പിരിഞ്ഞാലും വർഷങ്ങൾ കഴിഞ്ഞാലും ആദ്യ പ്രണയം മറക്കുന്നത് അത്ര എളുപ്പമല്ല. എന്തുകൊണ്ടാണ് ഇതെന്ന് ചിന്തിച്ചിട്ടുണ്ടോ? രസകരമായി പറഞ്ഞാൽ ആദ്യ പ്രണയം ഒന്നേ ഉണ്ടാകൂ

പിരിഞ്ഞാലും വർഷങ്ങൾ കഴിഞ്ഞാലും ആദ്യ പ്രണയം മറക്കുന്നത് അത്ര എളുപ്പമല്ല. എന്തുകൊണ്ടാണ് ഇതെന്ന് ചിന്തിച്ചിട്ടുണ്ടോ? രസകരമായി പറഞ്ഞാൽ ആദ്യ പ്രണയം ഒന്നേ ഉണ്ടാകൂ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി തുടങ്ങുന്ന ആദ്യ പ്രണയം വിവാഹത്തിലെത്തുന്നവർ വിരളമാണ്. ആദ്യ പ്രണയത്തിന്റെ പരാജയത്തിൽ തിരിച്ചു കയറാനാതെ വലയുന്നവരുമുണ്ട്. പിരിഞ്ഞാലും വർഷങ്ങൾ കഴിഞ്ഞാലും ആദ്യ പ്രണയം മറക്കുന്നത് അത്ര എളുപ്പമല്ല. 
എന്തുകൊണ്ടാണ് ഇതെന്ന് ചിന്തിച്ചിട്ടുണ്ടോ? രസകരമായി പറഞ്ഞാൽ ആദ്യ പ്രണയം ഒന്നേ ഉണ്ടാകൂ എന്നതാണ് ഇതിനു കാരണം.

ആദ്യമായി സംഭവിക്കുക എന്നാൽ പുതിയൊരു അനുഭവം എന്നാണ് അർഥം. അതു പ്രണയമാണെങ്കിൽ പുതിയ വികാരങ്ങളും സ്വപ്നങ്ങളും ചിന്തകളും അനുഭവിക്കും. ഓരോ വ്യക്തിക്കും അതു വളരെ വിലപ്പെട്ടതായിരിക്കും. ആദ്യമായി ലഭിക്കുന്ന ഇത്തരം അനുഭവങ്ങളെ സൂക്ഷിച്ചു വയ്ക്കാൻ തലച്ചോറിന് പ്രത്യേക കഴിവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 

ADVERTISEMENT

ആദ്യ പ്രണയം തരുന്ന ആകാംക്ഷ തലച്ചോറിന്റെ വിവിധഭാഗങ്ങളെ കൂടുതൽ പ്രവർത്തിക്കുകയും ഓർമകൾ സൂക്ഷിക്കുകയും ചെയ്യുന്നു.‘പ്രൈമറി എഫക്ട്’ എന്ന ആശയത്തെയാണ് സൈക്കോളജിസ്റ്റുകൾ ഇതിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നത്. ജോലിക്കു കയറിയ ആദ്യ ദിവസമായിരിക്കും ഇരുപതാം ദിവസത്തേക്കാളും ഓർത്തുവയ്ക്കുക. ഇതു ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും നടക്കുന്നുണ്ട്.

നല്ലതിനേക്കാൾ മോശം അനുഭവങ്ങൾ ഓർമയിൽ നിൽക്കും എന്നും മനഃശാസ്ത്ര പഠനങ്ങൾ സൂചിപ്പിക്കുന്നു. അതായത് ആദ്യത്തെ പ്രണയം നല്‍കിയത് വേദനയും പരാജയവുമാണെങ്കിൽ ഓർമകൾ കൂടും എന്നു ചുരുക്കം.

ADVERTISEMENT

അതുകൊണ്ട് തന്നെ ആദ്യപ്രണയവും അതിന്റെ പരാജയവും ഓർമകളിൽ നിലനിൽക്കുന്നത് സ്വാഭാവികം മാത്രം. അത് പല സാഹചര്യത്തിലും ഓർമയിലേക്ക് കടന്നുവരികയും ചെയ്യും.

English Summary : First lover stay in memory for long time