കോസ്‌മെറ്റിക് ഉൽപന്നങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ച് പലർക്കും ചിന്തിക്കാനാകില്ല. പക്ഷേ ഇക്കാര്യത്തിൽ അൽപം കരുതലെടുത്തില്ലെങ്കിൽ ചർമത്തിന് അലർജിയും പരുക്കും പറ്റാനിടയുണ്ട്. പല ഉൽപന്നങ്ങളും താരതമ്യേന അപകടരഹിതമാണെങ്കിലും ഇവയിലടങ്ങിയിട്ടുള്ള പ്രിസർവേറ്റിവ്‌സും ഫ്രാഗ്രൻസും പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോസ്‌മെറ്റിക് ഉൽപന്നങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ച് പലർക്കും ചിന്തിക്കാനാകില്ല. പക്ഷേ ഇക്കാര്യത്തിൽ അൽപം കരുതലെടുത്തില്ലെങ്കിൽ ചർമത്തിന് അലർജിയും പരുക്കും പറ്റാനിടയുണ്ട്. പല ഉൽപന്നങ്ങളും താരതമ്യേന അപകടരഹിതമാണെങ്കിലും ഇവയിലടങ്ങിയിട്ടുള്ള പ്രിസർവേറ്റിവ്‌സും ഫ്രാഗ്രൻസും പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. മസ്‌കാരയിടുമ്പോൾ കണ്ണിന് പോറൽ വീഴാൻ സാധ്യതയുണ്ട്. സുരക്ഷിതമായ കോസ്‌മെറ്റിക് ഉപയോഗത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

∙ വാഹനത്തിൽ യാത്രചെയ്യുമ്പോൾ മേക്കപ്പിടുന്നത് ഒഴിവാക്കുക. വാഹനം പെട്ടെന്നു നിർത്തുകയോ വേഗം കൂട്ടുകയോ കുറയ്‌ക്കുകയോ ഒക്കെ ചെയ്യുമ്പോൾ ഗുരുതര പരുക്കേൽക്കാൻ സാധ്യതയുണ്ട്. ഉദാഹരണമായി, കണ്ണിന്റെ മേക്കപ്പ് ആണെങ്കിൽ ഐലൈനർ, മസ്‌കാര വാൻഡ് എന്നിവ കണ്ണിൽതട്ടി പരുക്കുണ്ടാകാം.

ADVERTISEMENT

∙ കോസ്‌മെറ്റിക്‌സ് മറ്റുള്ളവരുമായി പങ്കുവയ്‌ക്കരുത്. അണുക്കളും മറ്റും പകരാനിടയുണ്ട്.

∙ മേക്കപ്പ് സാമഗ്രികൾ ശ്രദ്ധയോടെ സൂക്ഷിക്കുക. ഉപയോഗിച്ചശേഷം കൃത്യമായി അടച്ചുവയ്‌ക്കുക. സൂര്യപ്രകാശത്തിൽനിന്നും ചൂടിൽനിന്നും മാറ്റി സൂക്ഷിച്ചില്ലെങ്കിൽ അണുക്കളെ പ്രതിരോധിക്കുന്ന പ്രിസർവേറ്റീവ്‌സ് നശിച്ചേക്കാം.

ADVERTISEMENT

∙ കണ്ണിൽ അണുബാധയുള്ളപ്പോൾ മേക്കപ്പ് ഒഴിവാക്കുക.

∙ കാലപ്പഴക്കം വന്നവ ഉപയോഗിക്കരുത്. നിറത്തിലും ഗന്ധത്തിലും വ്യത്യാസം തോന്നിയാലും അവ ഉപേക്ഷിക്കുക.

ADVERTISEMENT

∙ പൗഡർ, സ്‌പ്രേ എന്നിവ ശ്വസിക്കാതെ കരുതലെടുക്കണം. അല്ലെങ്കിൽ ശ്വാസകോശത്തിനു പ്രശ്‌നങ്ങളുണ്ടാകാം.

English Summary : Common skincare mistakes to avoid