ബംഗാളിനെ ആകമാനം പിടിച്ചുകുലുക്കിയ പ്ലേഗ് രോഗവ്യാപനം നടന്നത് 1899 ൽ ആയിരുന്നു. ആ ദുരിത സമയത്ത് പ്ലേഗ് കാരണം മനസ്സ് തകർന്ന ജനതയെ ഉദ്ബോധിപ്പിക്കുന്നതിനായി "സ്വാമി വിവേകാനന്ദ മാനിഫെസ്റ്റോ" എന്ന ഒരു ചെറിയ കൈപുസ്തകം സിസ്റ്റർ നിവേദിതയുടെ നേതൃത്വത്തിൽ തയ്യാറാക്കി. അതിൽ സ്വാമിജി ഇപ്രകാരം പറഞ്ഞു ‘ഭയത്തിൽ

ബംഗാളിനെ ആകമാനം പിടിച്ചുകുലുക്കിയ പ്ലേഗ് രോഗവ്യാപനം നടന്നത് 1899 ൽ ആയിരുന്നു. ആ ദുരിത സമയത്ത് പ്ലേഗ് കാരണം മനസ്സ് തകർന്ന ജനതയെ ഉദ്ബോധിപ്പിക്കുന്നതിനായി "സ്വാമി വിവേകാനന്ദ മാനിഫെസ്റ്റോ" എന്ന ഒരു ചെറിയ കൈപുസ്തകം സിസ്റ്റർ നിവേദിതയുടെ നേതൃത്വത്തിൽ തയ്യാറാക്കി. അതിൽ സ്വാമിജി ഇപ്രകാരം പറഞ്ഞു ‘ഭയത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബംഗാളിനെ ആകമാനം പിടിച്ചുകുലുക്കിയ പ്ലേഗ് രോഗവ്യാപനം നടന്നത് 1899 ൽ ആയിരുന്നു. ആ ദുരിത സമയത്ത് പ്ലേഗ് കാരണം മനസ്സ് തകർന്ന ജനതയെ ഉദ്ബോധിപ്പിക്കുന്നതിനായി "സ്വാമി വിവേകാനന്ദ മാനിഫെസ്റ്റോ" എന്ന ഒരു ചെറിയ കൈപുസ്തകം സിസ്റ്റർ നിവേദിതയുടെ നേതൃത്വത്തിൽ തയ്യാറാക്കി. അതിൽ സ്വാമിജി ഇപ്രകാരം പറഞ്ഞു ‘ഭയത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബംഗാളിനെ ആകമാനം പിടിച്ചുകുലുക്കിയ പ്ലേഗ് രോഗവ്യാപനം നടന്നത് 1899 ൽ ആയിരുന്നു. ആ ദുരിത സമയത്ത് പ്ലേഗ് കാരണം മനസ്സ് തകർന്ന ജനതയെ ഉദ്ബോധിപ്പിക്കുന്നതിനായി "സ്വാമി വിവേകാനന്ദ മാനിഫെസ്റ്റോ" എന്ന ഒരു ചെറിയ കൈപുസ്തകം സിസ്റ്റർ നിവേദിതയുടെ നേതൃത്വത്തിൽ തയ്യാറാക്കി. അതിൽ സ്വാമിജി ഇപ്രകാരം പറഞ്ഞു ‘ഭയത്തിൽ നിന്നും നിങ്ങൾ മോചിതരാവൂ. ഭയമാണ് ഏറ്റവും വലിയ തെറ്റ്, എപ്പോഴും മനസ്സിനെ സന്തോഷമായ അവസ്ഥയിൽ നിർത്തൂ’. സ്വാമിജിയുടെ വാക്കുകൾ ജനങ്ങൾ ഹൃദയത്തോട് ചേർത്തു പിടിച്ചു എന്നതാണ്  പിന്നീടുള്ള പുരാവൃത്തം. 

പ്‌ളേഗിനെ അവർ അതിജീവിച്ചു! 

ADVERTISEMENT

മാനവരാശിക്ക് ഭീക്ഷണിയായി നൂറ്റാണ്ടുകൾക്കിപ്പുറം വീണ്ടുമൊരു മഹാമാരി കോറോണയുടെ രുപത്തിൽ ഭീഷണി ഉയർത്തിയിരിക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തിൽ അതിജീവനത്തിന്റെ, ചെറുത്തുനിൽപ്പിന്റെ, സേവനത്തിന്റെ പുതിയ ഒരു ഏട് രചിക്കുകയാണ് അമൃതാനന്ദമയി ദേവിയും അമ്മയുടെ മഠവും. 

