കരിവാളിപ്പ്, മുഖക്കുരു, പാടുകൾ, ചർമത്തിന്റെ മറ്റു അസ്വസ്ഥകൾ എന്നിവയ്ക്ക് പരിഹാരമായി ഐസ് ക്യൂബുകള്‍ ഉപയോഗിക്കാമെങ്കിലോ? ഇതിനായി ഐസ് ക്യൂബുകൾക്ക് നാച്ചുറലായി ചെറിെയാരു മേക്കോവർ നൽകേണ്ടി വരും. അതെങ്ങനെയൊന്നു നോക്കാം. ∙ കുക്കുംബർ ക്യൂബ് ഒരു കുക്കുംബർ, ഒരു സ്പൂൺ നാരങ്ങ നീര്, ഒരു സ്പൂൺ തേൻ എന്നിവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിവാളിപ്പ്, മുഖക്കുരു, പാടുകൾ, ചർമത്തിന്റെ മറ്റു അസ്വസ്ഥകൾ എന്നിവയ്ക്ക് പരിഹാരമായി ഐസ് ക്യൂബുകള്‍ ഉപയോഗിക്കാമെങ്കിലോ? ഇതിനായി ഐസ് ക്യൂബുകൾക്ക് നാച്ചുറലായി ചെറിെയാരു മേക്കോവർ നൽകേണ്ടി വരും. അതെങ്ങനെയൊന്നു നോക്കാം.

∙ കുക്കുംബർ ക്യൂബ്

ADVERTISEMENT

ഒരു കുക്കുംബർ, ഒരു സ്പൂൺ നാരങ്ങ നീര്, ഒരു സ്പൂൺ തേൻ എന്നിവ എടുക്കുക. കുക്കുംബർ കുഴമ്പു രൂപത്തിലാക്കി അതിലേക്ക് നാരങ്ങ നീരും തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതൊരു ഐസ് ട്രേയില്‍ നിറച്ച് ഫ്രീസറിൽ വെയ്ക്കുക. തണുത്തു കട്ടയായി കഴിഞ്ഞാൽ ആവശ്യാനുസരണം എടുത്ത് മുഖത്ത് ഉരയ്ക്കാം. 15 മിനിറ്റ് ഇത് മുഖത്തു സൂക്ഷിച്ചശേഷം കഴുകി കളയാം. ചർമത്തിന് ആശ്വാസം നൽകാനും മോയിസ്ച്യുറൈസ് ചെയ്യാനും കുക്കുംബർ ക്യൂബ് സഹായിക്കും.

∙ ഗ്രീൻ ടീ ക്യൂബ്സ്

ADVERTISEMENT

രണ്ട് ഗ്രീൻ ടീ ബാഗ്, രണ്ട് കപ്പ് വെള്ളം എന്നിവ ഉപയോഗിച്ച് കടുപ്പത്തിൽ ഗ്രീൻ ടീ തിളപ്പിക്കണം. ചൂടാറിയശേഷം ഐസ് ട്രേയില്‍ ഒഴിച്ച് ഫ്രീസറിൽ വെയ്ക്കാം. കൺ തടങ്ങളിൽ തളർച്ച തോന്നുകയോ, ഇരുണ്ടിരിക്കുകയോ ചെയ്താൽ ഒരു ക്യൂബ് എടുത്ത് ഉരയ്ക്കാം. വളരെ വേഗം മാറ്റം അനുഭവപ്പെടും.

∙ കറ്റാർ വാഴ ക്യൂബ്

ADVERTISEMENT

നാല് ടേബിൾ സ്പൂൺ കറ്റാർ വാഴ ജെല്ലും കാൽ സ്പൂൺ തേനും ചേർത്ത് തയാറാക്കിയ മിശ്രിതം ഐസ് ക്യൂബ് ട്രേയിൽ വച്ച് തണുപ്പിച്ചെടുക്കുക. ചർമത്തിൽ അസ്വസ്ഥത അനുഭവപ്പെടുമ്പോഴും കരുവാളിപ്പ് കാണുമ്പോഴും ഇതെടുത്ത് ഉപയോഗിക്കാം. ചർമത്തിന് ആശ്വാസവും ഹൈഡ്രേഷനും നൽകാൻ ഇത് സഹായകമാണ്.

English Summary : Natural Ice cube for skin care