‘സമയവും സ്നേഹം ഒരുപോലെയാണ്. ആർക്കുവേണ്ടിയും കാത്തിരിക്കില്ല. രണ്ടും നഷ്ടപ്പെട്ടതിനു ശേഷം ദുഃഖിച്ചിരുന്നിട്ടു കാര്യവുമില്ല’– വിഖ്യാതമായ ഈ ഗ്രീക്ക് പഴമൊഴിയുടെ പ്രസക്തി ഏറിവരുന്ന കാലത്തിലൂടെയാണ് നമ്മൾ ഇന്നു കടന്നുപോകുന്നത്. ആർക്കും ഒന്നിനും സമയമില്ല. സ്വന്തം പങ്കാളിക്കൊപ്പം ചെലവിടാൻ സമയമില്ലാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സമയവും സ്നേഹം ഒരുപോലെയാണ്. ആർക്കുവേണ്ടിയും കാത്തിരിക്കില്ല. രണ്ടും നഷ്ടപ്പെട്ടതിനു ശേഷം ദുഃഖിച്ചിരുന്നിട്ടു കാര്യവുമില്ല’– വിഖ്യാതമായ ഈ ഗ്രീക്ക് പഴമൊഴിയുടെ പ്രസക്തി ഏറിവരുന്ന കാലത്തിലൂടെയാണ് നമ്മൾ ഇന്നു കടന്നുപോകുന്നത്. ആർക്കും ഒന്നിനും സമയമില്ല. സ്വന്തം പങ്കാളിക്കൊപ്പം ചെലവിടാൻ സമയമില്ലാത്ത അവസ്ഥ. അവരോട് മനസ്സു തുറന്നു സംസാരിക്കാനോ, ചേർന്നിരിക്കാനോ അവസരം ഇല്ലാത്ത വിധത്തിൽ തിരക്കുകൾ. ആ സമയക്കുറവ് പതിയെ പതിയെ ബന്ധങ്ങളെ ശിഥിലമാക്കിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവു ലഭിക്കുമ്പോഴേക്കും ബന്ധങ്ങൾ കൈവിട്ടു പോയിട്ടുണ്ടാകും. നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് എന്ന ബ്രിട്ടിഷ് കമ്പനി 2020ൽ ബ്രിട്ടനിലെ ഭാര്യാ ഭർത്താക്കന്മാർക്കിടയിലും ലിവ് ഇൻ റിലേഷനിൽ‍ ഉള്ളവർക്കിടയിലും പങ്കാളിക്കൊപ്പം എത്ര സമയം ചെലവഴിക്കുന്നു എന്ന വിഷയത്തിൽ ഒരു സർവേ നടത്തി. 2000 ആളുകൾ പങ്കെടുത്ത സർവേയിലെ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. ദിവസം ശരാശരി 7 മണിക്കൂര്‍ ഒരേ വീട്ടിൽ ചെലവഴിക്കുന്നുണ്ടെങ്കിലും പങ്കാളിക്കൊപ്പം കിടപ്പുമുറിയിൽ ചെലവഴിക്കുന്ന സമയം 4 മണിക്കൂറിലും താഴെയാണ്. ഈ 4 മണിക്കൂറിൽതന്നെ പങ്കാളിയുമായി സംസാരിക്കുന്നത് ഒരു മണിക്കൂറിൽ താഴെ മാത്രം.

പരസ്പര ധാരണയും കാര്യങ്ങൾ പങ്കുവയ്ക്കലുമാണ് ഒരു റിലേഷൻഷിപ്പിന്റെ അടിസ്ഥാനമെന്നിരിക്കെ പങ്കാളിക്കുവേണ്ടി ചെലവഴിക്കാൻ സമയമില്ലാത്ത അവസ്ഥയിലൂടെയാണ് പല ബന്ധങ്ങളും കടന്നുപോകുന്നത്. ജോലി സമയത്തിലെ വൈരുധ്യമാണ് പലരും ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഐടി മേഖലിയിൽ ജോലി ചെയ്യുന്നവരാണ് ഇത്തരം കപ്പിൾസിൽ കൂടുതലും. ഭാര്യയ്ക്കും ഭർത്താവിനും ഒരേ ഷിഫ്റ്റ് അനുവദിച്ചു നൽകാൻ കമ്പനികൾ തയാറാകണമെന്നില്ല. ഷിഫ്റ്റുകൾ ഓരോ ആഴ്ചയും മാറിന്നതും ഇവർക്ക് തലവേദന ഉണ്ടാക്കുന്നു. ഭാര്യ ഡേ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലെത്തുമ്പോഴായിരിക്കും ഭർത്താവ് നൈറ്റ് ഷിഫ്റ്റിനായി ഓഫിസിലേക്കു പോകുക. ഇതിനിടയിൽ കുട്ടികൾ കൂടി ഉണ്ടെങ്കിൽ പറയുകയേ വേണ്ട!

