ഫെബ്രുവരി 12. പ്രണയ വാരത്തിലെ ഹഗ് ഡേ. ആലിംഗനം കൊണ്ട് പ്രണയം പങ്കുവയ്ക്കേണ്ട ദിവസം. ഹൃദ്യമായ ഒരു ആലിംഗനം, അതിലൂടെ സ്നേഹം കൂടുതല്‍ ശക്തമാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പ്രണയത്തെ അടയാളപ്പെടുത്തുക മാത്രമല്ല, സന്തോഷങ്ങളും വേദനകളും പരസ്പരം പങ്കുവയ്ക്കുകയാണ് ആലിംഗനത്തിലൂടെ ചെയ്യുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെബ്രുവരി 12. പ്രണയ വാരത്തിലെ ഹഗ് ഡേ. ആലിംഗനം ചെയ്ത് പ്രണയം പങ്കുവയ്ക്കേണ്ട ദിവസം. ഹൃദ്യമായ ഒരു ആലിംഗനം, അതിലൂടെ സ്നേഹം കൂടുതല്‍ ശക്തമാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

പ്രണയത്തെ അടയാളപ്പെടുത്തുക മാത്രമല്ല, സന്തോഷങ്ങളും വേദനകളും പരസ്പരം പങ്കുവയ്ക്കുകയാണ് ഇങ്ങനെ കെട്ടിപ്പിടിക്കുമ്പോള്‍ ചെയ്യുന്നത്. ആശങ്കകളെല്ലാം മറന്ന്, പ്രണയത്തിന്റെ മാറിൽ ലയിക്കുന്ന ഏതാനും നിമിഷങ്ങള്‍. 

ADVERTISEMENT

സ്ത്രീക്ക് കൂടുതൽ കരുതലും അനുഭവപ്പെടാൻ ഇങ്ങനെയൊരു ആലിംഗനം സഹായിക്കും. അവൾ തന്റേതു മാത്രമാണെന്ന വിശ്വാസമായിരിക്കും ഒരു പുരുഷന്‍ അനുഭവിക്കുക.

ആലിംഗനം ചില്ലറക്കാരനല്ല

ADVERTISEMENT

സങ്കടം വന്നാലും സന്തോഷം വന്നാലും പ്രിയപ്പെട്ടവരുടെ ഒരു ചേര്‍ത്തുപിടിക്കല്‍ മതി...സങ്കടം ആണെങ്കില്‍ അത് ആറിത്തണുക്കാനും സന്തോഷമാണേല്‍ ഇരട്ടിക്കാനും ഒരു കെട്ടിപ്പിടിത്തത്തിനു സാധിക്കും. 

എന്നാല്‍ ഈ കെട്ടിപ്പിടിത്തത്തിനും ചില ഗുട്ടന്‍സ് ഒക്കെയുണ്ട് എന്നാണു മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. ഒരാള്‍ക്ക് ഒരാളോടുള്ള അടുപ്പം സ്നേഹത്തിന്റെ തീവ്രത എന്നിവയെല്ലാം കെട്ടിപിടിക്കുന്ന രീതിയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുമത്രേ. 

ADVERTISEMENT

ഏതു ദിശയില്‍ നിന്നും ഏതു കയ്യാല്‍ എങ്ങനെ ചേര്‍ത്തു പിടിക്കുന്നു എന്നതെല്ലാം ഒരാളുടെ ഉള്ളിലെ വികാരങ്ങളെ പ്രകടിപ്പിക്കും. 2,500  ആളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഇത് പറയുന്നത്. കെട്ടിപിടിത്തത്തില്‍ തന്നെ പോസിറ്റീവായത്, അതിതീവ്രമായത്, യാതൊരു വൈകാരികതയുമില്ലാത്ത കേവലമായ ചേര്‍ത്തുപിടിക്കലുകള്‍ എന്നിങ്ങനെ വിവിധ തരത്തിലുണ്ട് എന്നും ഗവേഷകര്‍ പറയുന്നു.

സിനിമാതാരങ്ങള്‍ അപരിചിതരായ ആരാധകരെ കെട്ടിപ്പിടിക്കുന്ന 500 ഓളം വിഡിയോ ക്ലിപ്പുകളും ഇതിനായി പഠനവിധേയമാക്കിയിരുന്നു.  അതില്‍ യാതൊരു വിധ വൈകാരികതകളും ഇല്ലെന്നും ഇവര്‍ പറയുന്നു.

ഭൂരിപക്ഷം ആളുകളും വലതുവശം ചേര്‍ത്താണ് കെട്ടിപിടിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഇടതുവശം ചേര്‍ന്നുള്ള കെട്ടിപിടിക്കലിനെക്കാള്‍ കൂടുതല്‍ പേരും വലതു വശമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ താൽപ്പര്യമില്ലാത്തവരെ കെട്ടിപിടിക്കുമ്പോള്‍ മിക്കവരും ഇടതുവശം ചേര്‍ന്നാകും കെട്ടിപിടിക്കുക. അതുപോലെ പുരുഷന്മാര്‍ തമ്മില്‍ ചേര്‍ത്തുപിടിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഒരു 'ഹലോ'യില്‍ തങ്ങളുടെ സ്നേഹപ്രകടനങ്ങള്‍ ഒതുക്കുമെന്നും ഗവേഷകര്‍ പറയുന്നു. 

English Summary : February 12, hug day in Valentine week