വിവാഹം സ്വർഗത്തിൽ വച്ച് നടക്കുന്നു എന്നാണല്ലോ വിശ്വാസം. എന്നാൽ പിന്നെ ഒരു രസത്തിന് വിവാഹം കഴിച്ചേക്കാമെന്നു വെറുതെ അങ്ങ് വിചാരിക്കല്ലേ. ആരുടെയും നിർബന്ധപ്രകാരമോ കടബാധ്യത തീർക്കാനോ പ്രണയ നൈരാശ്യം കൊണ്ടോ ഒന്നും എടുത്തു ചാടി വിവാഹം കഴിക്കരുത്. മനസ്സുകൊണ്ടും ശരീരം കൊണ്ടും നല്ല തയാറെടുപ്പോടെ മാത്രമേ

വിവാഹം സ്വർഗത്തിൽ വച്ച് നടക്കുന്നു എന്നാണല്ലോ വിശ്വാസം. എന്നാൽ പിന്നെ ഒരു രസത്തിന് വിവാഹം കഴിച്ചേക്കാമെന്നു വെറുതെ അങ്ങ് വിചാരിക്കല്ലേ. ആരുടെയും നിർബന്ധപ്രകാരമോ കടബാധ്യത തീർക്കാനോ പ്രണയ നൈരാശ്യം കൊണ്ടോ ഒന്നും എടുത്തു ചാടി വിവാഹം കഴിക്കരുത്. മനസ്സുകൊണ്ടും ശരീരം കൊണ്ടും നല്ല തയാറെടുപ്പോടെ മാത്രമേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹം സ്വർഗത്തിൽ വച്ച് നടക്കുന്നു എന്നാണല്ലോ വിശ്വാസം. എന്നാൽ പിന്നെ ഒരു രസത്തിന് വിവാഹം കഴിച്ചേക്കാമെന്നു വെറുതെ അങ്ങ് വിചാരിക്കല്ലേ. ആരുടെയും നിർബന്ധപ്രകാരമോ കടബാധ്യത തീർക്കാനോ പ്രണയ നൈരാശ്യം കൊണ്ടോ ഒന്നും എടുത്തു ചാടി വിവാഹം കഴിക്കരുത്. മനസ്സുകൊണ്ടും ശരീരം കൊണ്ടും നല്ല തയാറെടുപ്പോടെ മാത്രമേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹം സ്വർഗത്തിൽ വച്ച് നടക്കുന്നു എന്നാണല്ലോ വിശ്വാസം. എന്നാൽ പിന്നെ ഒരു രസത്തിന് വിവാഹം കഴിച്ചേക്കാമെന്നു വെറുതെ അങ്ങ് വിചാരിക്കല്ലേ. ആരുടെയും നിർബന്ധപ്രകാരമോ കടബാധ്യത തീർക്കാനോ പ്രണയ നൈരാശ്യം കൊണ്ടോ ഒന്നും എടുത്തു ചാടി വിവാഹം കഴിക്കരുത്. മനസ്സുകൊണ്ടും ശരീരം കൊണ്ടും നല്ല തയാറെടുപ്പോടെ മാത്രമേ വിവാഹം എന്ന ഉടമ്പടിയിലേക്ക് കടക്കാവൂ. അത് രണ്ട് വ്യക്തികൾ മാത്രമുള്ള ബന്ധമല്ല രണ്ടു കുടുംബങ്ങൾ കൂടിയുള്ള ബന്ധമാണെന്ന ഉത്തമ ബോധ്യം വിവാഹത്തിലേക്കു കടക്കും മുൻപ് തീർച്ചയായും ഉണ്ടാവണം.

