ജീവൻ തന്ന് കൂടെയുണ്ടാകുമെന്ന് പറഞ്ഞവൾ ഒരു കാലില്ലാത്ത എന്നെ വേണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി. പല രാത്രികളിലും എന്റെ തലയിണകൾ നനഞ്ഞു കുതിർന്നു. രണ്ടുകാലിൽ നിന്നപ്പോൾ ഞാൻ വാങ്ങി കൊടുത്ത കുപ്പിവളകളും വസ്ത്രങ്ങളും ഒക്കെ അവൾക്ക് ഒത്തിരി ഇഷ്ടമായിരുന്നു....

ജീവൻ തന്ന് കൂടെയുണ്ടാകുമെന്ന് പറഞ്ഞവൾ ഒരു കാലില്ലാത്ത എന്നെ വേണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി. പല രാത്രികളിലും എന്റെ തലയിണകൾ നനഞ്ഞു കുതിർന്നു. രണ്ടുകാലിൽ നിന്നപ്പോൾ ഞാൻ വാങ്ങി കൊടുത്ത കുപ്പിവളകളും വസ്ത്രങ്ങളും ഒക്കെ അവൾക്ക് ഒത്തിരി ഇഷ്ടമായിരുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവൻ തന്ന് കൂടെയുണ്ടാകുമെന്ന് പറഞ്ഞവൾ ഒരു കാലില്ലാത്ത എന്നെ വേണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി. പല രാത്രികളിലും എന്റെ തലയിണകൾ നനഞ്ഞു കുതിർന്നു. രണ്ടുകാലിൽ നിന്നപ്പോൾ ഞാൻ വാങ്ങി കൊടുത്ത കുപ്പിവളകളും വസ്ത്രങ്ങളും ഒക്കെ അവൾക്ക് ഒത്തിരി ഇഷ്ടമായിരുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൻസർ ബാധിച്ച് 27–ാം വയസ്സിൽ കാല്‍ നഷ്ടപ്പെട്ടു. അതോടെ ആത്മാർഥമായി പ്രണയിച്ച പെണ്‍കുട്ടി അയാളെ ഉപേക്ഷിച്ചു. പിന്നെയും നഷ്ടങ്ങളുണ്ടായി. കാൻസറിനേക്കാൾ വേദന ആ നഷ്ടങ്ങൾ നൽകി. എന്നിട്ടും ജീവിതത്തോട് അസാധാരണമാംവിധം പോരാടി പ്രഭു.  തന്റെ ജീവിതത്തെക്കുറിച്ച് പ്രഭു എന്ന യുവാവ് പങ്കുവച്ച കുറിപ്പ് ഏതൊരാളുടെയും ഹൃദയം നോവിക്കും. അതോടൊപ്പം ആത്മവിശ്വാസത്തിന്റെ കരുത്തും ആ കുറിപ്പിലുണ്ട്.

‘ചങ്ക് തന്ന് സ്നേഹിക്കാൻ കൂട്ടുകാരുള്ളപ്പോൾ എന്തിനാണ് കാൽ. പ്രണയത്തേക്കാൾ ആത്മാർഥത സൗഹൃദത്തിനുണ്ട് എന്ന് കൂട്ടുകാരും ബന്ധുക്കളും പഠിപ്പിച്ചു’ എന്ന് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പില്‍ പ്രഭു പറയുന്നു.

ADVERTISEMENT

പ്രഭുവിന്റെ കുറിപ്പ് വായിക്കാം;

കാൻസർ വന്നത് കാരണം 27 വർഷം എന്നെ കൊണ്ട് നടന്ന എന്റെ കാലുപോയി. കാലുപോയത് കാരണം കരളു പങ്കിട്ടു സ്നേഹിച്ച പെണ്ണും പോയി. പിന്നെയും ഒരുപാടൊരുപാട് പോയി.

ഞാനേറെ സ്നേഹിച്ച, എന്നെ ഏറെ സ്നേഹിച്ച കളിക്കളവും ഫുട്‌ബോളും കബഡിയും എന്നെ വിട്ടുപോയി. കുടുംബത്തിന്റെ വരുമാനം പോയി. അതുവരെയുള്ള സമ്പാദ്യം പോയി. ഞാനെന്ന ശരീരത്തിൽ നിന്ന് ജീവൻ പോലും പുറത്തു പോകാൻ വെമ്പൽ കൊണ്ടു. പക്ഷേ ഇതൊക്കെ പോയപ്പോഴും ഞാൻ പിടിച്ചു നിന്നു.

ജീവൻ തന്ന് കൂടെയുണ്ടാകുമെന്ന് പറഞ്ഞവൾ ഒരു കാലില്ലാത്ത എന്നെ വേണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി. പല രാത്രികളിലും എന്റെ തലയിണകൾ നനഞ്ഞു കുതിർന്നു. രണ്ടുകാലിൽ നിന്നപ്പോൾ ഞാൻ വാങ്ങി കൊടുത്ത കുപ്പിവളകളും വസ്ത്രങ്ങളും ഒക്കെ അവൾക്ക് ഒത്തിരി ഇഷ്ടമായിരുന്നു. നിറഞ്ഞ ഭാരമുള്ള ഗ്യാസ് സിലിണ്ടർ ലോറിയിലേക്ക് കയറ്റുന്ന ജോലി ചെയ്ത്, ചോര നീരാക്കി ഞാനുണ്ടാക്കിയ പൈസ അവളുടെ ഓരോരോ ആവശ്യങ്ങൾക്ക് കൊടുക്കുമ്പോൾ എന്റെ മനസ്സിൽ ഒരു ഭർത്താവിന്റെ സന്തോഷമായിരുന്നു. കയ്യും നടുവും വേദനിച്ചു ചൂടുവെള്ളത്തിൽ ആശ്വാസം കണ്ടെത്തുമ്പോഴും അവൾക്ക് ഒരു കുറവും വരരുത് എന്നത് എന്നിലെ ആണിന്റെ വാശിയായിരുന്നു..

