പ്രണയത്തിലായാലും വിവാഹജീവിതത്തിലായാലും പൊറുക്കാനാകാത്ത വലിയ തെറ്റാണ് വിശ്വാസ വഞ്ചന. പങ്കാളി ചതിച്ചു എന്നുറപ്പായാൽ ആ ബന്ധത്തിൽ ഇനിയും തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ പലർക്കും സംശയം തോന്നിയേക്കാം. പങ്കാളി കള്ളം പറയുന്നുവെന്നോ വഞ്ചിക്കുന്നുവെന്നോ തോന്നിയാൽ എങ്ങനെ പ്രതികരിക്കണമെന്ന് പലർക്കും അറിയില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയത്തിലായാലും വിവാഹജീവിതത്തിലായാലും പൊറുക്കാനാകാത്ത വലിയ തെറ്റാണ് വിശ്വാസ വഞ്ചന. പങ്കാളി ചതിച്ചു എന്നുറപ്പായാൽ ആ ബന്ധത്തിൽ ഇനിയും തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ പലർക്കും സംശയം തോന്നിയേക്കാം. പങ്കാളി കള്ളം പറയുന്നുവെന്നോ വഞ്ചിക്കുന്നുവെന്നോ തോന്നിയാൽ എങ്ങനെ പ്രതികരിക്കണമെന്ന് പലർക്കും അറിയില്ല. ചിലർ വളരെ വൈകാരികമായും ചിലർ വളരെ സംയമനത്തോടെയും ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാറുണ്ട്.

പങ്കാളി വഞ്ചിച്ചു എന്നു തോന്നിയാൽ അയാൾക്ക് രണ്ടാമത് ഒരവസരം നൽകണോ വേണ്ടയോ എന്ന് ചില കാര്യങ്ങളെ അടിസ്ഥാനമാക്കി തീരുമാനിക്കാം. അവ ഏതൊക്കെയാണെന്നു നോക്കാം. ആദ്യമായിട്ടാണോ പങ്കാളിയുടെ ഭാഗത്തുനിന്ന് ഇത്തരം നീക്കങ്ങളുണ്ടാകുന്നത്, വിശ്വസ്തരായ നിങ്ങളെ ചതിക്കുന്നത് ശരിയല്ലെന്ന കുറ്റബോധം അവർക്കുണ്ടോ, അവർ നിങ്ങളോട് മാപ്പു പറയാനുള്ള മനസ്സു കാട്ടുന്നുണ്ടോ, അവരുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അവർക്ക് മനസ്സിലാകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാം. അബദ്ധം പറ്റിയതാണെന്ന തിരിച്ചറിവിൽ, ബന്ധം നിലനിർത്താനുള്ള എന്തെങ്കിലും നീക്കത്തിന് അവർ മുൻകൈയെടുക്കുമോ എന്നും സ്വയം കൗൺസിലിങ്ങിനു പോകാൻ സന്നദ്ധത കാട്ടുന്നുണ്ടോ എന്നും നോക്കാം.

ADVERTISEMENT

മുകളിൽ പറഞ്ഞ കാര്യങ്ങൾക്കെല്ലാം ഇല്ല എന്നാണ് ആണ് ഉത്തരമെങ്കിൽ തീർച്ചയായും ആ ബന്ധം തുടരാതിരിക്കുന്നതാണ് നല്ലത്. പങ്കാളി നിങ്ങളെ വഞ്ചിക്കുന്നത് മുൻകാമുകനോ കാമുകിക്കോ വേണ്ടിയാണെങ്കിൽ അയാളെ നിങ്ങളുടെ വഴിക്കു കൊണ്ടുവരാൻ വൃഥാ ശ്രമിക്കാതിരിക്കുകയാകും നല്ലത്. നിങ്ങളുടെ കണ്ണുവെട്ടിച്ചു തുടരുന്ന ബന്ധം ദീർഘകാലമായുള്ളതാണെങ്കിൽ നിങ്ങൾ എത്ര ശ്രമിച്ചാലും അയാൾ മടങ്ങി വരില്ല. തെറ്റു തിരിച്ചറിഞ്ഞ് മാപ്പു പറയാൻ തയാറായില്ലെങ്കിലും ആ ബന്ധത്തോട് നോ പറയാം. പലവട്ടം വഞ്ചിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും ആ ബന്ധം അവിടെ അവസാനിപ്പിക്കാം. ചതി, വഞ്ചന എന്നിവ അയാളുടെ സ്വഭാവത്തിന്റെ ഭാഗമാണെങ്കിൽ തീർച്ചയായും അയാളെ ഒഴിവാക്കുകയാണ് നല്ലത്. അയാൾ സ്ഥിരമായി നിങ്ങളോട് വിശ്വാസ വഞ്ചന കാട്ടുകയും നിങ്ങളെ ചൂഷണം ചെയ്യാനും നിയന്ത്രിക്കാനും ശ്രമിക്കുകയാണെങ്കിലും എന്നെന്നേക്കുമായി അയാളോട് ഗുഡ്ബൈ പറയാം.

ഇത്രയുമൊക്കെയായിട്ടും സ്വന്തമായി ഒരു തീരുമാനമെടുക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു വിദഗ്ധനെക്കണ്ട് സാഹചര്യങ്ങൾ വിശദീകരിക്കുകയും എത്രയും വേഗം തന്നെ ഉചിതമായ തീരുമാനമെടുക്കുകയും ചെയ്യണം.

ADVERTISEMENT

English Summary : Is it alright to give a second chance to your cheating partner?