സൗന്ദര്യസംരക്ഷണത്തിൽ പ്രധാനമാണ് നഖങ്ങളുടെ സംരക്ഷണം. എന്നാൽ പലപ്പോഴും ആളുകൾക്ക് അത് സാധിക്കാറില്ല. ആഗ്രഹിക്കുന്ന പോലെ നീണ്ട ബലമുള്ള നഖങ്ങൾ സ്വന്തമാക്കാൻ കഴിയാത്തതിനാലാണ് പലരും നെയിൽ എക്സ്റ്റൻഷൻ ആർട്ടിനെ ആശ്രയിക്കുന്നത്. പല നിറത്തിലുള്ള നെയിൽ പോളീഷ് ഇട്ട മനോഹരമായ നഖങ്ങൾ കൈകളുടെ ഭംഗി ഇരട്ടിയാക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗന്ദര്യസംരക്ഷണത്തിൽ പ്രധാനമാണ് നഖങ്ങളുടെ സംരക്ഷണം. എന്നാൽ പലപ്പോഴും ആളുകൾക്ക് അത് സാധിക്കാറില്ല. ആഗ്രഹിക്കുന്ന പോലെ നീണ്ട ബലമുള്ള നഖങ്ങൾ സ്വന്തമാക്കാൻ കഴിയാത്തതിനാലാണ് പലരും നെയിൽ എക്സ്റ്റൻഷൻ ആർട്ടിനെ ആശ്രയിക്കുന്നത്. പല നിറത്തിലുള്ള നെയിൽ പോളീഷ് ഇട്ട മനോഹരമായ നഖങ്ങൾ കൈകളുടെ ഭംഗി ഇരട്ടിയാക്കുന്നു. എന്നാൽ പലപ്പോഴും നഖം പൊട്ടിപ്പോകുന്നതാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. നഖം പൊട്ടി പോകുന്നതിന് കാരണങ്ങൾ പലതാണ്. അത് അടുത്തറിഞ്ഞാൽ പരിഹാരം കാണുക എന്നതും എളുപ്പമാണ്. 

അശ്രദ്ധമായി ചെയ്യുന്ന ചെറിയ ചില കാര്യങ്ങൾ പോലും നഖങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാകും. നിത്യജീവിതത്തിൽ നാം ഉപയോഗിക്കുന്ന പല പദാർഥങ്ങളും നഖത്തിന് ദോഷം വരുത്തുന്നവയാണ്. ഇനി ഇതിനെല്ലാത്തിനും പുറമെ പോഷകാഹാരത്തിന്റെ കുറവും നഖത്തിന്റെ വളർച്ചയെ ബാധിക്കുന്ന ഘടകമാണ്. വേണ്ടത്ര മുൻകരുതലുകൾ എടുത്തിട്ടും, ആഹാരകാര്യങ്ങളിൽ ശ്രദ്ധിച്ചിട്ടും നഖങ്ങൾ പൊട്ടിപ്പോകുകയാണെങ്കിൽ അത് ചില ആരോഗ്യപ്രശ്നങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. നഖങ്ങൾ തുടർച്ചയായി പൊട്ടുന്നത് കരൾ രോഗം, വൃക്ക രോഗം, എല്ലുകളുടെ ബല ക്ഷയം എന്നിവയെ സൂചിപ്പിക്കുന്നു.

ADVERTISEMENT

Read More: കാപ്പി ഉണ്ടാക്കിയ ശേഷം മട്ട് കളയാന്‍ വരട്ടെ, കണ്‍തടത്തിലെ കറുപ്പ് നീക്കാന്‍ ഇതിലും നല്ലൊരു പോംവഴിയില്ല

സാനിറ്റൈസർ, ഷാംപൂ... എല്ലാം പ്രശ്നമാണ് 

സാനിറ്റൈസറിന്റെ അമിതമായ ഉപയോഗം നഖങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. കോവിഡിനു ശേഷം സാനിറ്റൈസർ ഉപയോഗിക്കുക എന്നത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. സാനിറ്റൈസറിൽ അടങ്ങിയിരിക്കുന്ന ചില കെമിക്കലുകൾ നഖത്തിന്റെ ബലം ഇല്ലാതാക്കുന്നു. അതുകൊണ്ട് നീട്ടിവളർത്താൻ ശ്രമിക്കുന്ന നഖം എളുപ്പത്തിൽ ഒടിഞ്ഞു പോകുകയും ബലം കുറഞ്ഞു കീറുകയും ചെയ്യുന്നു.

