വേനൽ കരുത്താർജ്ജിക്കുന്നതോടെ സൗന്ദര്യ സംരക്ഷണം കഠിനമാകും. ചർമവും തലമുടിയും ഒരുപോലെ വലയുന്ന ദിനങ്ങൾക്കാണ് വേനൽ കാരണമാകുന്നത്. ചർമത്തിന്റെ സംരക്ഷണത്തിനു വേണ്ട കാര്യങ്ങൾ ചെയ്യുന്ന പലരും തലമുടിയുടെ പരിചരണത്തിൽ അശ്രദ്ധ കാണിക്കുന്നതും സ്വാഭാവികമാണ്. ചൂടും വിയർപ്പും കൊണ്ട് തലമുടി പൊട്ടാനും പിളരാനും സാധ്യത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനൽ കരുത്താർജ്ജിക്കുന്നതോടെ സൗന്ദര്യ സംരക്ഷണം കഠിനമാകും. ചർമവും തലമുടിയും ഒരുപോലെ വലയുന്ന ദിനങ്ങൾക്കാണ് വേനൽ കാരണമാകുന്നത്. ചർമത്തിന്റെ സംരക്ഷണത്തിനു വേണ്ട കാര്യങ്ങൾ ചെയ്യുന്ന പലരും തലമുടിയുടെ പരിചരണത്തിൽ അശ്രദ്ധ കാണിക്കുന്നതും സ്വാഭാവികമാണ്. ചൂടും വിയർപ്പും കൊണ്ട് തലമുടി പൊട്ടാനും പിളരാനും സാധ്യത കൂടുതലാണ്. കൊഴിച്ചിലും ശക്തി പ്രാപിക്കും. മുടിയുടെ മിനുസവും തിളക്കവും നഷ്ടപ്പെടും. 

ADVERTISEMENT

മുടിയുടെ പരിചരണത്തിന് സമയം കണ്ടെത്തുക എന്നതാണ് പ്രധാനം. വീട്ടിൽ എണ്ണ തയാറാക്കി ആഴ്ചയിൽ രണ്ടു തവണയെങ്കിലും മുടിയിൽ പുരട്ടി കുളിക്കണം. തലമുടി പ്രശ്നങ്ങളെ പരിഹരിക്കാൻ പാകത്തിലുള്ള എണ്ണകളാണ് ഉപയോ​ഗിക്കേണ്ടത്. ഇത്തരത്തിലുള്ള 2 പ്രകൃതിദത്ത എണ്ണകൾ പരിചയപ്പെടാം.

∙ കറ്റാർവാഴ - തുളസി എണ്ണ

ആവശ്യമുള്ള വസ്തുക്കൾ

ADVERTISEMENT

വെളിച്ചെണ്ണ - ഒരു കപ്പ്

ജീരകം - ഒരു സ്പൂൺ

തുളസിയില - 20 ഇല

കറ്റാർവാഴ - ഒരു തണ്ടിന്റെ നീര്

ADVERTISEMENT

ചെറി ഉള്ളി - രണ്ടെണ്ണം

തയാറാക്കേണ്ട രീതി

തുളസിയില, കറ്റാർവാഴ, ജീരകം, ചെറിയ ഉള്ളി എന്നിവ അരച്ചെടുക്കുക. ഇത് വെളിച്ചെണ്ണയിലിട്ട് കാച്ചി എടുക്കണം. തണുത്തു കഴിയുമ്പോൾ ആവശ്യാനുസരണം മുടിയിൽ പുരട്ടാം. 20 മിനിറ്റിനുശേഷം കുളിക്കുക.

∙ മൈലാഞ്ചി-നെല്ലിക്ക എണ്ണ

ആവശ്യമുള്ള വസ്തുക്കൾ

വെളിച്ചെണ്ണ - 1 കപ്പ്

മൈലാഞ്ചി - 5 തണ്ട്

പച്ച നെല്ലിക്ക - 5 എണ്ണം അരിഞ്ഞത്

ചെമ്പരത്തിപൂവ് - 5 എണ്ണം

കറിവേപ്പില - 1 തണ്ട്

തയാറാക്കേണ്ട വിധം

ചേരുവകളെല്ലാം ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് വെളിച്ചെണ്ണയിൽ കാച്ചുക. തണുക്കുമ്പോൾ കുപ്പിയിലേക്ക് മാറ്റുക. കുളിക്കുന്നതിന് 15 മിനിറ്റ് മുമ്പ് തലയിൽ പുരട്ടുക. മുടി കൊഴിച്ചിൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണിത്. 

Content Summary: Hair Fall In Summer – 2 Super Natural Oil To Protect Hair