കേരളത്തിൽ കോറോണയെന്ന മഹാമാരി റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്ക് വിതരണം മഠം തുടങ്ങി. മഠത്തിന്റെ കേരളത്തിലെ വിവിധ ശാഖകൾ മുഖാന്തരം നാടിന്റെ നാനാ ഭാഗങ്ങിളിലേക്ക് മാസ്ക്കുകൾ എത്തിച്ചു. ടെലിമെഡിസിൻ സംവിധാനം വഴി ആഴ്ചതോറും മൂവായിരത്തിൽ പരം രോഗികൾക്ക് സൗജന്യ ചികിത്സ നൽകി. 

കോവിഡ് തീവ്രമായ ഘട്ടത്തിൽ വിവിധ ഗവേഷണ പദ്ധതികൾക്കാണ് അമൃത വിശ്വവിദ്യാപീഠം തുടക്കം കുറിച്ചത്. കുറഞ്ഞ ചിലവിൽ നിർമിക്കാൻ കഴിയുന്ന പുതിയ വെന്റിലേറ്ററുകൾ, പിപിഇ കിറ്റുകൾ, കോവിഡ് പ്രതിരോധത്തിനായി നാനോ മാസ്കുകൾ, വീണ്ടും വീണ്ടും ഉപയോഗിക്കാൻ പാകത്തിലുള്ള മാസ്കുകളുൾ തുടങ്ങി ആശുപത്രിയിൽ മരുന്നു വിതരണം ചെയ്യാൻ ഉപയോഗിക്കാവുന്ന റോബോട്ടിന്റെ പ്രോട്ടോടൈപ്പ്, അങ്ങനെ നിരവധി ഗവേഷണങ്ങൾ ആദ്യഘട്ടം പിന്നിട്ടു. 

കൂടാതെ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്ക് സൗജന്യ കൗൺസിലിംങ് സംവിധാനം അമൃത ഹോസ്പിറ്റൽ മുഖാന്തരം ഏർപ്പെടുത്തി. കൂടാതെ എറണാകുളത്തെ ചില പ്രദേശങ്ങളിൽ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.

ADVERTISEMENT

സുനാമിയിലും‌ ഓഖി ദുരന്തത്തിലും പ്രളയ സമയത്തും കാരുണ്യം ചൊരിഞ്ഞ അമ്മ കൊവിഡ് കാലത്തും കൈത്താങ്ങായി. കേന്ദ്രസർക്കാരിന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 10 കോടി നൽകിയ മഠം, 3 കോടി കേരള സർക്കാരിനും പ്രത്യേകം നൽകി. 

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി മാനവരാശി നേരിട്ട എല്ലാ പ്രതിസന്ധികളിലും മുൻപന്തിയിൽ നിന്ന്, കരുണ്യാർത്ഥം ജനസേവനം ചെയുന്ന ആശ്രമമാണ്  മാതാ അമൃതാനന്ദമയി മഠം. ഈ കുറഞ്ഞ കാലയളവിനുള്ളിൽ  ഇത്ര അധികം ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ ചെയ്യാൻ മറ്റ് ഏതെങ്കിലും സംഘടനക്ക് കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ്.

സ്‌ത്രീ ശാക്തീകരണത്തിനായി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകളെ സാമൂഹ്യമായി മുന്നോട്ട് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അമ്മയുടെ ബ്രഹദ് പദ്ധതി ആണ് അമൃതശ്രീ. അമൃതശ്രീയിലെ അങ്കങ്ങൾക്ക് പെൻഷൻ അമ്മയുടെ ജന്മദിന ആഘോഷങ്ങളോടൊപ്പം ആണ് പൊതുവേ നൽകാറുള്ളത്. ഈ വർഷം കോവിഡ് ഏൽപിച്ച ബുദ്ധിമുട്ടുകൾ മനസിലാക്കിയ അമ്മ, ആ തുക എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിളിലേക്ക് ഏപ്രിൽ മാസത്തിൽ തന്നെ നിക്ഷേപിച്ചു.

കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി പതിനായിരക്കണക്കിന് സ്ത്രീകളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. കൂടാതെ മറ്റു പല പദ്ധതികളിലൂടെയും സ്ത്രീ ശാക്തീകരണത്തിന് ഉത്തമ മാതൃക കാട്ടുന്ന അമൃത വിശ്വവിദ്യാപീഠത്തിന് യുനെസ്കോ ചെയർ(UNESCO CHAIR) പദവി വീണ്ടും ലഭിച്ചു. ഈ മാസമാണ് യുനെസ്കോ(UNESCO) ഈ പ്രകാപനം നടത്തിയത്. ലോക സംഘടനകൾ അമ്മയുടെ പ്രവർത്തന മാതൃകകളെ അറിയുന്നു, അനുകരിക്കുന്നു, അനുമോദിക്കുന്നു!