ഞാൻ ആഗ്രഹിക്കുന്നതു പോലെ എല്ലാം നടക്കണം

ADVERTISEMENT

എല്ലാ കാര്യങ്ങളും പൂർണ്ണമായും ഞാൻ ആഗ്രഹിക്കുന്നതു പോലെ മാത്രം നടക്കണം എന്ന ചിന്തയുമായി ഒരിക്കലും വിവാഹം ചെയ്യരുത്. എല്ലാ മനുഷ്യരിലും നന്മകളുള്ളതു പോലെ തന്നെ ഏതെങ്കിലും തരത്തിലുള്ള കുറവുകളുമുണ്ടാകും. എന്നും സന്തോഷം മാത്രമേ ഉണ്ടാകൂ എന്ന തെറ്റിദ്ധാരണ മനസ്സിൽനിന്ന് മാറ്റണം. സന്തോഷവും സങ്കടവും എല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവോടെ വേണം വിവാഹ ജീവിതത്തിലേക്ക് കടക്കാൻ. പങ്കാളിയുടെ സാമീപ്യം നൽകുന്ന സുരക്ഷിതത്വവും സ്നേഹവും ആഗ്രഹിക്കുമ്പോൾ പോലും, ചില കാര്യങ്ങളിൽ അവർ നിങ്ങളാഗ്രഹിക്കുന്നതുപോലെ പെരുമാറിയെന്നു വരില്ല. അതുകൊണ്ടു തന്നെ എടുത്താൽ പൊങ്ങാത്തത്ര വലിയ പ്രതീക്ഷകളുമായി വിവാഹത്തിന് ഇറങ്ങിത്തിരിക്കരുത്. നല്ലതിനെയും ചീത്തയെയും ഒരേ മനസ്സോടെ സ്വീകരിക്കാനുള്ള പക്വത മനസ്സിനുണ്ടെങ്കിൽ ധൈര്യമായി വിവാഹത്തിന് സമ്മതം മൂളാം.

എന്റെ ആഗ്രഹത്തിനൊപ്പം നീ ജീവിക്കണം

വിവാഹത്തോടെ പങ്കാളി അവരുടെ അന്നുവരെയുള്ള സ്വഭാവം മാറ്റി തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു മാത്രം ജീവിക്കണമെന്ന് ശഠിക്കുന്നവരുണ്ട്. അങ്ങനെയുള്ളവർക്ക് ജീവിതാവസാനം വരെ നിരാശയായിരിക്കും ഫലം. ആർക്കും മറ്റൊരാളുടെ ഇഷ്ടത്തിനനുസരിച്ചു ചലിക്കുന്ന പാവയായി ജീവിക്കാൻ കഴിയില്ലെന്ന സത്യം മനസ്സിലാക്കണം. വിവാഹത്തിന്റെ ആദ്യ നാളുകളിൽ സ്നേഹക്കൂടുതൽ കൊണ്ടോ പിന്നീട് ഭയം കൊണ്ടോ പങ്കാളിയെ അനുസരിക്കാൻ ചിലർ നിർബന്ധിതരാകാറുണ്ട്. പക്ഷേ ഇത് ശാശ്വതമല്ലെന്ന് മനസ്സിലാക്കി വേണം മുന്നോട്ടു പോകാൻ.

തർക്കങ്ങളും വഴക്കുകളും സ്വാഭാവികം

ADVERTISEMENT

പ്രണയത്തിന്റെ പരകോടിയിൽ വിവാഹിതരാകുന്ന ദമ്പതികൾക്കിടയിലും തർക്കങ്ങളും വഴക്കുകളും ഉണ്ടാകാം. പ്രണയത്തിൽ മാത്രമല്ല സൗഹൃദത്തിലും അത് വളരെ സാധാരണമാണ്. രണ്ട് സംസ്കാരങ്ങളിൽനിന്നും ചുറ്റുപാടുകളിൽനിന്നും വരുന്ന രണ്ടുപേർ ഒന്നിച്ചു ജീവിക്കാൻ തുടങ്ങുമ്പോഴുണ്ടാകുന്ന സ്വാഭാവികപ്രക്രിയായി അതിനെ കാണാനുള്ള മനസ്സുമായി വേണം വിവാഹ പന്തലിലേറാൻ.

അനുരഞ്ജനം ത്യാഗമല്ല

അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നുണ്ടാകുന്ന വഴക്കുകൾ പറഞ്ഞു തീർക്കാൻ എത്രയും വേഗം ശ്രമിക്കണം. ഈഗോ മാറ്റി വച്ചുവേണം ബന്ധങ്ങളെ കൈകാര്യം ചെയ്യാൻ. അനുരഞ്ജനത്തിന് ശ്രമിക്കുമ്പോൾ എന്തെങ്കിലും കുറവു വരുമെന്ന് ഒരിക്കലും കരുതരുത്. നമ്മുടെയും മറ്റുള്ളവരുടെയും സന്തോഷത്തിനു വേണ്ടി ചെയ്യുന്ന വിട്ടുവീഴ്ചകൾ ത്യാഗമല്ലെന്നും ഈ ലോകത്ത് നമ്മൾ മാത്രമല്ല ഇത് ചെയ്യുന്നതെന്നും ആദ്യം തന്നെ മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തിയതിനു ശേഷം വിവാഹത്തിന് തയാറെടുക്കാം.

