സിനിമകളിലും സ്റ്റേജ് ഷോകളിലും മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് ബോളിവുഡിന്റെ എവർഗ്രീൻ ബ്യൂട്ടി മാധുരി ദീക്ഷിത്. തന്റെ പുതിയ സിനിമകളുടെ വിശേഷങ്ങള്‍ക്കൊപ്പം ചിലപ്പോൾ സൗന്ദര്യ രഹസ്യങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മുടിയുടെ അഴകും ആരോഗ്യവും സംരക്ഷിക്കാനുള്ള ചില പൊടിക്കൈകളാണ് മാധുരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമകളിലും സ്റ്റേജ് ഷോകളിലും മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് ബോളിവുഡിന്റെ എവർഗ്രീൻ ബ്യൂട്ടി മാധുരി ദീക്ഷിത്. തന്റെ പുതിയ സിനിമകളുടെ വിശേഷങ്ങള്‍ക്കൊപ്പം ചിലപ്പോൾ സൗന്ദര്യ രഹസ്യങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മുടിയുടെ അഴകും ആരോഗ്യവും സംരക്ഷിക്കാനുള്ള ചില പൊടിക്കൈകളാണ് മാധുരി അടുത്തിടെ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. അവ എന്തെല്ലാമാണെന്നു നോക്കാം.

∙ ആരോഗ്യമുള്ള മുടിക്ക് ആരോഗ്യമുള്ള ജീവിതശൈലി പ്രധാനമാണ്. നല്ല ഭക്ഷണം, സജീവമായ ജീവിതശൈലി എന്നിവയെല്ലാം മുടിക്ക് കരുത്തും സൗന്ദര്യവും പകരും. ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതും മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ബയോട്ടിന്‍, ഒമേഗ 3, ഫിഷ് ഓയില്‍ തുടങ്ങിയ പോഷണങ്ങളും മുടിക്ക് നല്ലതാണ്. എന്നാല്‍ വൈറ്റമിന്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നതിന് മുന്‍പ് ഡോക്ടര്‍മാരുടെ ഉപദേശം തേടാന്‍ മറക്കരുതെന്ന് മാധുരി പറയുന്നു. 

ADVERTISEMENT

∙ ഇടയ്ക്കിടെ തുമ്പ് വെട്ടുന്നത് പിളരുന്നത് കുറച്ച് മുടി വളരാന്‍ അവസരം നല്‍കുന്നു. 

∙ ചൂട് മുടിക്ക് നാശം വരുത്തുമെന്നതിനാല്‍ സമയമുള്ളവര്‍ ഹെയര്‍ ഡ്രയറിന്റെയും കേളിങ് അയണിന്റെയും ഉപയോഗം ഒഴിവാക്കി മുടി സ്വാഭാവികമായി ഉണങ്ങാന്‍ അനുവദിക്കണം. മൈക്രോഫൈബര്‍ ഹെയര്‍ റാപ്പ് ഉപയോഗിച്ച് കുറച്ച് നേരം മുടി കെട്ടിവച്ച ശേഷം കാറ്റത്ത് തനിയെ ഉണങ്ങുന്നതാണ് നല്ലത്. കട്ടിയുള്ള തോര്‍ത്ത് ഉപയോഗിച്ച് തല തുവര്‍ത്തുന്നതും മുടി നഷ്ടമാകാന്‍ ഇടയാക്കും. 

ADVERTISEMENT

∙ മുടി കഴുകാന്‍ ചൂട് വെള്ളം ഉപയോഗിക്കരുത്. ഇളം ചൂട് വെള്ളം പ്രശ്‌നമില്ല

∙ ഷാംപൂ ഉപയോഗിക്കുമ്പോള്‍ അത് തലയോട്ടിയിലും കണ്ടീഷനര്‍ മുടിയുടെ മധ്യത്തിലും അറ്റത്തും ഉപയോഗിക്കുക. കണ്ടീഷനര്‍ ഒരിക്കലും ശിരോചർമത്തില്‍ ഉപയോഗിക്കരുത്. 

ADVERTISEMENT

∙ ഇടയ്ക്കിടെ കൈ കൊണ്ട് മുടി കോതുന്ന ശീലവും ഒഴിവാക്കണം. ചീപ്പ് ഉപയോഗിച്ച് മുടി ചീകുമ്പോഴും പതിയെ മൃദുവായി ചെയ്യുക. നനഞ്ഞ മുടി ഒരിക്കലും ചീകരുത്. 

∙ തണുപ്പ് അധികമുള്ള സ്ഥലത്ത് പോകുമ്പോള്‍ മുടി മങ്കി ക്യാപ് ഉപയോഗിച്ച് മറയ്ക്കാൻ ശ്രദ്ധിക്കണം

∙ ഇടയ്ക്കിടെ തലയിൽ ഓയില്‍ മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.