പ്രണയത്തില്‍ നിന്ന് പുറത്തു കടക്കുക അത്ര എളുപ്പമല്ല. എന്തു കാരണം കൊണ്ടു പിരിഞ്ഞാലും പലർക്കുമിടയിലെ സ്നേഹം ഒരു പരിധി വരെ നിലനില്‍ക്കും. എന്നാല്‍ ഈ സ്നേഹം പ്രണയമായി തന്നെ തുടരുകയാണെങ്കിലോ ? ഇതേ വികാരം മുൻ കമിതാവിന് നിങ്ങളോടും ഉണ്ടെങ്കിലോ? പിരിഞ്ഞിട്ടും വീണ്ടും പ്രണയിക്കുന്നുണ്ടെങ്കില്‍ അക്കാര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയത്തില്‍ നിന്ന് പുറത്തു കടക്കുക അത്ര എളുപ്പമല്ല. എന്തു കാരണം കൊണ്ടു പിരിഞ്ഞാലും പലർക്കുമിടയിലെ സ്നേഹം ഒരു പരിധി വരെ നിലനില്‍ക്കും. എന്നാല്‍ ഈ സ്നേഹം പ്രണയമായി തന്നെ തുടരുകയാണെങ്കിലോ ? ഇതേ വികാരം മുൻ കമിതാവിന് നിങ്ങളോടും ഉണ്ടെങ്കിലോ? 

പിരിഞ്ഞിട്ടും വീണ്ടും പ്രണയിക്കുന്നുണ്ടെങ്കില്‍ അക്കാര്യം അവരുടെ പെരുമാറ്റത്തിലൂടെ തിരിച്ചറിയാനാകും. അവരുടെ വാക്കിലും നോക്കിലും അതു പ്രകടമാകും. നിങ്ങളുടെ മുന്‍കാമുകനോ കാമുകിയോ ഇപ്പോഴും നിങ്ങളെ പ്രണയിക്കുന്നുണ്ടോ, അല്ലെങ്കിൽ നിങ്ങൾ അവരെ പ്രണയിക്കുന്നുണ്ടോ എന്നറിയാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിരീക്ഷിച്ചാല്‍ മതി.

ADVERTISEMENT

സ്ഥിരമായി സംസാരിക്കാന്‍ ശ്രമിക്കുക

പിരിഞ്ഞ ശേഷവും നേരിട്ടോ ഫോണിലൂടെയോ സ്ഥിരമായി സംസാരിക്കാൻ നിങ്ങളുടെ മുന്‍ കാമുകനോ കാമുകിയോ ശ്രമിക്കാറുണ്ടോ.  തുടര്‍ച്ചയായി ഇങ്ങനെ ബന്ധപ്പെടുന്നുവെങ്കില്‍ ഇപ്പോഴും മുൻപങ്കാളിയെ ഓര്‍ത്തുകൊണ്ടിരിക്കുന്നു എന്നാണ് അർഥം. 

ഈ ബന്ധപ്പെടല്‍ മാസങ്ങളോളം തുടരുകയാണെങ്കില്‍ ഒട്ടും സംശയിക്കേണ്ട ആ വ്യക്തിക്ക് നിങ്ങളുമായി വീണ്ടും പ്രണയത്തിലാകാൻ താൽപര്യമുണ്ടെന്ന് ഉറപ്പിക്കാം. ഇക്കാര്യം വേഗത്തിൽ തിരിച്ചറിയണമെങ്കില്‍ അവരുടെ ഏതാനും സന്ദേശങ്ങളോടും ഫോൺ കോളുകളോടും പ്രതികരിക്കാതിരിക്കുക. ഇങ്ങനെ ചെയ്തിട്ടും അവര്‍ വിളിക്കുന്നത് തുടരുകയാണെങ്കിൽ പ്രണയം ഉറപ്പിക്കാം.

ഓണ്‍ലൈനിലെ പിന്തുടരല്‍

ADVERTISEMENT

സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി മുന്‍ പങ്കാളി പിന്തുടരുന്നുണ്ടെങ്കില്‍ അവര്‍ക്കിപ്പോഴും നിങ്ങളോടുള്ള താല്‍പര്യത്തിന്റെ സൂചനയാണത്. നിങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളും ഇന്‍സ്റ്റാഗ്രാം, വാട്സാപ് സ്റ്റാറ്റസുകള്‍ എന്നിവയും ഇവര്‍ സ്ഥിരമായി കാണുന്നുണ്ടാകും. എങ്കിൽ ഇക്കാര്യം ഉറപ്പിക്കാം. അവരെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ അതും ഇതേ ആഗ്രഹത്തിന്റെ സൂചനയാണ്.

