സെലിബ്രിറ്റി ഫോർച്യൂൺ മാസികയുടെ റിപ്പോർട്ട് പ്രകാരം 4 മില്യൻ ഡോളർ (ഏകദേശം 30 കോടി ഇന്ത്യൻ രൂപ) ആണ് ഇക്കാലയളവില്‍ സമൂഹമാധ്യമങ്ങളിൽനിന്നു മാത്രമുള്ള ചാർലിയുടെ വരുമാനം. ഓരോ ടിക്ടോക് വിഡ‍ിയോയ്ക്കും ശരാശരി 25000 ഡോളർ (18 ലക്ഷം രൂപ) ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.....

സെലിബ്രിറ്റി ഫോർച്യൂൺ മാസികയുടെ റിപ്പോർട്ട് പ്രകാരം 4 മില്യൻ ഡോളർ (ഏകദേശം 30 കോടി ഇന്ത്യൻ രൂപ) ആണ് ഇക്കാലയളവില്‍ സമൂഹമാധ്യമങ്ങളിൽനിന്നു മാത്രമുള്ള ചാർലിയുടെ വരുമാനം. ഓരോ ടിക്ടോക് വിഡ‍ിയോയ്ക്കും ശരാശരി 25000 ഡോളർ (18 ലക്ഷം രൂപ) ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെലിബ്രിറ്റി ഫോർച്യൂൺ മാസികയുടെ റിപ്പോർട്ട് പ്രകാരം 4 മില്യൻ ഡോളർ (ഏകദേശം 30 കോടി ഇന്ത്യൻ രൂപ) ആണ് ഇക്കാലയളവില്‍ സമൂഹമാധ്യമങ്ങളിൽനിന്നു മാത്രമുള്ള ചാർലിയുടെ വരുമാനം. ഓരോ ടിക്ടോക് വിഡ‍ിയോയ്ക്കും ശരാശരി 25000 ഡോളർ (18 ലക്ഷം രൂപ) ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാർലി ഡി അമേലിയോ, അമേരിക്കയിലെ നോർവാൾക്ക് നഗരത്തിൽ നിന്നുള്ള 16 കാരി. ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതു സ്വപ്നമാണോ എന്ന് ചാർലി പലപ്പോഴും സംശയിച്ചുപോകുന്നു. അത്ര വേഗത്തിലാണ് ആ ജീവിതം മാറിമറിഞ്ഞത്. അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിലെ, ഡാൻസിനെ ഒരുപാട് സ്നേഹിച്ച, സാധാരണ ജീവിതം നയിച്ചിരുന്ന പെൺകുട്ടി ഇന്ന് ‘ടിക്ടോക്കിലെ രാജ്ഞി’യാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ടിക്ടോക് അക്കൗണ്ടിന്റെ ഉടമായായപ്പോൾ ചാർലിയെ തേടിയെത്തിയതാണ് ആ വിശേഷണം. നിലവിൽ ടിക്ടോക്കിൽ ചാർലിയെ പിന്തുടരുന്നവരുടെ എണ്ണം 5.4 കോടി! ദിവസവും ആ സംഖ്യ വർധിച്ചു കൊണ്ടിരിക്കുന്നു.

കാണാനും ചിത്രങ്ങൾ പകർത്താനും കാത്തിരിക്കുന്ന ആരാധകർ, പരസ്യത്തിനും മോഡലിങ്ങിനുമായി സമീപിക്കുന്ന വമ്പൻ ബ്രാൻഡുകൾ, പ്രമുഖ സംഗീത ബാൻഡുകളുടെ പ്രകടനത്തിലേക്ക് ക്ഷണം, സൂപ്പർ താരങ്ങൾക്കൊപ്പം ആൽബങ്ങളുടെ ഭാഗമാകാനുള്ള അവസരം........ ഇങ്ങനെ നീളുന്നു ചാർലിയെ തേടിയെത്തിയ ഭാഗ്യങ്ങൾ. ഒരു വർഷം കൊണ്ട് അദ്ഭുതങ്ങൾ സംഭവിച്ച ടിക്ടോക് രാജ്ഞിയുടെ ജീവിതകഥ ഇതാ....

