മുൻബന്ധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ പൂർണമായും ഒഴിവാക്കണം. ഒരു സാഹചര്യത്തിലും അതു ഗുണം ചെയ്യില്ല. മാനസികമായി പങ്കാളിയെ അസ്വസ്ഥമാക്കാൻ മാത്രമേ ഈ ചോദ്യം സഹായിക്കൂ. ചിലപ്പോൾ കിട്ടുന്ന മറുപടി ചോദിച്ചയാളുടെ സ്വസ്ഥത ഇല്ലാതാക്കും. മുൻപ്രണയം പലപ്പോഴും തർക്കത്തിനുള്ള വിഷയമാണ്. അതുകൊണ്ട് ഇതു കർശനമായി ഒഴിവാക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബന്ധങ്ങൾ ശക്തമായി മുന്നോട്ടു പോകുന്ന ചില ഘടകങ്ങളുണ്ട്. പ്രണയത്തിലും വിവാഹത്തിലും ഈ ഘടകങ്ങൾക്ക് പ്രാധാന്യം കൂടുതലാണ്. ചില ചോദ്യങ്ങൾ ബന്ധങ്ങളെ ഇല്ലാതാക്കാൻ കരുത്തുള്ളവയാണ്. പെട്ടന്നുള്ള ആവേശത്തിലാണ് ഈ ചോദ്യങ്ങൾ ഉയരുന്നത്. പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും നിലനിൽക്കുന്ന ദാമ്പത്യത്തിലും പ്രണയത്തിലും ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണം.

എല്ലാവർക്കും പ്രശ്നങ്ങൾ ഉണ്ടാകില്ല. എങ്കിലും ഈ ചോദ്യങ്ങള്‍ ഒഴിവാക്കി മെച്ചപ്പെട്ട ആശയിവിനിമയം നിലനിർത്തുകയാണ് വേണ്ടത്. പങ്കാളിയോടു ചോദിക്കാൻ പാടില്ലാത്ത ചില ചോദ്യങ്ങള്‍ ഇതാ.

ADVERTISEMENT

‘നീ പറയുന്നത് സത്യം തന്നെയാണോ’– വിശ്വാസമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതു പലർക്കും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതു പോലെ തോന്നും. പരസ്പര വിശ്വാസം ഇല്ല എന്ന തോന്നൽ മാനസികമായി തകർക്കുകയും ബന്ധം ഇല്ലാതാകാൻ കാരണമാവുകയും ചെയ്യും. സംശയത്തിന്റെ പേരിൽ ഇത്തരം ചോദ്യങ്ങൾ വേണ്ട. തുറന്നു സംസാരിക്കൂ. 

‘മുൻപങ്കാളി എന്നെക്കാൾ മികച്ചതായിരുന്നോ’– മുൻബന്ധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ പൂർണമായും ഒഴിവാക്കണം. ഒരു സാഹചര്യത്തിലും അതു ഗുണം ചെയ്യില്ല. പങ്കാളിയെ മാനസികമായി അസ്വസ്ഥമാക്കാൻ മാത്രമേ ഈ ചോദ്യം സഹായിക്കൂ. ചിലപ്പോൾ കിട്ടുന്ന മറുപടി ചോദിച്ചയാളുടെ സ്വസ്ഥത ഇല്ലാതാക്കും. മുൻപ്രണയം പലപ്പോഴും തർക്കത്തിനുള്ള വിഷയമാണ്. അതുകൊണ്ട് ഇതു കർശനമായി ഒഴിവാക്കാം.

ADVERTISEMENT

‘എന്നോടുള്ള സ്നേഹം യാഥാർഥ്യമോ’– ഒരാളുടെ ആത്മാർഥത ചോദ്യം ചെയ്യുകയാണ്. ഈ ചോദ്യം തന്നോടുള്ള സ്നേഹത്തിന്റെ തീവ്രത അറിയാനാണു പലരും ഉപയോഗിക്കുക. പക്ഷേ തന്റെ സ്നേഹം വിശ്വാസിക്കാത്ത ഒരാളാണ് പങ്കാളി എന്നു ചിന്തിക്കാനുള്ള അവസരം സൃഷ്ടിക്കപ്പെടും.

‘എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നത് എന്തിന്’– പങ്കാളി ഒരു വ്യക്തിയാണ്. അയാൾക്ക് സ്വന്തം ഇഷ്ടങ്ങൾ ഉണ്ടാകും. നിങ്ങള്‍ക്ക് അക്കാര്യം ഇഷ്ടപ്പെടുന്നില്ലെങ്കിൽ പറഞ്ഞു മനസ്സിലാക്കുക. ഈ ചോദ്യം ഞാൻ നിന്നെക്കാൾ മുകളിലാണ് എന്ന ഭാവമുള്ളതാണ്. പരസ്പരം ബഹുമാനിക്കുന്നവർക്കിടയിൽ വ്യക്തി കേന്ദ്രീകൃതമായ ഇത്തരം ചോദ്യങ്ങൾ ആവശ്യമില്ല.