മുൻ പ്രണയത്തെക്കുറിച്ചു സംസാരിക്കുക.

മറക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ ഇപ്പോഴും പ്രണയിക്കുന്ന ഒരാളാണെങ്കിൽ അവരെക്കുറിച്ച് സുഹൃത്തുക്കളോടും ബന്ധുക്കളോടും സംസാരിക്കാൻ താൽപര്യപ്പെടും. പങ്കാളിയോടു പറയാതെ പോയ പലതും ഇങ്ങനെ തുറന്നു പറയുന്നവരുണ്ട്. പൊതുസുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ താൻ പറയുന്ന കാര്യങ്ങൾ മുൻപങ്കാളി അറിയണം എന്ന ആഗ്രഹവും മനസ്സിലുണ്ടാകും.

സന്തോഷ നിമിഷങ്ങളെ ഓർത്തെടുക്കുക

ADVERTISEMENT

മുൻപങ്കാളിയും നിങ്ങളും സംസാരിക്കുമ്പോൾ ഒന്നിച്ചു ചിലവിട്ട സന്തോഷ നിമിഷങ്ങളാണ് വിഷയമാകുന്നതെങ്കിൽ പലതും ഓര്‍മിപ്പിക്കുകയാണ്. ഇപ്പോഴുമുള്ള പ്രണയം വെളിപ്പെടുത്താനും ജീവിതത്തിലേക്കു തിരികെ വരാനുമുള്ള ആഗ്രഹം കൂടിയാണ് ഇങ്ങനെ പ്രകടിപ്പിക്കുന്നത്.

ശാരീരികമായ അടുപ്പം കാണിക്കുക

വീണ്ടും കാണുമ്പോൾ ശരീരത്തിൽ സ്പർശിച്ചും ചേർത്തു പിടിച്ചും സംസാരിക്കുന്നത് ഇപ്പോഴുമുള്ള മനസ്സിലെ പ്രണയത്തിന്റെ സൂചനയാണ്. പരസ്പരമുള്ള സ്വാതന്ത്രത്തെ വ്യക്തമാക്കുകയുമണ് ഈ പ്രകടനത്തിന്റെ ലക്ഷ്യം.

മാനസിക പിന്തുണ നൽകുക

മാനസികമായി ഒരു പ്രതിസന്ധി നേരിടുമ്പോള്‍ സുഹൃത്തുക്കളും അടുപ്പമുള്ളവരും സമാധാനിപ്പിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇപ്പോഴും സ്നേഹം സൂക്ഷിക്കുന്ന മുന്‍പങ്കാളി മാനസികാവസ്ഥ ശരിയാകും വരെ സമാധാനിപ്പിച്ചു കൊണ്ടിരിക്കും. സുരക്ഷിതത്വം ഉറപ്പു വരുത്താൻ ശ്രമിക്കും. മനസ്സിലെ സ്നേഹം കൊണ്ടു സ്വാഭാവികമായി സംഭവിക്കുന്നതാണിത്.

ബന്ധം അവസാനിപ്പിക്കാനാവുന്നില്ല

വളരെ ആഴമുള്ള ഒരു ബന്ധത്തില്‍ നിന്ന് പുറത്തു കടക്കുക എളുപ്പമല്ല. അതുകൊണ്ടു തന്നെ ബന്ധം അവസാനിപ്പിക്കാൻ സാധിക്കുന്നില്ല എന്നു മുന്‍പങ്കാളി തുറന്നു പറഞ്ഞാൽ ആ സ്നേഹം ഇപ്പോഴും നിലനിൽക്കുന്നു എന്ന് വ്യക്തമാകും.

ഈ സൂചനകളെല്ലാം നിങ്ങളുടെ മുന്‍ പങ്കാളി നിങ്ങളെയോ അല്ലെങ്കിൽ തിരിച്ചോ ഇപ്പോഴും പ്രണയിക്കുന്നുണ്ട് എന്നു വ്യക്തമാക്കുന്നവയാണ്. പിരിയാനുണ്ടായ സാഹചര്യങ്ങളും കാരണങ്ങളും പരിഗണിച്ചശേഷമായിരിക്കണം ആ പ്രണയം അംഗീകരിക്കണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടത്.