ADVERTISEMENT

എന്തിനേറെ പറയുന്നു അവളുടെ പീരിയഡ്സ് സമയത്ത്‌ അവൾക്കു വേണ്ട നാപ്കിൻ വാങ്ങാൻ പോലും അവളുടെ വീട്ടുകാരെ ഞാൻ സമ്മതിച്ചിരുന്നില്ല.

പക്ഷേ അവളെന്നോട് പറഞ്ഞ വാക്കുകൾ ഒരു വെള്ളിടി പോലെ എന്റെ കാതിൽ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു.‘ഈ ഒരു കാലിൽ നിങ്ങൾ എന്തു ചെയ്യാനാണ്. സ്വന്തം കാര്യത്തിന് പോലും ഇനി മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്ന നിങ്ങൾക്ക് എങ്ങനെ എന്നെ സംരക്ഷിക്കാൻ കഴിയും?  ഒറ്റക്കാലുള്ള നിങ്ങളെ ഞാൻ കല്യാണം കഴിച്ചാൽ നമ്മളെങ്ങനെ ജീവിക്കും. ഞാൻ കുറച്ചു പ്രാക്ടിക്കൽ ആകുകയാണ്’ എന്നു പറഞ്ഞിട്ട് ഞാൻ വാങ്ങിക്കൊടുത്ത പുടവയും ഉടുത്തുകൊണ്ട് അവൾ മറ്റൊരാളുടെ ജീവിതത്തിലേക്ക് നടന്നുകയറി.

ഞാൻ ആ ഹതഭാഗ്യന് വേണ്ടി പ്രാർഥിക്കുന്നു. അവളെ ഒരു മാലാഖയെപ്പോലെ നോക്കിയ എന്നെ സ്നേഹിക്കാത്ത അവൾ നിന്നെയെങ്കിലും ആത്മാർത്ഥമായി സ്നേഹിക്കട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. പ്രാക്ടിക്കൽ ആയി ചിന്തിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ നിങ്ങളുടെ  ലൈഫിൽ ഉണ്ടാകരുതെ എന്നും ആത്മാർഥമായി പ്രാർത്ഥിക്കുന്നു.

നിന്റെ വാക്കുകൾ എനിക്കൊരു ഊർജ്ജമാണ് തന്നത് മോളേ. നല്ല നട്ടെല്ലുള്ള ആൺപിള്ളേർക്ക് ഒരു കാൽ തന്നെ ധാരാളമാണ് മുത്തേ. രണ്ടു കാലിൽ നിന്നതിനെക്കാൾ സ്‌ട്രോങ് ആണ് ഇപ്പോഴത്തെ ഞാൻ. ഇനി എന്റെ ഓരോ വിജയങ്ങളും നീ കണ്ണ് തുറന്ന് കണ്ടോളൂ.

ADVERTISEMENT

എന്നെ ഉപേക്ഷിച്ചു പോയപ്പോൾ ഞാനങ്ങു തകർന്നു പോകുമെന്ന് നീ കരുതിയല്ലേ. ഞാൻ അധികനാൾ ജീവിക്കില്ല എന്നു നീ വിചാരിച്ചിട്ടുണ്ടാകും അല്ലേ. ജീവനെടുക്കാൻ വന്ന ക്യാൻസറിനെ തോൽപ്പിച്ച് ഇങ്ങനെ നെഞ്ചു വിരിച്ചു നിൽക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ, മരണത്തിനെ പോലും പേടിയില്ലാത്ത മനസ്സ് വാർത്തെടുക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ നിനക്ക് എന്നെ തകർക്കാൻ പോയിട്ട് ഒന്നു തളർത്താൻ പോലും ആകില്ല. നിന്നോട് എനിക്കൊന്നേ പറയാനുള്ളൂ പെണ്ണേ. ‘എന്റെ ഒപ്പം ജീവിക്കാനുള്ള യോഗ്യത നിനക്കില്ല’

നിന്റത്ര തൊലിവെളുപ്പും ഭംഗിയും ഇല്ലെങ്കിലും മനസ്സ് കൊണ്ട് ദേവിയായ ഒരു കുട്ടി എന്നെങ്കിലും എന്റെ ജീവിതത്തിലേക്കും വരും. അവളുടെ കാലിൽ തൊടാനുള്ള യോഗ്യത പോലും നിനക്കില്ല. എന്നെ തള്ളിപ്പറഞ്ഞ നിന്റെ വായ് കൊണ്ട് എന്നെ നഷ്ടപെടുത്തിയത്തിന് നീ കരയുന്ന ഒരു ദിവസം വരും.

NB: ഒരു പക്ഷെ പ്രണയത്തേക്കാൾ ആത്മാർത്ഥത സൗഹൃദത്തിനാണെന്ന് എന്റെ കൂട്ടുകാരും വേണ്ടപ്പെട്ടവരും എന്നെ പഠിപ്പിച്ചു. ഇന്ന് ഞാനിങ്ങനെ ജീവനോടെ ചിരിച്ചു നിൽക്കുന്നത് ആ സ്നേഹം ഒന്നുകൊണ്ടു മാത്രമാണ്. ചങ്ക് തന്ന് നമ്മളെ സ്നേഹിക്കാൻ നമ്മുടെ കൂട്ടുകാർ കൂടെയുണ്ടെങ്കിൽ എന്ത് കാൻസർ. എന്തിന് കാല്‍ !