എന്നും മധുവിധു കാലമല്ല

ADVERTISEMENT

മധുവിധു കാലത്തെ സന്തോഷവും ത്രില്ലും ജീവിതകാലം മുഴുവനും ഉണ്ടാകുമെന്ന് ഒരിക്കലും തെറ്റിദ്ധരിക്കരുത്. സമയം മുന്നോട്ടു പോകും തോറും കൗതുകങ്ങൾ മാറുകയും ജീവിത യാഥാർഥ്യവുമായി പൊരുത്തപ്പെടേണ്ടി വരുകയും ചെയ്യും. അമിത പ്രതീക്ഷകളുമായി ഒരിക്കലും വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കരുത്.

ജയിക്കാൻ വേണ്ടി തർക്കിക്കരുത്

രണ്ട് വ്യത്യസ്ത സ്വഭാവമുള്ള വ്യക്തികൾ ഒരുമിച്ചു ജീവിക്കാൻ തുടങ്ങുമ്പോൾ അവിടെ തർക്കവും അഭിപ്രായ വ്യത്യാസവും സ്വാഭാവികമാണ്. എന്നാൽ പങ്കാളിയെ വാദിച്ചു തോൽപിക്കാൻ മാത്രമായി തർക്കിക്കരുത്. സ്വയം ജയിക്കാനായി വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞാൽ പരസ്പരമുള്ള ബഹുമാനവും വിശ്വാസവും നഷ്ടമാകുമെന്നല്ലാതെ ആരും ജയിക്കില്ല എന്ന് ഓർക്കുന്നത് വളരെ നല്ലതാണ്.

വിവാഹം കഴിക്കണ്ടായിരുന്നു

എല്ലാവരും ഏറെ ആഗ്രഹത്തോടെ കാത്തിരിക്കുന്ന ദിവസമാണ് വിവാഹ ദിവസം. ഏറെ സന്തോഷത്തോടെ ഇഷ്ടപ്പെട്ട പങ്കാളിയോടൊപ്പം ജീവിതം ആരംഭിക്കുന്ന ദിവസം. എന്നാൽ പോകപ്പോകെ മനസ്സിൽ ഒരു മടുപ്പ് പടരുകയും വിവാഹമേ വേണ്ടായിരുന്നു എന്ന തോന്നലുണ്ടാവുകയും ചെയ്യും. പക്ഷേ ആ തോന്നലിനെ അത്ര സാരമായി എടുക്കേണ്ട കാര്യമില്ല. പെട്ടെന്നു ദേഷ്യം വരുമ്പോൾ ഒട്ടുമിക്ക പങ്കാളികൾക്കുമുണ്ടാകുന്ന തോന്നലാണത്.

പുതിയ അതിഥികളെത്തുമ്പോൾ പങ്കാളിയെ അവഗണിക്കരുത്

വിവാഹജീവിതത്തിൽ മുൻകൂട്ടി പ്ലാൻ ചെയ്തോ അല്ലാതെയോ എത്തുന്ന അതിഥികളാണ് കുഞ്ഞുങ്ങൾ. അവരുടെ വരവോടെ ജീവിതം മറ്റൊരു ദിശയിലേക്ക് സഞ്ചാരം തുടങ്ങുന്നതുകൊണ്ട് പങ്കാളികൾക്ക് പരസ്പരം ഒരുമിച്ച് ചെലവഴിക്കാൻ പഴയപോലെ സമയം കിട്ടിയെന്നും വരില്ല. അത് പരസ്പരമുള്ള അടുപ്പം കുറയാൻ കാരണമാകും. കുഞ്ഞുങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റാൻ രണ്ടുപേരും തുല്യമായി ശ്രമിച്ചാൽ ഇത്തരം അസൗകര്യങ്ങൾ ഒഴിവാക്കാവുന്നതേയുള്ളൂ.

English Summary : 7 hard facts everybody should know before saying 'yes' to marriage