ADVERTISEMENT

ടിക്ടോക്കിലേക്ക്

2019 ജൂണിൽ ആണ് ചാർലി ടിക്ടോക് അക്കൗണ്ട് ആരംഭിക്കുന്നത്. നൃത്തം ചെയ്യുന്ന വിഡിയോകളാണ് പോസ്റ്റ് ചെയ്തിരുന്നത്. ആദ്യ നാളുകളിൽ വിഡിയോകളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ @Move_with_Joy എന്ന യൂസറിന്റെ വിഡിയോയ്ക്ക് ചാർലി ചെയ്ത ഡ്യൂയറ്റ് വൈറലായി. 20 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടുകയും ചെയ്തു. പിന്നീട് പല വിഡിയോകളും ശ്രദ്ധിക്കപ്പെടുകയും ടിക്ടോക്കിൽ ട്രെന്‍ഡ് സെറ്ററായി ചാർലി മാറുകയും ചെയ്തു. ഇതോടൊപ്പം ഫോളോവേഴ്സിന്റെ എണ്ണം അതിവേഗം വർധിക്കാനും തുടങ്ങി.

വമ്പൻ അവസരങ്ങള്‍ 

ചാർലിയുടെ ടിക്ടോക് പ്രകടനം ശ്രദ്ധയിൽപ്പെട്ട അമേരിക്കൻ പോപ് ഗായിക ബെബെ റെക്ഷ തന്റെ സ്റ്റേജ് ഷോയിൽ നൃത്തം ചെയ്യാൻ ക്ഷണിച്ചു. ബെബെയോടൊപ്പമുള്ള പ്രകടനം ചാർലിയെ കൂടുതൽ പ്രശസ്തിയിലേക്ക് ഉയർത്തി. പിന്നീട് ജോനസ് സഹോദരങ്ങൾ, ജെന്നിഫർ ലോപ്പസ് എന്നിവരുടെ മ്യൂസിക് ഷോകളുടെയും ഭാഗമായി. ഇതോടെയാണ് മോഡലാകാനും പരസ്യചിത്രങ്ങളിൽ അഭിനയിക്കാനുമുള്ള ക്ഷണം ലഭിച്ചത്. ടിക്ടോക്കിനൊപ്പം മറ്റു സമൂഹമാധ്യമങ്ങളിലും പിന്തുടരുന്നവരുടെ എണ്ണം വർധിച്ചതോടെ ഡിജിറ്റൽ മാർക്കറ്റിങ് രംഗത്ത് കൂടുതല്‍ ‍അവസരങ്ങൾ തേടിയെത്തി. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ 1.7 കോടി ഫോളോവേഴ്സും യൂട്യൂബിൽ 39 ലക്ഷം സബ്സ്ക്രൈബേഴ്സും താരത്തിനുണ്ട്.

ADVERTISEMENT

മീറ്റ് അപ് വിവാദം

ആരാധകരെ കാണുന്നതിനു വേണ്ടി 2019 നവംബറിൽ ചാര്‍ലി നടത്തിയ ‘മീറ്റ് ആൻഡ് ആൻ‍ഡ് ഗ്രീറ്റ്’ എന്ന പരിപാടി വിമർശനം നേരിട്ടിരുന്നു. ചാർലിക്കൊപ്പം ആരാധകർക്ക് ടിക്ടോക് ചെയ്യാനും ചിത്രമെടുക്കാനും അവസരം നൽകുന്നതായിരുന്നു പരിപാടി. എന്നാൽ ഇതിനായി ഒരോരുത്തരും 100 ഡോളർ നൽകണം എന്ന നിബന്ധനയാണ് വിവാദമായത്. പരിപാടിയുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ പണമെന്നും ബാക്കി വരുന്നത് സാമൂഹിക സേവനത്തിന് ഉപയോഗിക്കുമെന്നും പറഞ്ഞാണ് ചാർലി വിമർശനങ്ങളെ നേരിട്ടത്. എന്തായാലും ‘മീറ്റ് ആൻഡ് ആൻ‍ഡ് ഗ്രീറ്റ്’ വലിയ വിജയം നേടി. ചാർലിയെ നേരിട്ട് കാണാനായി അമേരിക്കയുടെ പല ഭാഗത്തു നിന്നുമുള്ള ആരാധകർ എത്തി.

