സ്ത്രീധനത്തിനെതിരെ സോഷ്യൽലോകത്ത് ശക്തമായ ക്യാംപെയ്നുകൾ നടക്കുന്നുണ്ട്. നിരവധിപ്പേര്‍ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്. സ്ത്രീധന തർക്കത്തിന്റെ പേരിൽ വീട്ടുകാർ എതിർത്ത തന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതത്തെക്കുറിച്ച് അഞ്ജു കൃഷ്ണ എന്ന പെൺകുട്ടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. 35 വർഷം പരസ്പരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീധനത്തിനെതിരെ സോഷ്യൽലോകത്ത് ശക്തമായ ക്യാംപെയ്നുകൾ നടക്കുന്നുണ്ട്. നിരവധിപ്പേര്‍ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്.  സ്ത്രീധന തർക്കത്തിന്റെ പേരിൽ വീട്ടുകാർ എതിർത്ത തന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതത്തെക്കുറിച്ച് അഞ്ജു കൃഷ്ണ എന്ന പെൺകുട്ടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. 35 വർഷം പരസ്പരം താങ്ങായും തണലായും ജീവിച്ച അച്ഛന്റെ അമ്മയുടെയും സ്നേഹത്തെക്കുറിച്ചാണ് കുറിപ്പിൽ പറയുന്നത്. ജാതകമോ സമയോ നോക്കാതെ അവർ വിവാഹം കഴിച്ചു. ഇതുവരെ അവർക്കിടയിൽ ഒരു അടിയോ ബഹളമോ കണ്ടിട്ടില്ലെന്ന് അഞ്ജു കുറിക്കുന്നു.

കുറിപ്പ് വായിക്കാം:

ADVERTISEMENT

മുറച്ചെറുക്കനും മുറപ്പെണ്ണും ആണ്. സ്ത്രീധന തർക്കത്തിന്റെ പേരിൽ രണ്ട് വീട്ടുകാരും കല്യാണത്തിന് എതിർത്തപ്പോൾ ഓര് അങ്ങ് കെട്ടി. ജാതകോം നോക്കീല്ല സമയവും കുറിച്ചില്ല .കല്യാണം കഴിഞ്ഞ് പത്ത് വർഷം ആയിട്ടും കുട്ടികൾ ആകാതിരുന്നപ്പോൾ പിരിയാൻ പറഞ്ഞവർക്കിടയിൽ ഒരു സർട്ടിഫിക്കേറ്റിൻറെയും ബലമില്ലാതെ ചേർത്ത് പിടിച്ച് നിന്ന 35 വർഷങ്ങൾ. എന്റെ മുന്നിലെ ഐഡിയൽ കപ്പിൾ. ചെറിയ പിണക്കങ്ങൾക്ക് അപ്പുറം പരസ്പരം ഒരു അടിയോ ബഹളമോ ഇതുവരെ കണ്ടിട്ടില്ല. അച്ഛനെ കുറിച്ച് പറഞ്ഞു തുടങ്ങിയാൽ വാക്കുകൾ തീരാത്തൊരു മകളാണ് ഞാൻ. ദതോണ്ട് നിർത്തുന്നു. അല്ലേൽ നോവൽ ആയിപോകും.

Nb: അമ്മയ്ക്ക് കമ്മലിട്ട് കൊടുക്കാണ്. പുള്ളിക്ക് കണ്ണ് നേരെ പിടിക്കാത്തോണ്ട് സമയം എടുത്തു. അതോണ്ട് ഫോട്ടോ കിട്ടി. അല്ലേൽ ഞാൻ ഫോൺ എടുക്കണ കണ്ടാൽ ഓടിയേനെ. പണ്ട് അമ്മ കട്ടളപ്പടിയിൽ അല്ലേ അച്ഛൻ തന്ന കത്ത് ഒളിപ്പിച്ചു വെച്ചത് എന്ന് ചോദിച്ചേന്റെ ചിരിയാണ്. ഇനിയിപ്പോ ഞാൻ ഇതിനിടയിൽ എപ്പോ വന്നൂന്ന് ചോദിക്കണ്ട. 23 വർഷം മുന്നേ വന്ന് കേറിയതാണ്. എൻറെ അമ്മേ മച്ചീന്ന് വിളിച്ചവരെ പുച്ഛിച്ചോണ്ട്. ബട്ട് ഇപ്പോ ഓര് പറയണുണ്ട് ഒരു കുട്ടീകൂടി ഉണ്ടാരുന്നേൽ എന്നെ തട്ടികളഞ്ഞേനേന്ന്. അത്രയ്ക്ക് നല്ല കുട്ടിയാണ്.