ഈ മനോഹര ചിത്രവും തന്റെ പുല്ലുകൊണ്ടുള്ള വിചിത്ര രൂപവും തെരസേ ട്വിറ്ററിൽ പങ്കുവച്ചു. പ്രണയാർദ്രമായ ചിത്രത്തേക്കാൾ സഹോദരിക്കുവേണ്ടി പുല്ലിൽ ഒളിച്ച തെരേസയെയാണ് ലോകം സ്വീകരിച്ചത്. നിരവധി അഭിനന്ദനങ്ങളാണ് തെരേസയ്ക്ക് ലഭിച്ചത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹോദരിയുടെ ജീവിതത്തിലെ മനോഹരമായ ഒരു നിമിഷം പകർത്താനായി ശരീരത്തിൽ പുല്ലുവെച്ചു കെട്ടി പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുക! അമേരിക്കയിലെ വിസ്കോൺസിൻ സ്വദേശിയായ തെരേസ മെർക്കിൾ ആണ് ഈ സ്നേഹസമ്പന്നയായ പെൺകുട്ടി. സഹോദരി റെയ്ച്ചലിനെ കാമുകൻ പ്രപ്പോസ് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്താനായിരുന്നു റെയ്ച്ചലിന്റെ സാഹസം. ആ സ്നേഹം ഇപ്പോൾ ലോകമാകെ വൈറലായിരിക്കുകയാണ്.

സെപ്റ്റംബർ 21ന് മാഡിസൺ എന്ന സ്ഥലത്തുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലാണ് കാമുകന്‍ ആൻഡ്രൂ ഫിലിബെക് റെയ്ച്ചലിനോട് വിവാഹാഭ്യർഥന നടത്തിയത്. തെരേസയാണ് ഇതിനുവേണ്ട സഹായങ്ങൾ ആൻഡ്രുവിന് നൽകിയത്. കുടുംബ ഫൊട്ടോഗ്രാഫറെ കൊണ്ടു ചിത്രവും ദൃശ്യവും പകർത്താം എന്നായിരുന്നു ആൻഡ്രു കരുതിയിരുന്നത്. എന്നാൽ താൻ പുല്ലിനിടയിൽ ഒളിച്ചിരുന്ന് ദൃശ്യങ്ങൾ പകർത്താമെന്ന് തെരേസ പറഞ്ഞു. 

ADVERTISEMENT

ആദ്യം തമാശയാണെന്നാണ് ആൻഡ്രു കരുതിയെങ്കിലും ഈ ആശയവുമായി തെരേസ മുന്നോട്ടു പോയി. ഒരു പുല്ലിന്റെ വേഷം കെട്ടി അവിടെ ഒളിച്ചിരുന്നു. ഒറ്റനോട്ടത്തിൽ ആർക്കും തിരിച്ചറിയാനാകില്ല. സഹോദരിയുടെ ജീവിതത്തിലെ മനോഹരമായ നിമിഷം തെരേസ ഒപ്പിയെടുത്തു.

ഈ മനോഹര ചിത്രവും പുല്ലുകൊണ്ടുള്ള തന്റെ വിചിത്ര രൂപവും തെരസേ ട്വിറ്ററിൽ പങ്കുവച്ചു. പ്രണയാർദ്രമായ ചിത്രത്തേക്കാൾ സഹോദരിക്കുവേണ്ടി പുല്ലിൽ ഒളിച്ച തെരേസയെയാണ് ലോകം സ്വീകരിച്ചത്. നിരവധി അഭിനന്ദനങ്ങളാണ് തെരേസയ്ക്ക് ലഭിച്ചത്.