ടിക്ടോക് ഫാമിലി 

ചാർലിക്കു പിന്തുണ നൽകുന്നതിനൊപ്പം ടിക്ടോക്കിൽ സജീവമാണ് കുടുംബം. മൂത്ത സഹോദരി ഡിക്സിക്ക് ടിക്ടോക്കില്‍ 1.3 കോടി ഫോളോവേഴ്സുണ്ട്. ഇവരുടെ അച്ഛൻ മാർക് അമേലിയോയും ടിക്ടോക്കിൽ സജീവമാണ്. ഭാര്യ ഹെയ്തിക്കും മക്കൾക്കുമൊപ്പം മാര്‍ക് വിഡിയോ ചെയ്യാറുണ്ട്. ഇദ്ദേഹത്തിന് 45 ലക്ഷം ഫോളോവേഴ്സ് ഉണ്ട്. ഡിജിറ്റൽ മാർക്കറ്റിങ് പ്രമുഖരായ യുണൈറ്റഡ് ടാലന്റ് ഏജൻസി അമേലിയോ കുടുംബത്തിലെ എല്ലാ അംഗങ്ങളുമായും കരാറിലെത്തുകയും ചെയ്തു.

ചാര്‍ലി ഡി അമേലിയോ കുടുംബാംഗങ്ങളോടൊപ്പം
ADVERTISEMENT

വരുമാനം 30 കോടി

നിരവധിപ്പേർ ടിക്ടോക് ഉപഭോക്താക്കളായി ഉള്ളപ്പോഴും എന്തുകൊണ്ടാണ് ചാർലി ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടത് എന്നതിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. ഒരു ലക്ഷത്തിൽനിന്ന് 10 ലക്ഷം ഫോളോവേഴ്സ് ആയത് മാസങ്ങള്‍ കൊണ്ടാണ്. അതിനുശേഷവും ചാർലി കുതിപ്പു തുടർന്നപ്പോൾ സെലിബ്രിറ്റികൾ വരെ പിന്നിലായി. രണ്ടാം സ്ഥാനത്തുള്ള പോപ് ഗായിക ലോറൻ ഗ്രേയ്ക്കുള്ളത് 4.3 കോടി ഫോളോവേഴ്സ്. ചാർലിയുടെ ഫോളോവേഴ്സിനേക്കാൾ 1 കോടിയിലധികം കുറവ്.

‌സെലിബ്രിറ്റി ഫോർച്യൂൺ മാസികയുടെ റിപ്പോർട്ട് പ്രകാരം 4 മില്യൻ ഡോളർ (ഏകദേശം 30 കോടി ഇന്ത്യൻ രൂപ) ആണ് ഇക്കാലയളവില്‍ സമൂഹമാധ്യമങ്ങളിൽനിന്നു മാത്രമുള്ള ചാർലിയുടെ വരുമാനം. ഓരോ ടിക്ടോക് വിഡ‍ിയോയ്ക്കും ശരാശരി 25000 ഡോളർ (18 ലക്ഷം രൂപ) ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

സ്കൂൾ ജീവിതം സ്വാഹ!

ടിക്ടോക് സ്റ്റാർ ആയതോടെ സ്കൂള്‍ ജീവിതം കഠിനമായെന്നാണ് ചാര്‍ലി പറയുന്നത്. സ്കൂളിലേക്കു വരുന്നതും ഇരിക്കുന്നതും നടക്കുന്നതുമെല്ലാം സുഹൃത്തുക്കൾ മൊബൈലിൽ പകർത്താൻ തുടങ്ങി. ടിക്ടോക് ചെയ്യാനും ചിത്രങ്ങളെടുക്കാനുമുള്ള തിരക്ക് വേറെ. ഇതിനൊപ്പം പരിപാടികളുടെ എണ്ണം വർധിക്കുകയും ചെയ്തതോടെ സ്കൂളിൽ പോകാൻ പറ്റാത്ത അവസ്ഥയിലെത്തി കാര്യങ്ങള്‍.

ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല

‘എങ്ങനെയാണ് ഇത്ര പ്രശസ്തി നേടിയത് എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ, അതെങ്ങനെയാണ് എന്ന് എനിക്കും അറിയില്ല. എന്നത്തേയും പോലെ ഞാൻ വിഡിയോ എടുക്കുന്നു, പോസ്റ്റ് ചെയ്യുന്നു. എനിക്കും ഇതെല്ലാം ഒരു സർപ്രൈസ് ആണ്’ പ്രശസ്തിയെക്കുറിച്ചുള്ള എംഇഎൽ മാസികയുടെ ചോദ്യത്തോട് ചാർലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇപ്പോൾ ലഭിച്ച പ്രശസ്തി ആസ്വദിക്കുന്നുണ്ടെങ്കിലും മികച്ച നർത്തകിയാകുകയാണ് ലക്ഷ്യമെന്നും ചാർലി അഭിമുഖത്തിൽ  വ്യക്തമാക്കി.

English Summary : Reigning queen of tiktok Charli D' Amelio lifestyle