പ്രായം കൂടുമ്പോൾ തലമുടി നരയ്ക്കുന്നത് പതിവാണ്. എന്നാൽ ഇന്ന് പല തരത്തിലുള്ള കാരണങ്ങൾ കൊണ്ട് പ്രായമാകുന്നതിന് മുമ്പ് തന്നെ പലരുടെയും മുടി നരയ്ക്കാറുണ്ട്. സ്ത്രീകളെയും പുരുഷൻമാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണിത്. ബ്യൂട്ടി പാർലറുകളിൽ പോയും രാസപദാർഥങ്ങൾ ഉപയോഗിച്ചുമെല്ലാം പലരും മുടി കറുപ്പിക്കാറുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായം കൂടുമ്പോൾ തലമുടി നരയ്ക്കുന്നത് പതിവാണ്. എന്നാൽ ഇന്ന് പല തരത്തിലുള്ള കാരണങ്ങൾ കൊണ്ട് പ്രായമാകുന്നതിന് മുമ്പ് തന്നെ പലരുടെയും മുടി നരയ്ക്കാറുണ്ട്. സ്ത്രീകളെയും പുരുഷൻമാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണിത്. ബ്യൂട്ടി പാർലറുകളിൽ പോയും രാസപദാർഥങ്ങൾ ഉപയോഗിച്ചുമെല്ലാം പലരും മുടി കറുപ്പിക്കാറുണ്ട്. എന്നാൽ ശരീരത്തിനും മുടിക്കും ഏറെ പ്രശ്നമുണ്ടാക്കുന്നതാണീ പദാർഥങ്ങൾ. വളരെ ചെലവു കുറഞ്ഞ രീതിയിൽ പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ പറ്റിയാൽ അത് നല്ലതായിരിക്കുമല്ലേ ? ജോലിക്ക് പോകുന്ന പലർക്കും ഒന്നിനും സമയമില്ലെന്നാണ് പറയാറുള്ളത്. എന്നാൽ അവധി ദിവസം വീട്ടിലിരിക്കുമ്പോൾ എളുപ്പത്തില്‍ മുടിയുടെ പ്രശ്നമങ്ങ് മാറ്റിയാലോ? ഇത്തവണ അവധി ദിവസം വെറുതെ കളയണ്ട, അത് മുടിയുടെ ആരോഗ്യത്തിനായി ഉപയോഗിക്കാം. മുടി കറുപ്പിക്കാൻ പരീക്ഷിക്കാം ഇതെല്ലാം.

നെല്ലിക്ക
മുടിയുടെ കറുപ്പ് നിറം വീണ്ടെടുക്കുന്നതിന് ഏറ്റവും അനുയോജ്യമാണ് നെല്ലിക്ക. ഇതിനായി ആദ്യം നെല്ലിക്ക നന്നായി തിളപ്പിക്കുക. ശേഷം ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി മാറ്റുക. ഇതിന്റെ പൾപ്പ് നേരത്തെ നെല്ലിക്ക തിളപ്പിച്ച വെള്ളവുമായി ചേര്‍ത്ത് തലയില്‍ പുരട്ടാം. ശേഷം മുടി തണുത്ത വെള്ളത്തില്‍ കഴുകാം. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്യാം. 

ADVERTISEMENT

ഉള്ളി
മുടിയ്ക്ക് കറുത്ത നിറം നല്‍കാൻ ഉള്ളി ഫലപ്രദമാണ്. ഇതിനായി ഉള്ളിയുടെ നീരെടുത്തതിന് ശേഷം മുടിയിൽ നന്നായി തേച്ചുപിടിപ്പിക്കാം. തലയോട്ടിയില്‍ നന്നായി തേക്കണം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടുതവണ ഇതു ചെയ്യുന്നത് നല്ലതാണ്. ഉള്ളി നീരിനൊപ്പം നാരങ്ങാനീരും ചേർത്ത് മുടിയിൽ തേക്കുന്നത് നല്ലതാണ്. 

