അമ്പതുകളിലും ജ്വലിക്കുന്ന സൗന്ദര്യവുമായി മാധുരി ദീക്ഷിത് യാത്ര തുടരുകയാണ്. താരത്തിന്റെ സൗന്ദര്യ രഹസ്യം അറിയാന്‍ ആരാധകർക്ക് എന്നും ആകാംക്ഷയാണ്. പലപ്പോഴായി ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് താരം മറുപടി നൽകിയിട്ടുണ്ട്. അടുത്തിടെ യുട്യൂബ് ചാനലിലൂടെയും ഏതാനും സൗന്ദര്യ സംരക്ഷണ വിദ്യകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പതുകളിലും ജ്വലിക്കുന്ന സൗന്ദര്യവുമായി മാധുരി ദീക്ഷിത് യാത്ര തുടരുകയാണ്. താരത്തിന്റെ സൗന്ദര്യ രഹസ്യം അറിയാന്‍ ആരാധകർക്ക് എന്നും ആകാംക്ഷയാണ്. പലപ്പോഴായി  ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് താരം മറുപടി നൽകിയിട്ടുണ്ട്. അടുത്തിടെ യുട്യൂബ് ചാനലിലൂടെയും ഏതാനും സൗന്ദര്യ സംരക്ഷണ വിദ്യകൾ വെളിപ്പെടുത്തിയിരുന്നു. തന്റെ പ്രിയപ്പെട്ട ഹെയർ ഓയിലും ഹെയർ മാസ്ക്കുമാണ് ഇതിലുണ്ടായിരുന്നത്. 

മുടി കൊഴിച്ചിൽ തടയാനും താരനും ശിരോചർമത്തിലെ പ്രശ്നങ്ങൾ ഇല്ലാതാക്കനും ഇവയുടെ ഉപയോഗം സഹായിക്കുന്നതായി മാധുരി പറയുന്നു. വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്ന മാധുരിയുടെ ഹെയർ ഓയിലും ഹെയർ മാസ്ക്കും പരിചയപ്പെടാം.

ADVERTISEMENT

∙ ഹെയർ ഓയിൽ

ADVERTISEMENT

അര കപ്പ് വെളിച്ചെണ്ണയില്‍ 15-20 കറിവേപ്പിലയും ഒരു ടീസ്പൂണ്‍ ഉലുവയും ഒരു ഉള്ളി അരിഞ്ഞതും ചേര്‍ത്ത് തിളപ്പിക്കുക. തിളച്ചശേഷം തണുക്കാന്‍ വയ്ക്കുക. ഇത് അരിച്ചശേഷം കുപ്പിയിലാക്കി രണ്ട് ദിവസം സൂക്ഷിക്കണം. ഇതിനുശേഷം ആവശ്യാനുസരണം ഉപയോഗിക്കാം. ആഴ്ചയില്‍ മൂന്നോ നാലോ ദിവസം കൂടുമ്പോള്‍ ഈ എണ്ണ തലയില്‍ പുരട്ടാമെന്ന് മാധുരി നിര്‍ദ്ദേശിക്കുന്നു. വെളിച്ചെണ്ണ മുടി പൊട്ടിപ്പോകാതിരിക്കാന്‍ സഹായിക്കുമ്പോള്‍ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുള്ള കറിവേപ്പില മുടിക്ക് ജലാംശം നല്‍കുന്നു. ഉലുവ ശിരോചർമത്തിലെ ചൊറിച്ചിലും താരനും ശമിപ്പിക്കുന്നു. ഉള്ളി മുടികൊഴിച്ചില്‍ തടയുന്നു.

ADVERTISEMENT

∙ ഹെയർ മാസ്ക്

ഒരു പഴുത്ത പഴവും രണ്ട് ടേബിള്‍സ്പൂണ്‍ യോഗര്‍ട്ടും ഒരു ടീസ്പൂണ്‍ തേനും മിക്‌സ് ചെയ്യാം. പഴം കൈകൊണ്ടോ ബ്ലെന്‍ഡര്‍ ഉപയോഗിച്ചോ ഉടയ്ക്കാം. ഈ മിശ്രിതം മുടിയില്‍ പുരട്ടിയശേഷം ഒരു ഷവര്‍ ക്യാപ് ധരിക്കാം. 30-40 മിനിറ്റിനു ശേഷം ഇത് വെള്ളം ഉപയോഗിച്ച് കഴുകാം. മുടിക്ക് മൃദുത്വവും തിളക്കവും നല്‍കാന്‍ ഈ ഹെയര്‍ മാസ്‌കിന് സാധിക്കുമെന്ന് മാധുരി പറയുന്നു.