മത്സ്യ വിൽപനയ്ക്ക് ഇറങ്ങിയത് ശ്രദ്ധ നേടാനുള്ള ശ്രമമാണെന്ന് നിരവധിയാളുകൾ ഒളിഞ്ഞും മറഞ്ഞും പറഞ്ഞു. ഇവരോടെല്ലാം സോണിക്കിന് ഒന്നേ പറയാനുള്ളൂ. ‘നിലനിൽപ്പിനായുള്ള പോരാട്ടമാണ്, അങ്ങനെയങ്ങു തോറ്റു കൊടുക്കാൻ മനസില്ല’ എന്ന്....

മത്സ്യ വിൽപനയ്ക്ക് ഇറങ്ങിയത് ശ്രദ്ധ നേടാനുള്ള ശ്രമമാണെന്ന് നിരവധിയാളുകൾ ഒളിഞ്ഞും മറഞ്ഞും പറഞ്ഞു. ഇവരോടെല്ലാം സോണിക്കിന് ഒന്നേ പറയാനുള്ളൂ. ‘നിലനിൽപ്പിനായുള്ള പോരാട്ടമാണ്, അങ്ങനെയങ്ങു തോറ്റു കൊടുക്കാൻ മനസില്ല’ എന്ന്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മത്സ്യ വിൽപനയ്ക്ക് ഇറങ്ങിയത് ശ്രദ്ധ നേടാനുള്ള ശ്രമമാണെന്ന് നിരവധിയാളുകൾ ഒളിഞ്ഞും മറഞ്ഞും പറഞ്ഞു. ഇവരോടെല്ലാം സോണിക്കിന് ഒന്നേ പറയാനുള്ളൂ. ‘നിലനിൽപ്പിനായുള്ള പോരാട്ടമാണ്, അങ്ങനെയങ്ങു തോറ്റു കൊടുക്കാൻ മനസില്ല’ എന്ന്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊച്ചി പനമ്പിള്ളി നഗർ വഴി സഞ്ചരിക്കുന്നവർക്ക് കൗതുകം നൽകുന്ന ഒരു കാഴ്ചയാണ് സിക്സ് പാക് ശരീരവുമായി മത്സ്യ വിൽപന നടത്തുന്ന ചെറുപ്പക്കാരൻ. ഒന്നു കൂടി അടുത്തു ചെന്ന് പരിചയപ്പെട്ടാൽ കാര്യം മനസിലാകും, മുൻ മിസ്റ്റർ കേരള സോണിക് ഗ്രെഷ്യസ്‌ ആണ് അത്. 2002ലെ മിസ്റ്റർ കേരള ചാംപ്യൻ ഓഫ് ചാംപ്യൻ, മിസ്റ്റർ ഇന്ത്യ റണ്ണർഅപ്, ഓൾ കേരള ബെസ്റ്റ് മ്യൂസിക് പോസിങ്‌ എന്നീ നേട്ടങ്ങൾ കടവന്ത്ര സ്വദേശിയായ സോണിക്കിന്റെ പേരിലുണ്ട്‌. നഗരത്തിലെ പേരെടുത്ത ഫിറ്റ്നസ് ട്രെയ്നറും കൂടിയാണ് കക്ഷി. എന്നാലിപ്പോൾ മൽസ്യ വിൽപനയുടെ തിരക്കിലാണ്.

കോവിഡ് വ്യാപനത്തെത്തുടർന്ന് ആദ്യഘട്ടത്തിൽ തന്നെ പൂട്ടുവീണ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ ജിമ്മുകൾ ഉണ്ടായിരുന്നു. ലോക്ഡൗൺ രണ്ടാം ഘട്ടം പിന്നിടുമ്പോഴെങ്കിലും ജിം തുറക്കും എന്ന പ്രതീക്ഷയിലായിരുന്നു സോണിക്. എന്നാൽ മൂന്നുമാസം പിന്നിട്ടപ്പോഴും അതുണ്ടായിട്ടില്ല. അതോടെ ഇനിയും കാത്തിരിപ്പ് തുടരുന്നത് അർഥമില്ല എന്ന് പൊന്നുരുന്നി കൾട്ട് ഫിറ്റ്നസ് സെന്ററിലെ ട്രെയ്നറായ സോണിക് മനസിലാക്കി. വരുമാനം കിട്ടുന്ന എന്തെങ്കിലും ചെയ്തേ തീരുവെന്ന അവസ്ഥയിലാണ് മത്സ്യ വിൽപനയ്ക്ക് ഇറങ്ങുന്നത്.