ADVERTISEMENT

ഇവിടം കൊണ്ട് തീരുന്നില്ല ആ കാരുണ്യവർഷം.

കേരളത്തിലേക്ക്  തിരികെയെത്തിയ പ്രവാസികൾക്ക് ക്വാറന്റീനു വേണ്ടി അമൃത വിശ്വവിദ്യാപീഠത്തിന്റെ ഹോസ്റ്റലുകൾ സർക്കാരിനു വിട്ടുനൽകി. കൊല്ലം ജില്ലയിലെ തന്നെ ഏറ്റവും വലിയ പ്രവാസി കൊറന്റൈൻ കേന്ദ്രമായി അത് മാറി. കോവിഡ് അൺലോക്ക് പ്രക്രിയയ്ക്ക് സർക്കാർ തുടക്കം കുറിച്ചപ്പോൾ ക്ഷേത്ര പരിസരങ്ങൾ വൃത്തിയാക്കാനും, പൊതു ഉദ്യാനം വൃത്തിയാക്കാനും അമ്മയുടെ മക്കൾ മുന്നിട്ടിറങ്ങി. 

എണ്ണമറ്റ സേവന പ്രവർത്തനങ്ങൾ ലോകമെമ്പാടും ചെയുന്ന അമൃതാനന്ദമയി മഠം കഴിഞ്ഞ ഏഴു മാസക്കാലം മാത്രം ചെയ്ത പ്രവർത്തനങ്ങളുടെ നേർചിത്രമാണ് ഇവിടെ വിവരിച്ചത്.

2020 മാർച്ചു മാസം അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ നഗരത്തിൽ വെച്ചാണ് ലോക പ്രശസ്ത പരോപകാരതാത്പരൻ മാർക്ക് ബെനിയോഫ് കോവിഡ് ധനസഹായം പ്രഖ്യാപിച്ചത്. അന്ന് ലോക മാധ്യമങ്ങൾ ചോദിച്ചു. ആരാണ് അങ്ങയുടെ വഴികാട്ടി ? ആരാണ് പ്രചോദനം ? അദേഹം പറഞ്ഞു ‘എന്റെ വിളിച്ചവും, വഴികാട്ടിയും, പ്രചോദനവും മാതാ അമൃതാനന്ദമയി ദേവിയാണ്’. മനുഷ്യ ജന്മത്തിന് വർണ്ണ പകിട്ടേകുന്നു അമ്മ! 

കോവിഡ് വരവ് അറിയിച്ചപ്പോൾ തന്നെ അമ്മ തന്റെ വിഡിയോ സന്ദേശത്തിൽ ഇപ്രകാരം പറഞ്ഞു ‘‘ധൈര്യത്തോടും സംയമനത്തോടും ഒരുമയോടും പ്രവർത്തിക്കേണ്ട അവസരമാണ് ഇത്. ധൈര്യം ആണ് ആദ്യം വേണ്ടത്. ധൈര്യം ഉണ്ടെങ്കിൽ നമുക്ക് എന്തിനെയും അതിജീവിക്കാൻ സാധിക്കും. അതുകൊണ്ട് ഭയം വെടിഞ്ഞ് ധൈര്യം സംരംഭിക്കുക. ഈ വൈറസിനെ കൊല്ലുന്ന ആന്റി വൈറസ് ധൈര്യം ആണ്’’. അമ്മ തുടർന്നു ‘‘ധൈര്യ ലക്ഷ്മിയെ കൂട്ടുപിടിച്ചാൽ ബാക്കിയെല്ലാം അതിജീവിക്കാനും നേരിടാനുമുള്ള ശക്തി കിട്ടും.’’

പ്രതിസന്ധികളെ തരണം ചെയ്യാൻ ധൈര്യം പകർന്ന്, സഹായ ഹസ്തമേകുന്ന അമ്മ ഭൂജാത ആയിട്ട്  സെപ്റ്റംബർ 27ന് 67 വർഷം തികയുകയാണ്. സേവനോൽസവമായ അമൃതവർഷം ഇത്തവണ ലോകത്തിന്റെ ശാന്തിക്കും സമാധാനത്തിനുമായി പ്രാർത്ഥനാ നിർഭരമായി ആചരിക്കുന്നു. സനാതന മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച്, മാനവ ഹൃദയങ്ങക്ക് ഉണർവേകി, ഭാസുരമായ ഭവിയിലേക്ക് അമ്മ എല്ലാരേയും കൈപിടിച്ചു നടത്തുന്നു. ആ ഉള്ളം കൈയിൽ പിടിച്ചു നമുക്കും മുന്നേറാം.