വിവാഹം ജീവിതത്തിലെ മനോഹര മുഹൂർത്തമാണ്. ഒരു താരത്തെ പോലെ അന്നേ ദിവസം മിന്നിത്തിളങ്ങാൻ ആഗ്രഹിക്കാവരായി ആരുണ്ട്?. വിവാഹ ദിനത്തിലെ ഒരുക്കങ്ങൾ കൊണ്ടു മാത്രമായില്ല; സുന്ദരിയും സുന്ദരനുമായി എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റണമെങ്കിൽ ഒരുക്കങ്ങൾ മാസങ്ങൾക്ക് മുമ്പേ തുടങ്ങണമെന്നാണ് വിദഗ്ധർ പറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹം ജീവിതത്തിലെ മനോഹര മുഹൂർത്തമാണ്. ഒരു താരത്തെ പോലെ അന്നേ ദിവസം മിന്നിത്തിളങ്ങാൻ ആഗ്രഹിക്കാവരായി ആരുണ്ട്?. വിവാഹദിനത്തിലെ ഒരുക്കങ്ങൾ കൊണ്ടു മാത്രമായില്ല; സുന്ദരിയും സുന്ദരനുമായി എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റണമെങ്കിൽ ഒരുക്കങ്ങൾ മാസങ്ങൾക്ക് മുമ്പേ തുടങ്ങണമെന്നാണ് വിദഗ്ധർ പറയുന്നത്. വിവാഹത്തിന് തിളങ്ങാൻ ഇതാ 5 ടിപ്സ്.

1. മുഖക്കുരു, ചർമ പ്രശ്നങ്ങൾ എന്നിവ നിങ്ങളെ അലട്ടുന്നുവെങ്കിൽ വിവാഹത്തിന് 6 മാസം മുമ്പേയെങ്കിലും ഒരു ചർമ രോഗ വിദഗ്ധന്റെ സേവനം തേടേണ്ടതാണ്.

ADVERTISEMENT

2. കഫീൻ, പുകയില, ആൽക്കഹോൾ എന്നിവ ആരോഗ്യത്തിനു മാത്രമല്ല ചർമത്തിനും വില്ലനാണ്. ഇവയുടെ ഉപയോഗം വിവാഹത്തോട് അടുത്ത ദിവസങ്ങളിലെങ്കിലും ഒഴിവാക്കണം.

3. സൗന്ദര്യ സംരക്ഷണത്തിനു തീരെ പ്രാധാന്യം കൊടുക്കാത്ത ഒരാളാണ് നിങ്ങളെങ്കിൽ വിവാഹത്തിന് ഒരു മാസം മുമ്പേയെങ്കിലും നല്ലൊരു മെഡിഫേഷ്യലോ ഹൈഡ്രോഫേഷ്യലോ ചെയ്തിരിക്കണം. വിവാഹത്തോട് അടുത്ത ദിവസങ്ങളിൽ ഇതു ഒന്നുകൂടി ചെയ്താൽ മതിയാകും.

ADVERTISEMENT

4. ചുരുങ്ങിയത് 8 മണിക്കൂറെങ്കിലും ഉറങ്ങുക. വിവാഹത്തിനോട് അടുത്ത ആഴ്ചകളിലെങ്കിലും ഈ ശീലം പിന്തുടരുക. ശരീരത്തിന് നൽകുന്ന ഈ വിശ്രമം തിളങ്ങുന്ന ചർമത്തിന്റെ രൂപത്തിൽ തിരികെ ലഭിക്കും. 

5. പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള അവസരമല്ല വിവാഹ നാളുകൾ. തിളക്കമാർന്ന ചർമം സ്വന്തമാക്കാൻ പുതിയ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ചിലപ്പോൾ വിപരീതഫലം ചെയ്യും.