ഓഗസ്റ്റ് 4. ഈ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. ഇന്നാണ് ഫ്രണ്ട്ഷിപ്പ് ഡേ. അതായത് നമ്മുടെ ചങ്കുകള്‍ക്കു വേണ്ടിയുള്ള ദിവസം. എന്നും നമുക്ക് ഫ്രണ്ട്ഷിപ്പ് ഡേ ആണെങ്കിലും ഇന്ന് നമ്മുടെ ചങ്കിനു വേണ്ടി മാത്രമുള്ള ദിവസമാണ്. ഈ ലോകത്ത് സൗഹൃദങ്ങളില്ലാത്ത മനുഷ്യരില്ല. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് എന്തോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഗസ്റ്റ് 4. ഇന്നാണ് ഫ്രണ്ട്ഷിപ്പ് ഡേ. അതായത് നമ്മൾ ചങ്കുകളുടെ ദിവസം. എന്നും നമുക്ക് ഫ്രണ്ട്ഷിപ്പ് ഡേ ആണെങ്കിലും ഇന്ന് നമ്മുടെ ചങ്കുകൾക്കു വേണ്ടി മാത്രമുള്ള ദിവസമാണ്.

ഈ ലോകത്ത് സൗഹൃദങ്ങളില്ലാത്ത മനുഷ്യരില്ല. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് എന്തോ പ്രശ്നമുണ്ട് എന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു.

ADVERTISEMENT

നിങ്ങൾക്കുമുണ്ടാകും ഒരുപാട് സുഹൃത്തുക്കൾ. നിങ്ങളുടെ എല്ലാ രഹസ്യങ്ങള്‍ എല്ലാ അറിയുന്ന മനസാക്ഷി സൂക്ഷിപ്പുക്കാരനായ ചങ്ക്. ഷൂസും പെൻഡ്രൈവുമൊക്കെ തിരിച്ചുതരാത്ത ചങ്ക്. എല്ലാ തല്ലു കൊള്ളിത്തരത്തിനും കൂട്ടു നിൽക്കുന്ന, മണ്ടത്തരം മാത്രം പറയുന്ന, തള്ളാൻ മാത്രം വാ തുറക്കുന്ന, എന്തു ചെയ്യാനും പേടിയുള്ള, എപ്പോഴും ഉപദേശിക്കുന്ന.......... അങ്ങനെ അങ്ങനെ പല തരം സ്വഭാവത്തിലുള്ള മച്ചാന്മാർ. അളിയാ, മച്ചാ, ബ്രോ, ചങ്കേ... അങ്ങനെ അവരെ പലതും വിളിക്കും. അവരുടെ ശരിക്കുളള പേരു പോലും ചിലപ്പോൾ മറന്നു പോകും. 

1935ൽ അമേരിക്കൻ നാഷനൽ കോൺഗ്രസ് ആണ് ഓഗസ്റ്റിലെ ആദ്യ ഞായർ സൗഹൃദ ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്. ഒരാളുടെ ജീവിതത്തിൽ സൗഹൃദത്തിന് വളരെ പ്രാധാന്യം ഉണ്ടെന്ന തിരിച്ചറിവായിരുന്നു തീരുമാനത്തിനു പിന്നില്‍. 1997ൽ ‘വിന്നീ ദ് പൂ’ എന്ന പ്രശ്സ്ത കാർട്ടൂൺ കഥാപാത്രത്തെ സൗഹൃദ ദിനാഘോഷത്തിന്റെ അംബാസഡറായി അമേരിക്കൻ കോൺഗ്രസ് തിരഞ്ഞെടുത്തു.

ADVERTISEMENT

അമേരിക്കയിൽ തുടങ്ങിയ സൗഹൃദ ദിനാഘോഷം പതിയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. ഇന്ന് ലോകം മുഴുവൻ ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്നു. പല രാജ്യങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് ആഘോഷം. ഇന്ത്യയിൽ ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായർ തന്നെയാണ് ആഘോഷം.

ഫ്രണ്ട്ഷിപ്പിനെ കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. അതില്‍ രസകരമായ കാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചിലത് ഇവയാണ്.

ADVERTISEMENT

മാരക രോഗത്താൽ കഷ്ടപ്പെടുന്ന സമയത്ത് കൂടുതൽ സുഹൃത്തുക്കൾ ഉള്ളവർ രക്ഷപ്പെടാൻ സാധ്യത കൂടുതലാണ് എന്ന് ചില പഠനങ്ങൾ പറയുന്നു. സുഹൃത്തുക്കളുടെ പിന്തുണ കൂടുതൽ ഇച്ഛാശക്തിയും പ്രതീക്ഷയും നൽകും എന്നതാണ് ഇതിനു കാരണമായി ചൂണ്ടി കാട്ടുന്നത്.

ബന്ധുക്കളെക്കാൾ സുഹൃത്തുക്കള്‍ക്കാണ് ജീവിതത്തിൽ പ്രാധാന്യം ഉണ്ടാവുകയെന്നാണ് സെന്റർ ഫോർ ഏജിങ് അറ്റ് ഫ്ലിന്റേഴ്സ് യൂണിവേഴ്സിറ്റിയുടെ പഠനം പറയുന്നത്. മനസ്സു തുറന്നു സംസാരിക്കാൻ സുഹൃത്തുക്കളില്ലെങ്കിൽ പുകവലി കൂടുമെന്നും കണ്ടെത്തലുകളുണ്ട്.

പറഞ്ഞു വരുമ്പോൾ നിങ്ങളറിയാതെ നിങ്ങളുടെ ആരോഗ്യം വരെ പാവം ചങ്ക് സംരക്ഷിക്കുന്നുണ്ട് എന്ന്. എന്താലേ.....എന്തായാലും എല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ ‘സൗഹൃദ ദിനാശംസകൾ’