സാനിറ്റൈസർ പോലെ തന്നെ പ്രശ്നമാണ് ഷാംപൂവിന്റെ ഉപയോഗവും. മുടിയിലെ അഴുക്ക് കളയാൻ വേണ്ടി ഷാംപൂ ഉപയോഗിക്കുമ്പോൾ കൈകളും നഖവും ഷാംപുവുമായി സമ്പർക്കത്തിൽ  വരുന്നു. ഇതിലൂടെ നഖങ്ങൾ വരണ്ടു പോകുന്നു. വരണ്ട നഖങ്ങൾ എളുപ്പത്തിൽ പൊട്ടും. ഷാംപൂ ഉപയോഗിക്കുമ്പോൾ കയ്യുറകൾ ധരിച്ച് നഖങ്ങൾക്ക് സംരക്ഷണം നൽകാം.

ADVERTISEMENT

Read More: മുടി കളർ ചെയ്യാൻ പോവുകയാണോ? എങ്കിൽ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണം

നിരന്തരം കൈകൾ കഴുകുന്നത് ചർമവും നഖവും മൃദുവാക്കുന്നു. ഇതും നഖത്തിന് ദോഷമുണ്ടാക്കുന്ന കാര്യം തന്നെയാണ്. ഇടയ്ക്കിടെ കൈ കഴുകുന്ന പ്രകൃതക്കാരാണ് എങ്കിൽ കൈ കഴുകിയ ശേഷം തുടച്ചു ഉണക്കുക. നഖത്തിൽ ഈർപ്പം നിൽക്കുന്നത് നല്ലതല്ല. 

നഖം പൊട്ടുന്നത് എങ്ങനെ തടയാം? 

നഖം പൊട്ടിപോകുന്നത് തടയാൻ വീട്ടിൽ തന്നെ ചില പൊടിക്കൈകൾ പരീക്ഷിക്കാവുന്നതാണ്. ഇതിൽ പ്രധാനമാണ് ഒലിവ് ഓയിൽ മസാജ്. ദിവസവും കൈകൾ ഒലിവ് ഓയിൽ കൊണ്ട് മസാജ് ചെയ്യുന്നത് നഖങ്ങൾ ആരോഗ്യത്തോടെ വളരാൻ സഹായിക്കും. രാത്രിയില്‍ ഒലീവ് ഓയിലിൽ നഖങ്ങള്‍ മുക്കി വെച്ച ശേഷം മൃദുവായി മസാജ് ചെയ്യുക.

ADVERTISEMENT

സമാനമായ രീതിയിൽ ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുന്നതും നഖങ്ങൾക്ക് ഗുണകരമാണ്. ഇത് നഖങ്ങൾ തിളക്കത്തോടെയിരിക്കാൻ സഹായിക്കുന്നു. നഖങ്ങളുടെ ബലം കൂടുന്നതിനായി ദിവസവും റോസ് വാട്ടറും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് നഖത്തില്‍ പുരട്ടി പത്ത് മിനുട്ട് മൃദുവായി മസാജ് ചെയ്ത ശേഷം കഴുകി കളയുക. 

Read More: വേനല്‍ക്കാലത്ത് ചർമം തണുപ്പിക്കാൻ പോംവഴി വീട്ടിൽ തന്നെയുണ്ട്, പരീക്ഷിക്കാം തൈര്

ഇതിനെല്ലാം പുറമെ, ബയോട്ടിൻ സപ്ലിമെന്റുകൾ കഴിക്കുന്നത് നഖങ്ങളുടെ സംരക്ഷണത്തിന് നല്ലതാണ്. പയറു വർഗ്ഗങ്ങൾ, ആഴക്കടൽ മത്സ്യങ്ങൾ, മുട്ട എന്നിവയിൽ ബയോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

Content Summary: Tips to Get Strong and Healthy Nails