ADVERTISEMENT

ബെഡ് റൂമിലെ അന്തരീക്ഷവും ഇവരുടെ സമയം പങ്കിടലിനെ ബാധിക്കുന്നു എന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ സർവേയിൽ കിടപ്പു മുറിയിലെ എസിയുടെ താപനില മുതൽ കിടക്കിയിൽ ഏതു വശത്ത് കിടക്കണം എന്ന കാര്യത്തിൽ വരെ പങ്കാളിയുമായി തർക്കം ഉണ്ടാകാറുണ്ടെന്നും ഇത് പരസ്പരം ചെലവഴിക്കുന്ന സമയത്തെ ബാധിക്കാറുണ്ടെന്നും 45 ശതമാനം പേരും സമ്മതിച്ചു. ജോലി കഴിഞ്ഞു വരുമ്പോഴുണ്ടാകുന്ന സ്ട്രസും ക്ഷീണവുമാണ് ഇത്തരം ചെറിയ കാര്യങ്ങളിൽ വരെ തർക്കിക്കാനിടയാക്കുന്നെന്നാണ് പലരുടേയും അഭിപ്രായം. എന്നാൽ ഒഴിവു ദിവസങ്ങളിൽ ഇത്തരം വഴക്കുകൾ ഉണ്ടാകാറില്ലെന്നും പരസ്പരം വിട്ടുകൊടുക്കാൻ മടി കാണിക്കാറില്ലെന്നും ദമ്പതിമാർ പറയുന്നു.

ശാരീരിക ബന്ധം മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള റിലേഷൻഷിപ്പുകളിൽ ഒരുമിച്ചു ചെലവഴിക്കുന്ന സമയത്തിൽ കാര്യമായ സ്വാധീനം ഇല്ലെങ്കിലും ലോങ് ടേം റിലേഷൻഷിപ്പുകൾ ആഗ്രഹിക്കുന്ന ദമ്പതികൾക്ക് പരസ്പരം ചെലവഴിക്കുന്ന സമയം ഒഴിച്ചുകൂടാനാവത്ത ഘടകമാണെന്നാണ് മനശാസ്ത്രജ്‍ഞരുടെ അഭിപ്രായം. ദിവസവും ശരാശരി 4–5 മണിക്കൂറെങ്കിലും ഒരുമിച്ചു ചെലവഴിക്കുകയും പരസ്പരം സംസാരിക്കുകയും ചെയ്താൽ മാത്രമേ ബന്ധങ്ങൾ ദൃഢമാകുകയും ഈടുനിൽക്കുകയും ചെയ്യൂ. 

ADVERTISEMENT

വിവാഹമോചനക്കേസുകളിൽ ഭൂരിഭാഗം പേരും കാരണമായി ഉന്നയിക്കുന്നതും പങ്കാളിയുടെ തിരക്കും ഒരുമിച്ചു പങ്കിടാൻ സമയമില്ല എന്ന പരിഭവവുമാണ്. വീട്ടിൽ എത്തിയാൽ ജോലി ഭാരം മാറ്റിവച്ച് പങ്കാളിക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാൻ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾപോലും അറിയാതെ ബന്ധങ്ങളും ബന്ധുക്കളും നമ്മെ വിട്ടുപോകുമെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ നല്ല രീതിയിലുള്ള വിവാഹ ബന്ധം ആഗ്രഹിക്കുന്നവർ ദൈനംദിന ജീവിതത്തിലെ സമയക്രമം താളപ്പിഴകളില്ലാതെ ക്രമീകരിച്ച് മുന്നോട്ടു നയിക്കുന്നതിൽ തീർച്ചായും ശ്രദ്ധിക്കണം.

English Summary : No time to spend with partner