ആരോഗ്യകരമായ ഒരു ജീവിതം ആഗ്രഹിക്കുന്നവർ തീർച്ചയായും പിന്തുടരേണ്ട ചില കാര്യങ്ങളുണ്ട്. മാറുന്ന ജീവിത സാഹചര്യത്തിൽ വളരെയധികം പ്രാധാന്യമുള്ളവ. ഇവയിലെ മാറ്റങ്ങൾ മികച്ചൊരു ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കും. അങ്ങനെയുള്ള ചില ഘടകങ്ങൾ ഇവയാണ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുവർഷം പിറന്നു. പുതിയ തീരുമാനങ്ങളെടുത്ത് തയാറായി ഇരിക്കുകയായിരിക്കും പലരും. ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളായിരിക്കും ഇവയിൽ കൂടുതലും. ആരോഗ്യകരമായ ഒരു ജീവിതം ആഗ്രഹിക്കുന്നവർ തീർച്ചയായും പിന്തുടരേണ്ട ചില കാര്യങ്ങളുണ്ട്. മാറുന്ന ജീവിത സാഹചര്യത്തിൽ വളരെയധികം പ്രാധാന്യമുള്ളവ. ഇവയിലെ മാറ്റങ്ങൾ മികച്ചൊരു ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കും. അങ്ങനെയുള്ള ചില ഘടകങ്ങൾ ഇവയാണ്.

ഉറക്കം

ADVERTISEMENT

താളം തെറ്റിയ ഉറക്കത്തിന് കടിഞ്ഞാൺ ഇടുമെന്ന് ഉറപ്പിച്ചോളൂ. വൈകി ഉറങ്ങുകയും ജോലിക്കോ, കോളജിലേയ്ക്കോ പോകാനായി ചാടിപ്പിടഞ്ഞ് എഴുന്നേൽക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കണം. നേരത്തെ ഉറങ്ങി, നേരത്തെ ഉണരുന്നതാണ് എപ്പോഴും ആരോഗ്യത്തിനു നല്ലത്. ദിവസവും കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങേണ്ടതുണ്ട്.

ആഹാരം

ADVERTISEMENT

ശരിയായ അളവിൽ കൃത്യമായി ഭക്ഷണം കഴിക്കുക. പ്രാതൽ ഒഴിവാക്കാനുള്ള പ്രവണത പലരിലുമുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. അതുപോലെ രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നതും നല്ലതല്ല. ധാരാളം കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും ഒഴിവാക്കാം. 

വ്യായാമം

ADVERTISEMENT

ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. യോഗ, ജിം, രാവിലെയോ വൈകിട്ടോ ഉള്ള നടത്തം എന്നിങ്ങനെ അനുയോജ്യമായ വ്യായാമരീതി കണ്ടെത്തുക. ഇതോടൊപ്പം നിങ്ങൾക്ക് അനുയോജ്യമായ സമയവും തീരുമാനിക്കണം. ആരോഗ്യത്തിനൊപ്പം ഉന്മേഷത്തോടെ പ്രവർത്തിക്കാനും വ്യായമം ചെയ്യുന്നത് സഹായിക്കും. പുതുവർഷത്തോട് അനുബന്ധിച്ച് തുടങ്ങി വയ്ക്കുമെങ്കിലും വ്യായാമം കൃത്യമായി പിന്തുടരുന്നതിൽ പലരും പരാജയപ്പെടുകയാണ് പതിവ്. അതിനാൽ ഉറച്ച തീരുമാനം എടുക്കേണ്ട കാര്യമാണിത്.

സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണം

സമൂഹമാധ്യമങ്ങളിലും സ്മാർട് ഫോണിലും ചെലവഴിക്കുന്ന സമയത്തിന് നിയന്ത്രണം ഏർപ്പെടുത്താം. മാനസിക ഉല്ലാസത്തിന് ആണെങ്കിലും അമിതമായി സമയം ചെലവഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. മാനസിക സംഘർഷകൾക്കും അഡിക്ഷനും കാരണമായേക്കാം. സോഷ്യല്‍ ലോകത്തിനപ്പുറം സമയം ചെവഴിക്കാനായി മറ്റു മാർഗങ്ങളും കണ്ടെത്തുക.

പുതിയ കാര്യങ്ങൾ പഠിക്കാം

തൊഴിലിലും ജീവിതത്തിലും വളർച്ചയുണ്ടാകാൻ പുതിയ അറിവുകള്‍ നേടേണ്ടത് അനിവാര്യമാണ്. തൊഴിലുകൾക്ക് ശക്തമായ മത്സരം നേരിടുന്ന ഇക്കാലത്ത് കൂടുതൽ നൈപുണ്യങ്ങൾ ഉള്ളവരെയായിരിക്കും തൊഴിൽദാതാക്കൾ പരിഗണിക്കുക. അതുപോലെ ഒരു മേഖലയില്‍ വളരുന്നതിനും കൂടുതൽ കഴിവുകൾ ആവശ്യമാണ്. അതിനാൽ പുതിയ അറിവുകൾ നേടാൻ സമയം കണ്ടെത്തുക.