‘ഇത്ര മാത്രം പ്രൊഡക്‌ടുകളോ അതും ദിവസവും ഉപയോഗിക്കാൻ’ എന്നു ചിന്തിച്ച് സ്‌കിൻകെയറിനെ തള്ളിക്കളഞ്ഞവരാണോ നിങ്ങൾ? അങ്ങനെയുള്ളവർക്കു വളരെ അടിസ്ഥാനപരമായി ഉപയോഗിക്കാവുന്ന 3 പ്രൊഡക്‌ടുകളാണ് ക്ലെൻസർ, മോയിസ്ച്യുറൈസർ, സൺസ്ക്രീൻ എന്നിവ. നിരവധി പ്രൊഡക്‌ടുകളൊന്നും ഉപയോഗിച്ചില്ലെങ്കിലും നിങ്ങളുടെ സ്‍കിൻകെയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഇത്ര മാത്രം പ്രൊഡക്‌ടുകളോ അതും ദിവസവും ഉപയോഗിക്കാൻ’ എന്നു ചിന്തിച്ച് സ്‌കിൻകെയറിനെ തള്ളിക്കളഞ്ഞവരാണോ നിങ്ങൾ? അങ്ങനെയുള്ളവർക്കു വളരെ അടിസ്ഥാനപരമായി ഉപയോഗിക്കാവുന്ന 3 പ്രൊഡക്‌ടുകളാണ് ക്ലെൻസർ, മോയിസ്ച്യുറൈസർ, സൺസ്ക്രീൻ എന്നിവ. നിരവധി പ്രൊഡക്‌ടുകളൊന്നും ഉപയോഗിച്ചില്ലെങ്കിലും നിങ്ങളുടെ സ്‍കിൻകെയർ റുട്ടീനിൽ തീർച്ചയായും ഉൾപെടുത്തേണ്ടവയാണ് ഇവ. നിങ്ങളുടെ ചർമത്തിനനുസരിച്ച് എങ്ങനെ സ്കിൻ കെയർ പ്രൊഡക്ടുകൾ തിരഞ്ഞെടുക്കാമെന്നു നോക്കാം. 

∙ ഡ്രൈ സ്‌കിൻ

ADVERTISEMENT

ഹൈലൂറോണിക് ആസിഡ്, ഗ്ലിസറിൻ, ഷിയ ബട്ടർ, ഹോഹോബ ഓയിൽ, സെറാമിഡുകൾ 

ഈ ചേരുവകൾ വരണ്ട ചർമക്കാർക്കു നല്ലതാണ്. ചർമത്തിൽ ഈർപ്പം നിലനിർത്താനും കാലാവസ്ഥ, മലിനീകരണം തുടങ്ങി ചർമത്തിനു വരൾച്ച ഉണ്ടാക്കാൻ സാധ്യതയുള്ള ഘടകങ്ങളിൽനിന്നു സംരക്ഷണം നൽകാനും ഈ ചേരുവകൾ സഹായിക്കും. ഇവയടങ്ങിയ ഉത്പന്നങ്ങൾ തന്നെ വരണ്ട ചർമക്കാർ ഉപയോഗിക്കാൻ ശ്രമിക്കുക. 

ADVERTISEMENT

∙ ഓയിലി സ്‌കിൻ

‌സാലിസിലിക് ആസിഡ്, ബെൻസോയിൽ പെറോക്സൈഡ്, ഗ്ലൈക്കോളിക് ആസിഡ്, നിയാസിനാമിഡ് 

ADVERTISEMENT

ഇവയാണ് എണ്ണമയമുള്ള ചർമക്കാർക്കു ചേരുക. ചർമത്തിന് ഈർപ്പം നൽകുന്ന സെബത്തിന്റെ ഉത്പാദനം ക്രമീകരിക്കാൻ ഇവ സഹായിക്കുന്നു. ചര്‍മസുഷിരങ്ങളില്‍ എണ്ണയും മറ്റ് അഴുക്കുകളും നിറഞ്ഞു കുരുക്കള്‍ വരാനുള്ള സാധ്യത ഇത്തരം ചേരുവകളടങ്ങിയ ഉത്പന്നങ്ങളുടെ ഉപയോഗത്തിലൂടെ കുറയുന്നു.

ഓരോരുത്തരുടെയും ചർമത്തിനനുസരിച്ചു വ്യത്യസ്‌ത പരിപാലന രീതികള്‍ ഇന്ന് ലഭ്യമാണ്. കൊറിയന്‍ സ്‌കിൻകെയറും സെലിബ്രിറ്റി താരങ്ങളുടെ ഡേ, നൈറ്റ് സ്‌കിൻകെയർ റുട്ടീനുകളുമെല്ലാം താൽപര്യത്തോടെയാണ് നാമെല്ലാം കാണുന്നതും ഒരു പരിധി വരെ പിന്തുടരാൻ ശ്രമിക്കുന്നതും. അതിനു കഴിഞ്ഞില്ലെങ്കിലും ഈ 3 ഉത്പന്നങ്ങൾ ദിവസവും ഉപയോഗിക്കുക. ഇനി പ്രത്യേക പരിചരണം ആവശ്യമുള്ള ചർമപ്രശ്‌നങ്ങൾക്ക് അതനുസരിച്ചുള്ളവ ഉപയോഗിക്കാം. ഏതുതരം ചർമക്കാരാണെങ്കിലും സൺസ്‌ക്രീൻ തിര‍ഞ്ഞെടുക്കുമ്പോൾ എസ്‌പിഎഫ് 30 അല്ലെങ്കിൽ അതിനുമുകളിൽ ആണെന്ന് ഉറപ്പുവരുത്തുക.