രക്ഷാബന്ധനും സ്വാതന്ത്ര്യദിനവും ഒന്നിച്ചു വന്നതിനാൽ ഇത്തവണ രാഖി കെട്ടാനാവുമോ എന്നു സംശയം ഉണ്ടായിരുന്നു. എങ്കിലും രണ്ടു ദിവസം മുൻപ് മോദിയുടെ വിളി വന്നു. അതോടെ മൊഹ്സിൻ ഭർത്താവിനൊപ്പം തലസ്ഥാനത്ത് എത്തി...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഖമർ മൊഹ്സിൻ ഷെയ്ഖ് എന്ന പാക്കിസ്ഥാൻ സ്വദേശിനി നരേന്ദ്ര മോദിക്ക് രാഖി കെട്ടാന്‍ തുടങ്ങിയിട്ട് 25 വർഷമായി. ഈ രക്ഷാബന്ധനും അതിനു മാറ്റമുണ്ടായില്ല. സ്വാതന്ത്ര്യദിന തിരക്കുകൾക്കിടയിലും പ്രധാനമന്ത്രി, മൊഹ്സിനൊപ്പം രക്ഷാബന്ധൻ ആഘോഷിച്ചു.

രക്ഷാബന്ധനും സ്വാതന്ത്ര്യദിനവും ഒന്നിച്ചു വന്നതിനാൽ ഇത്തവണ രാഖി കെട്ടാനാവുമോ എന്നു സംശയം ഉണ്ടായിരുന്നു. എങ്കിലും രണ്ടു ദിവസം മുൻപ് മോദിയുടെ വിളി വന്നു. അതോടെ മൊഹ്സിൻ ഭർത്താവിനൊപ്പം തലസ്ഥാനത്ത് എത്തി.

ADVERTISEMENT

ഭർത്താവ് വരച്ച ഒരു ചിത്രം മോദിക്ക് സമ്മാനിച്ചാണ് മൊഹ്സിൻ രക്ഷാബന്ധൻ ആഘോഷമാക്കിയത്.‘‘ എല്ലാ വർഷവും സഹോദരന് രാഖി കെട്ടാൻ അവസരം ലഭിക്കുന്നുണ്ട്. ഞാൻ സന്തുഷ്ടയാണ്. അദ്ദേഹത്തിന്റെ അടുത്ത അഞ്ചു വർഷം നന്നായിരിക്കാനും മികച്ച തീരുമാനങ്ങൾ എടുക്കാൻ സാധിക്കാനും ഞാൻ പ്രാർഥിക്കുന്നു’’– മൊഹ്സിൻ എഎൻഐയോടു പറഞ്ഞു.

മോദിക്ക് സമ്മാനിച്ച ചിത്രം, മൊഹ്സിനും ഭർത്താവും

പാക്കിസ്ഥാന്‍ സ്വദേശിനിയായ മൊഹ്സിൻ വിവാഹശേഷമാണ് ഗുജറാത്തിൽ എത്തുന്നത്. ആ സമയത്ത് ആർഎസ്എസ് പ്രവർത്തകനായിരുന്നു മോദിയെ പരിചയപ്പെടുന്നതും രാഖി കെട്ടുന്നതും. പിന്നീട് പ്രിയപ്പെട്ട നരേന്ദ്ര ബായിക്ക് രാഖി കെട്ടുന്നത് എല്ലാ വർഷവും തുടര്‍ന്നു.