ട്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

41ാം ജന്മദിനം ആഘോഷിക്കുകയാണ് പ്രിയതാരം സണ്ണി ലിയോൺ. 1981 മേയ് 13ന് ആയിരുന്നു സണ്ണിയുടെ ജനനം. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞെന്ന് താരത്തെ ആരാധകർ വിശേഷിപ്പിക്കാറുണ്ട്. ഓരോ വര്‍ഷം പിന്നിടുമ്പോഴും കൂടുതൽ ആരാധകരെ സ്വന്തമാക്കുന്ന, മാതൃകാ പ്രവൃത്തികളിലൂടെ സമൂഹത്തിന്റെ സ്നേഹം നേടുന്ന വ്യക്തിയാണ് സണ്ണി. അവരുടെ ജീവിതകഥ പ്രചോദനമാക്കി മുന്നേറിയ നിരവധിപ്പേരുണ്ട്. ഊർജസ്വലതയാണ് താരത്തിന്റെ മറ്റൊരു സവിശേഷത. അത് ആ മുഖത്ത് തെളിഞ്ഞു കാണാം. വാടാത്ത സൗന്ദര്യം കൂടിച്ചേരുമ്പോൾ സണ്ണി ആരാധകരുടെ ഹൃദയം കീഴടക്കുന്നു. 

കൃത്യമായ പരിചരണത്തിലൂടെയാണ് സണ്ണി തന്റെ ചർമത്തിന്റെ തിളക്കവും മൃദുത്വവും കാത്തുസൂക്ഷിക്കുന്നത്. താരസുന്ദരിയുടെ സൗന്ദര്യ രഹസ്യങ്ങളിലൂടെ..

Image Credits: Sunny Leone / Instagram
ADVERTISEMENT

∙ ഭക്ഷണം

സൗന്ദര്യസംരക്ഷണം തുടങ്ങുന്നത് ഭക്ഷണ ക്രമീകരണത്തിൽ നിന്നെന്നു വിശ്വസിക്കുന്ന ആളാണ് സണ്ണി ലിയോൺ. ജങ്ക് ഫുഡ്ഡുകൾക്ക് സണ്ണിയുടെ ഡയറ്റിൽ സ്ഥാനമില്ല. പഴങ്ങളും പച്ചക്കറികളും സമ്പന്നമായ സാലഡുകൾക്കാണ് മെനുവിൽ മുഖ്യ സ്ഥാനം. ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളം കുടിച്ച് ശരീരത്തിലെ വെള്ളത്തിന്റെ അളവ് നിലനിർത്തുന്നു. ഇതിലൂടെ ചർമത്തിന്റെ ഹൈഡ്രേഷന്‍ സംബന്ധമായ പ്രശ്നങ്ങളെയും നേരിടുന്നു.

ADVERTISEMENT

∙ ബ്രാൻഡ് ക്വാളിറ്റി

ചെറുപ്പത്തിൽ ചർമ സംരക്ഷണത്തിനായി അമ്മ ഉണ്ടാക്കി നൽകുന്ന ചില കൂട്ടുകൾ സണ്ണി ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് ബ്രാന്റഡ് ഉത്പന്നങ്ങൾ മാത്രമേ താരം ഉപയോഗിന്നുള്ളൂ. ഗുണമേന്മയുള്ളതും സുരക്ഷിതവും അനുയോജ്യവുമായ ഉത്പന്നങ്ങൾ മാത്രമേ സണ്ണിയുടെ മേക്കപ് സെറ്റിൽ സ്ഥാനം നേടാറുള്ളൂ. അക്കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ചയ്ക്ക് തയാറാവാത്തത് താരത്തിന്റെ സൗന്ദര്യസംരക്ഷണത്തിലെ പ്രധാന ഘടകമാണ്.

Image Credits: Sunny Leone / Instagram
ADVERTISEMENT

∙ മേക്കപ് റിമൂവൽ‍

മേക്കപ് ചെയ്യുന്നതു പോലെ അതു നീക്കം ചെയ്യാനും സണ്ണി വളരെ ശ്രദ്ധിക്കാറുണ്ട്. മേക്കപ് നീക്കം ചെയ്യുന്നതിൽ വരുത്തുന്ന അശ്രദ്ധകൾ സൗന്ദര്യ സംരക്ഷണത്തിലെ വലിയ തെറ്റുകളായാണ് സണ്ണി കാണുന്നത്. ഇൻസ്റ്റന്റ് പോർ ക്ലെൻസറുകൾ ഉൾപ്പടെ ഉപയോഗിച്ച് മുഖം വൃത്തിയാക്കിയാണ് ഓരോ ദിവസവും ഉറങ്ങാൻ പോകുന്നത്. 

താരനിശകളിലും ഉദ്ഘാടന ചടങ്ങുകളിലുമൊഴികെ പ്രഫഷനലിന്റെ സഹായമില്ലാതെയാണ്  സണ്ണിയുടെ മേക്കപ്. ലിപ്പ്ഗ്ലോസ്, ഐ ലൈനർ, മസ്കാര എന്നിവ നിർബന്ധമായും താരത്തിന്റെ ബാഗിൽ എപ്പോഴും കാണും.

Image Credits: Sunny Leone / Instagram

മുഖം തണുത്തവെള്ളത്തിൽ വൃത്തിയായി കഴുകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സണ്ണി പലപ്പോഴായി പറഞ്ഞിട്ടുണ്ട്. 

 

English Summary : Actress Sunny Leone's Beauty Secrets