മണ്ണിൽ പുതഞ്ഞു കിടക്കുന്ന മനുഷ്യന്റെ രൂപമാണ് സുരേഷ് ഒരുക്കിയത്. ഇതിന്റെ നിർമാണ വിഡിയോ ഡാവിഞ്ചി സുരേഷ് ക്രിയേഷൻസ് എന്ന യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്....

മണ്ണിൽ പുതഞ്ഞു കിടക്കുന്ന മനുഷ്യന്റെ രൂപമാണ് സുരേഷ് ഒരുക്കിയത്. ഇതിന്റെ നിർമാണ വിഡിയോ ഡാവിഞ്ചി സുരേഷ് ക്രിയേഷൻസ് എന്ന യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജമല പെട്ടിമുടി ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് കളിമൺ രൂപവുമായി ശിൽപി ഡാവ‍ഞ്ചി സുരേഷ്. ‘കാണാൻ വയ്യാത്ത കാഴ്ചയുടെ കളിമൺ സൃഷ്ടി’ എന്ന പേരിൽ മണ്ണിൽ പുതഞ്ഞു കിടക്കുന്ന മനുഷ്യന്റെ രൂപമാണ് സുരേഷ് ഒരുക്കിയത്. ഇതിന്റെ നിർമാണ വിഡിയോ ഡാവിഞ്ചി സുരേഷ് ക്രിയേഷൻസ് എന്ന യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. 

‘‘തുടർച്ചയായി പിന്തുടരുന്ന ദുരന്ത വാർത്തകളുടെ ഓർമകൾ വേട്ടയാടുമ്പോഴും ഒന്നും സംഭവിക്കരുതേ എന്ന് പ്രാർഥിക്കുകയാണ്. നടുക്കുന്ന, വേദനിപ്പിക്കുന്ന വാർത്തകളുടെ ആത്മസംഘർഷം രാജമലയിലെ കാണാൻ വയ്യാത്ത കാഴ്ചയുടെ സൃഷ്ടി കളിമണ്ണിൽ തീര്‍ക്കുകയാണ്.

ADVERTISEMENT

രാജമലയിലെ പ്രകൃതി ദുരന്തത്തിലും കരിപ്പൂരിലെ വിമാന അപകടത്തിലും മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ’’– ഡാവിഞ്ചി സുരേഷ് വിഡിയോയ്ക്കൊപ്പം കുറിച്ചു.

സംസ്ഥാനത്തെ ഏറ്റവും വലിയ ഉരുൾെപാട്ടൽ ദുരന്തമാണ് പെട്ടിമുടിയിലേത്. നയ്മക്കാട് എസ്റ്റേറ്റിൽ തൊഴിലാളികളുടെ ലയത്തിനു സമീപമാണ് ഉരുൾപൊട്ടിയത്. ഇതുവരെ 52 മൃതദേഹങ്ങളാണ് ഇവിടെനിന്നു കണ്ടെടുത്തത്. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

ADVERTISEMENT

English Summary : Artist Da Vinci Suresh pays homage to the victims of the landslide