മൈലാഞ്ചി
നരച്ച മുടി കറുപ്പിക്കുന്നതിന് പരമ്പരാഗതമായി ഉപയോഗിക്കുന്നതാണ് മൈലാഞ്ചി. മൈലാഞ്ചി നന്നായി അരച്ച് തലയില്‍ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് 30 മിനിറ്റുവരെ തലയിൽ പിടിപ്പിച്ച ശേഷം കഴുകി കളയാം. മൈലാഞ്ചിയില കിട്ടിയില്ലെങ്കിൽ ഹെന്ന പൗഡറും ഉപയോഗിക്കാവുന്നതാണ്. ഹെന്ന പൗഡറിനൊപ്പം എള്ളെണ്ണയും കറിവേപ്പിലയും ചേർത്ത് തലയിൽ തേക്കുന്നതും നല്ലതാണ്. 

ADVERTISEMENT

തക്കാളി
തക്കാളിക്ക് മുടിക്ക് കറുപ്പ് നിറം നല്‍കാൻ പറ്റുമെന്ന് കേട്ടിട്ടുണ്ടോ? താൽക്കാലികമായി മുടിക്ക് കറുപ്പ് നിറം നൽകാൻ തക്കാളിക്ക് സാധിക്കും. പഴുത്ത തക്കാളിയെടുത്ത് നന്നായി അരച്ചെടുത്തതിന് ശേഷം മുടിയിൽ പുരട്ടാം. 30 മിനിറ്റ് ഇത് തലയില്‍ വച്ചതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

ബീറ്റ്റൂട്ടും കാരറ്റും
മുടിയുടെ നര മാറ്റാനായി സഹായിക്കുന്നതാണ് ബീറ്റ്റൂട്ടും കാരറ്റും ചേർന്ന മിശ്രിതം. ഇവ രണ്ടും വെള്ളത്തിലിട്ട് തിളപ്പിക്കുക. ശേഷം നന്നായി ഉടച്ചെടുക്കുക. ശേഷം ഈ പേസ്റ്റ് മുടിയില്‍ തേച്ചുപിടിപ്പിക്കാം. 30 മിനിറ്റിന് ശേഷം ബീറ്റ്റൂട്ടും കാരറ്റും തിളപ്പിക്കാനുപയോഗിച്ച വെള്ളം ഉപയോഗിച്ച് മുടി കഴുകാം. ആഴ്ചയിൽ ഒരിക്കൽ ഇതാവർത്തിക്കാം. 

ADVERTISEMENT

ഉരുളക്കിഴങ്ങ്
മുടിയുടെ നിറം മാറ്റുന്നതിന് ഏറെ ഗുണപ്രദമാണ് ഉരുളക്കിഴങ്ങിന്റെ തൊലി. ഉരുളക്കിഴങ്ങിന്റെ തൊലി വെള്ളത്തിലിട്ട് തിളപ്പിക്കുക. ശേഷം അത് അരച്ചെടുക്കും. അരച്ചെടുത്ത മിശ്രിതം ഷാംപൂ ഉപയോഗിച്ച് കഴുകിയ മുടിയിൽ തേക്കാം. മുടിയിലും തലയോട്ടിയിലുമെല്ലാം നന്നായി തേച്ചു പിടിപ്പിക്കണം. ‌10–20 മിനിറ്റിന് ശേഷം കഴുകി കളയാം. 

കാപ്പിപ്പൊടി
മുടിയുടെ നിറം മാറ്റാനും മുടിക്ക് തിളക്കം നല്‍കാനും ഏറ്റവും മികച്ച പോംവഴിയാണ് കാപ്പിപ്പൊടി. കാപ്പിപ്പൊടി വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം നന്നായി തണുക്കാൻ വെക്കുക. തണുത്തതിന് ശേഷം രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ ഇത് തലയില്‍ തേച്ചു പിടിപ്പിക്കുക. ശേഷം സാധാരണ വെള്ളത്തിൽ മുടി കഴുകാം. 

English Summary:

Simple Home Remedies for Darker Hair