ADVERTISEMENT

‘‘കോവിഡ് കാലമായതിനാൽ ആളുകളുടെ കയ്യിൽ കാര്യമായ പണമൊന്നും ഇല്ല. അങ്ങനെ വരുമ്പോൾ ടെക്സ്റ്റൈൽ ഷോപ്പുകൾ പോലുള്ള ബിസിനസ് തുടങ്ങുന്നത് മണ്ടത്തരമാണ്. അതിനാലാണ് ഭക്ഷ്യ  വസ്തുക്കളുടെ വിൽപന ആരംഭിക്കാം എന്ന് ചിന്തിച്ചത്. ആദ്യം ആഗ്രഹിച്ചത് ഒരു പലചരക്ക് കടയായിരുന്നു. എന്നാൽ അതിനു കൂടുതൽ നിക്ഷേപം വേണം എന്ന് മനസിലാക്കിയതോടെ മാറ്റിപ്പിടിച്ചു. സുഹൃത്തിന്റെ ഓട്ടോ ഫ്രീ ആയിരുന്നു. അങ്ങനെ അതും എടുത്ത് നേരെ മുനമ്പം മാർക്കറ്റിലേക്ക് വച്ചു പിടിച്ചു’’ മീൻ കച്ചവടം തുടങ്ങിയ കഥ സോണിക് പറയുന്നു.

ഏതൊരു ജോലിക്കും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട് എന്ന് മനസിലാക്കിയത് മൽസ്യം ലേലം വിളിച്ചെടുക്കാൻ പോയപ്പോഴാണ്. മുനമ്പം, വരാപ്പുഴ തുടങ്ങിയ മത്സ്യ മാർക്കറ്റുകളിൽ നിന്നായിരുന്നു മത്സ്യം  എടുത്തിരുന്നത്. വില കൂട്ടി വാങ്ങിയിട്ട് വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയ നഷ്ടം സഹിക്കേണ്ടി വരും. ലേലം കഴിഞ്ഞാൽ മത്സ്യം ഓട്ടോയിൽ കയറ്റി നേരെ പനമ്പിള്ളി നഗറിലേക്ക്.

ADVERTISEMENT

സിക്സ്പാക്കും ജിം ട്രെയ്നറുടെ വേഷവുമായി കച്ചവടം നടത്തുന്ന സോണിക് ആളുകൾക്ക് കൗതുകമായിരുന്നു. എന്നാൽ അതിജീവനത്തിനായുള്ള മിസ്റ്റർ കേരളയുടെ പോരാട്ടമാണ് എന്നറിയുമ്പോൾ കൗതുകം അഭിനന്ദനമായി മാറും. മുൻകൂട്ടി ലഭിച്ച ഓഡർ അനുസരിച്ച് മത്സ്യം വീടുകളിലും എത്തിച്ചു നൽകുന്നുണ്ട്. 

പ്രഫഷണൽ ഫിറ്റ്നസ് ട്രെയ്നിങ് രംഗത്ത് 26 വർഷത്തെ പരിചയസമ്പത്തുള്ള സോണിക് മൽസ്യം വിൽപനയ്ക്ക് ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ പൂർണ പിന്തുണയുമായി വീട്ടുകാർ ഒപ്പം നിന്നു.

ADVERTISEMENT

‘‘ജിമ്മുകൾ തുറക്കാത്തത് എന്നെപോലെ നിരവധി പ്രഫഷനൽ ട്രെയ്നർമാരെ ബാധിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചെങ്കിലും ജിമ്മുകൾ തുറന്നു പ്രവർത്തിക്കാൻ സാധിച്ചിരുന്നെങ്കിൽ അത് പലർക്കും സഹായമായേനെ. കാരണം പല ട്രെയ്നർമാരും മറ്റു തൊഴിലുകൾ ഒന്നും വശമില്ലാത്തവരാണ്. സർക്കാരിന്റെ ശ്രദ്ധ ഇക്കാര്യത്തിൽ പതിയട്ടേ എന്നാണു ഞാൻ ആഗ്രഹിക്കുന്നത്’’– സോണിക് പറയുന്നു.

മത്സ്യ വിൽപനയ്ക്ക് ഇറങ്ങിയത് ശ്രദ്ധ നേടാനുള്ള ശ്രമമാണെന്ന് നിരവധിയാളുകൾ ഒളിഞ്ഞും മറഞ്ഞും പറഞ്ഞു. ഇവരോടെല്ലാം സോണിക്കിന് ഒന്നേ പറയാനുള്ളൂ. ‘നിലനിൽപ്പിനായുള്ള പോരാട്ടമാണ്, അങ്ങനെയങ്ങു തോറ്റു കൊടുക്കാൻ മനസില്ല’ എന്ന്. 

English Summary : Mister Kerala Sonic selling fish at panampilly nagar