മുഖത്തെ രോമം പെണ്‍കുട്ടികളെ സംബന്ധിച്ച് വല്ലാത്തൊരു തലവേദനയാണ്. ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ജന്മനായുള്ള അഡ്രീനല്‍ ഹൈപ്പർ പ്ലാസിയയുമെല്ലാമാണ് പലപ്പോഴും മുഖത്തെ അമിത രോമവളര്‍ച്ചയ്ക്ക് കാരണമാകുന്നത്. കാരണം എന്തുതന്നെയായാലും മുഖത്തെ രോമങ്ങള്‍ കൂടുതല്‍ പേരെയും അലോസരപ്പെടുത്തുകയും ആത്മവിശ്വാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖത്തെ രോമം പെണ്‍കുട്ടികളെ സംബന്ധിച്ച് വല്ലാത്തൊരു തലവേദനയാണ്. ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ജന്മനായുള്ള അഡ്രീനല്‍ ഹൈപ്പർ പ്ലാസിയയുമെല്ലാമാണ് പലപ്പോഴും മുഖത്തെ അമിത രോമവളര്‍ച്ചയ്ക്ക് കാരണമാകുന്നത്. കാരണം എന്തുതന്നെയായാലും മുഖത്തെ രോമങ്ങള്‍ കൂടുതല്‍ പേരെയും അലോസരപ്പെടുത്തുകയും ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യുമെന്നതില്‍ സംശയമില്ല. രോമവളര്‍ച്ച കുറയുന്നതിന് ബ്ലീച്ച് ചെയ്യാം. അതല്ലെങ്കില്‍ വാക്‌സ് അല്ലെങ്കില്‍ ത്രെഡ് ചെയ്യുന്നത് വഴിയും ഈ രോമങ്ങളെ ഒഴിവാക്കാന്‍ സാധിക്കും. എന്നാല്‍ ഇത്തരം കെമിക്കല്‍ അടങ്ങിയ രീതികള്‍ സ്ഥിരമായി പരീക്ഷിക്കുന്നതിനു പകരം ചില പ്രകൃതിദത്ത ടിപ്‌സുകള്‍ വീട്ടില്‍ തന്നെ പരീക്ഷിച്ചു നോക്കാവുന്നതാണ്. 

Read More: ‘വലിയ പണക്കാരനാണെന്ന് തോന്നുന്നു, അല്ലെങ്കിലും ഇവരെല്ലാം ഇങ്ങനെയാണ്’; മീര നന്ദന്റെ വരന് വിമർശനം

ADVERTISEMENT

∙നാരങ്ങാനീരും പഞ്ചസാരയും
നാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടാവുന്നതാണ്. നാരങ്ങാനീരും പഞ്ചസാരയും അല്‍പം വെള്ളവും ചേര്‍ത്ത് പേസ്റ്റാക്കി മാറ്റുക. ഇത് മുഖത്ത് പുരട്ടുക. ഈ പേസ്റ്റ് ഉണങ്ങിക്കഴിയുമ്പോള്‍ നീക്കം ചെയ്യാം. ഇത് രോമം പൊഴിഞ്ഞുപോകാന്‍ സഹായിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ മിശ്രിതം മുഖത്ത് തേക്കാം. അതേസമയം വരണ്ട ചർമമുള്ളവര്‍ ഈ മിശ്രിതം കൂടുതല്‍ നേരം മുഖത്ത് വെക്കരുത്. നാരങ്ങാനീരും പഞ്ചസാരയും അതിനൊപ്പം തേന്‍ കൂടി ചേര്‍ത്തും ഇതേ മിശ്രിതം തയാറാക്കാവുന്നതാണ്. 

∙വാഴപ്പഴവും ഓട്‌സും 
വാഴപ്പഴവും ഓട്‌സും ചേര്‍ത്ത് മിശ്രിതം തയാറാക്കാം. ഇതുപയോഗിച്ച് മുഖത്ത് വൃത്താകൃതിയില്‍ മസാജ് ചെയ്യാം. പിന്നീട് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ഓട്‌സ് മുഖത്തെ രോമങ്ങളും ചർമത്തിലെ മൃതകോശങ്ങളും നീക്കം ചെയ്യുന്നു. വാഴപ്പഴം ചർമത്തെ മോയ്സ്ചറൈസ് ചെയ്യാനും സഹായിക്കുന്നു. 

ADVERTISEMENT

Read More: താരനും മുടി കൊഴിച്ചിലും ആത്മവിശ്വാസം കെടുത്തുന്നുണ്ടോ? ശീലങ്ങളില്‍ മാറ്റം വരുത്താം

∙മഞ്ഞളും പാലും 
മഞ്ഞള്‍പ്പൊടിയും പാലും അതിനൊപ്പം അരിമാവും ചേര്‍ത്ത് നന്നായി ഇളക്കി മിശ്രിതം തയാറാക്കാം. ഇത് മുഖത്ത് പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. പിന്നീട് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാം. മഞ്ഞള്‍ ഒരു ആന്റിസെപ്റ്റിക്കായി പ്രവര്‍ത്തിക്കുന്നു. പാല്‍ ചർമത്തെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുന്നു. അരിമാവ് രോമവളര്‍ച്ച തടയാനും സഹായിക്കുന്നു.

ADVERTISEMENT

Content Highlights: Facial Hair | Beauty | Beauty Tips | Lifestyle | Manoramaonline