ഹാരി രാജകുമാരനുമായുള്ള വിവാഹം മുതലേ അകാരണമായി പലരും മേഗനെ വിമർശിക്കുന്നു. അതിന്റെ തുടർച്ചയാണിത് എന്നാണ് ഇവരുടെ വാദം.

ഹാരി രാജകുമാരനുമായുള്ള വിവാഹം മുതലേ അകാരണമായി പലരും മേഗനെ വിമർശിക്കുന്നു. അതിന്റെ തുടർച്ചയാണിത് എന്നാണ് ഇവരുടെ വാദം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെയ് 6ന് ആണ് ഹാരി രാജകുമാരനും മേഗൻ മാർക്കളിനും ആദ്യ കുഞ്ഞു പിറന്നത്. ഏഴാം കിരീടാവകാശിയായ കുഞ്ഞു രാജകുമാരന്റെ ജനനം ഇംഗ്ലണ്ടിൽ വലിയ ആഘോഷമായിരുന്നു. എലിസബത്ത് രാജ്ഞിയുടെ പേരക്കുട്ടികളിൽ എട്ടാമനാണ് ഹാരിയുടെ മകൻ. ആർച്ചി എന്നാണ് പേരിട്ടിരിക്കുന്നത്.

ജനിച്ച് ഒരു മാസത്തിലേറെ ആയെങ്കിലും അടുത്തിയെയാണ് കുഞ്ഞിന്റെ ചിത്രങ്ങൾ മാധ്യമങ്ങൾക്കു ലഭിച്ചത്. ഹാരിയും മേഗനും ഗോള്‍ഫു കളി കാണാൻ എത്തിയപ്പോൾ കുഞ്ഞു ആർച്ചിയെ ക്യാമറ കണ്ണുകൾ പൊതിഞ്ഞു. ആ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. 

ADVERTISEMENT

എന്നാൽ ഇപ്പോൾ മേഗനെ ട്രോളുകയാണ് സോഷ്യല്‍ ലോകം. കുഞ്ഞിനെ ശരിക്ക് എടുക്കാനറിയില്ല എന്നാണ് ഇവരുടെ വിമർശനം. ‘‘മേഗൻ എടുക്കുന്ന രീതി കുഞ്ഞിന് അസ്വസ്ഥ ഉണ്ടാക്കുന്നു.’’ ‘‘ആരെങ്കിലും കുഞ്ഞിനെ എടുക്കാൻ മേഗനെ പഠിപ്പിക്കൂ’’ ഇത്തരത്തിലുള്ള കമന്റുകളാണ് ചിത്രങ്ങള്‍ക്കു താഴെ പ്രത്യക്ഷപ്പെടുന്നത്. 

മേഗനെ അനുകൂലിച്ചും കമന്റുകളുണ്ട്. അനാവശ്യ വിമർശനങ്ങളും ട്രോളുകളും ഒഴിവാക്കാനാണ് ഇക്കൂട്ടർ ആവശ്യപ്പെടുന്നത്. ഹാരി രാജകുമാരനുമായുള്ള വിവാഹം മുതലേ അകാരണമായി പലരും മേഗനെ വിമർശിക്കുന്നു. അതിന്റെ തുടർച്ചയാണിത് എന്നാണ് ഇവരുടെ വാദം.