തരം കിട്ടിയാൽ പബ്ബിൽപോയി പൂസാകുന്ന ഭർത്താവിനെ ഒപ്പം കിട്ടാൻ വീടിന്റെ പിന്നാമ്പുറത്ത് ഒന്നാന്തരം പബ്ബൊരുക്കിയ ഭാര്യയാണിപ്പോൾ ബ്രിട്ടനിൽ ‘താരം’. ന്യൂട്ടൻ അബേ എന്ന പട്ടണത്തിൽ നഴ്സായ ജയ്ൻ ടാപ്പർക്ക് ഭർത്താവ് പോളിനെ എപ്പോഴും മിസ് ചെയ്യും.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തരം കിട്ടിയാൽ പബ്ബിൽപോയി പൂസാകുന്ന ഭർത്താവിനെ ഒപ്പം കിട്ടാൻ വീടിന്റെ പിന്നാമ്പുറത്ത് ഒന്നാന്തരം പബ്ബൊരുക്കിയ ഭാര്യയാണിപ്പോൾ ബ്രിട്ടനിൽ ‘താരം’. ന്യൂട്ടൻ അബേ എന്ന പട്ടണത്തിൽ നഴ്സായ ജയ്ൻ ടാപ്പർക്ക് ഭർത്താവ് പോളിനെ എപ്പോഴും മിസ് ചെയ്യും. സമീപത്തെ പബ്ബിലേക്കാണ് എൻജിനീയറായ പോൾ ‘സ്കൂട്ടാവുന്നത്’ എന്നു മനസ്സിലാക്കിയതോടെയാണ് വീട്ടിലെ പൂന്തോട്ടത്തോടു ചേർന്ന ഭാഗത്ത് ദ് ഡോഗ് ഹൗസ് ഇൻ എന്ന പേരിൽ വെള്ളമടിക്കു സൗകര്യമൊരുക്കിയത്. ആരെങ്കിലും ചോദിച്ചാലും പറയാമല്ലോ പോൾ ഡോഗ് ഹൗസിലാണെന്ന്!. അങ്ങനെ രാത്രി വീട്ടിൽ അടങ്ങാത്ത ഭർത്താവ് ജോലി കഴിഞ്ഞെത്തിയാൽ വീടുവിട്ട് പുറത്തുപോകാത്ത പരുവമായി.

നാൽപത്തെട്ടുകാരിയായ ജെയ്ൻ 5 മാസമെടുത്താണ് പോളിന് പബ് ഒരുക്കിയത്. 17 ലക്ഷത്തോളം രൂപ ചെലവായി. ഇപ്പോൾ ഡോഗ് ഹൗസ് പോളിനു മാത്രമല്ല, കുടുംബ സുഹൃത്തുക്കൾക്കും ദമ്പതികളുടെ മുതിർന്ന 3 ആൺമക്കൾക്കും കൂടാനുള്ള ഇടമാണ്. ജെയ്ൻ തന്നെ മുതലാളി.  പൂന്തോട്ടത്തിലെ നിലം നിരപ്പാക്കിയെടുക്കുകയായിരുന്നു ആദ്യപടി. പബ്ബിന്റെ കാബിനുകൾ മരംകൊണ്ടാണ് ഒരുക്കിയത്. ഓൺലൈനിൽനിന്നു ലഭിക്കുന്ന വില കുറഞ്ഞ അലങ്കാരങ്ങൾ പബ്ബിന്റെ മോടി കൂട്ടാൻ ഉപയോഗിച്ചു. പള്ളികളിലേതിനു സമാനമായ ഇരിപ്പിടവും ഒരുക്കി. ഇപ്പോൾ പുതിയ പുതിയ സാധനങ്ങൾവച്ച് പബ്ബിന്റെ ഭംഗി കൂട്ടലാണ് ജെയിനിന്റെ പ്രധാനപണി. 

ADVERTISEMENT

ഡോഗ് ഹൗസിൽ തനിക്ക് സമയംകൊല്ലാനൊന്നുമില്ലെന്നു കണ്ടാണ് സ്പേസ് ഇൻവേഡേഴ്സിന്റെ മാതൃകയിലുള്ള ഗെയിം ഒരുക്കിയത്. അറുപതിനായിരം രൂപയോളം അതിനു മുടക്കി. ഇപ്പോൾ പാർട്ടിക്ക് കൂടാൻ പോളിന്റെ സുഹൃത്തുക്കളും ഇടയ്ക്ക് എത്താറുണ്ട്. കാശ് കുറച്ചധികം ചെലവായെങ്കിലും പബ്ബിൽ കൊടുക്കുന്നതും ടാക്സിക്കു നൽകുന്നതും കണക്കാക്കിയാൽ കാലങ്ങൾകൊണ്ട് മുതലാകുമെന്നാണ് ജെയ്നിന്റെ ആശ്വാസം.