കട്ടത്താടി, സ്റ്റൈലൻ മുടി, ജിം ബോഡി, ഉയരം.... പുരുഷന്മാരിൽ സ്ത്രീകളെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്താണ് എന്നു ചോദിച്ചാല്‍ ഇങ്ങനെയുള്ള ഉത്തരങ്ങൾ പറയുന്നവരുണ്ടാകും. ഇതെല്ലാം ആകർഷിക്കുന്ന ഘടകങ്ങളുമാകാം. എന്നാൽ പുറംമേടിയേക്കാൾ അധികമായി വ്യക്തിത്വത്തിനു പ്രാധാന്യം നൽകുന്നവരാണ് കൂടുതൽ സ്ത്രീകളും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടത്താടി, സ്റ്റൈലൻ മുടി, ജിം ബോഡി, ഉയരം.... പുരുഷന്മാരിൽ സ്ത്രീകളെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്താണ് എന്നു ചോദിച്ചാല്‍ ഇങ്ങനെയുള്ള ഉത്തരങ്ങൾ പറയുന്നവരുണ്ടാകും. ഇതെല്ലാം ആകർഷിക്കുന്ന ഘടകങ്ങളുമാകാം. എന്നാൽ പുറംമേടിയേക്കാൾ അധികമായി വ്യക്തിത്വത്തിനു പ്രാധാന്യം നൽകുന്നവരാണ് കൂടുതൽ സ്ത്രീകളും. സന്തോഷകരവും സമാധാനപൂർണവുമായ ഒരു ബന്ധം നിലനിൽക്കാൻ ഏറ്റവും പ്രാധാന്യം വ്യക്തിത്വത്തിന്റെ മികവാണ്. അത്തരത്തിൽ സ്ത്രീകൾ പ്രധാന്യം നൽകുന്ന 5 ഗുണങ്ങൾ ഇവയാണ്.

തമാശ ആസ്വദിക്കാനുള്ള കഴിവ്

ADVERTISEMENT

തമാശ പറയാൻ കഴിവുള്ള പുരുഷന് വലിയ പ്രാധാന്യം നൽകുന്നവരാണ് സ്ത്രീകൾ. തമാശ പറയാൻ കഴിയുന്ന ആളോടൊപ്പം എപ്പോഴും സന്തോഷമായിരിക്കാൻ കഴിയുമെന്ന് സ്ത്രീകൾ ചിന്തിക്കും. അതുപോലെ തമാശകൾ ആസ്വദിച്ച് ചിരിക്കാനും നല്ല ഹ്യൂമർ സെൻസുള്ളവർക്ക് സാധിക്കും. മിക്ക സന്ദർഭങ്ങളിലും ഇവരുടെ മുഖത്തൊരു ചിരിയുണ്ടാകും. സുഹൃത്തുക്കളോടൊപ്പമോ മറ്റേതെങ്കിലും കൂട്ടത്തിൽ നിൽക്കുമ്പോഴും ഹ്യൂമർസെൻസുള്ള വ്യക്തി കേന്ദ്രബിന്ദുവാകും. ചുറ്റിലുമുള്ളവരുടെ ശ്രദ്ധ ഇയാളിലാകും. ഇത്തരം പുരുഷന്‍ സ്ത്രീകളെ വളരെയധികം ആകർഷിക്കും.

നിസ്വാർഥത, ദയ 

ADVERTISEMENT

ബുദ്ധിമുട്ടനുഭവിക്കുന്ന സഹജീവികളോട് കരുണയോടു കൂടി പെരുമാറുക. നിസ്വാർഥമായി അവർക്ക് ആവശ്യമുള്ള സഹായങ്ങൾ ചെയ്യുക. ഇത്തരക്കാരോട് പ്രത്യേക ആകർഷണമാണ്  സ്ത്രീകൾക്ക് തോന്നുക. മറ്റുള്ളവരെ മനസ്സിലാക്കാൻ കഴിയുന്ന ഗുണത്തിന് ദാമ്പത്യത്തിൽ വലിയ പ്രാധാന്യമുണ്ടെന്നതാണ് ഇതിനു കാരണം. വലുപ്പ–ചെറുപ്പമില്ലാതെ ഏതു വ്യക്തിയോടും മാന്യമായി പെരുമാറുന്ന പുരുഷനെ ബഹുമാനത്തോടു കൂടിയാണ് സ്ത്രീകള്‍ കാണുക.

സംസാരശേഷി

ADVERTISEMENT

ആളുകളെ മനസ്സിലാക്കി സംസാരിക്കാനുള്ള കഴിവ് വളരെ പ്രധാനപ്പെട്ടതാണ്. കഥ പറയുന്നതുപോലെ മനോഹരമായി സംസാരിക്കുന്ന, വാക്കുകൾ കൊണ്ട് ആരേയും വേദനിപ്പിക്കാത്ത, പരിഹസിക്കാത്ത ആൾ പെട്ടെന്ന് മനസ്സിൽ കയറും. 

ആത്മവിശ്വാസം

എന്തു പ്രതിസന്ധി വന്നാലും നേരിടാന്‍ തക്കവണ്ണം ആത്മവിശ്വാസം പുരുഷന് വേണം. മറ്റുള്ളവരെ പ്രചോദിപ്പിക്കാനും ആശ്വസിപ്പിക്കാനും അയാളുടെ പ്രവൃത്തിക്കും സംസാരത്തിനും സാധിക്കണം. ഇത്തരം പുരുഷന്മാർ ഏതെരാവസ്ഥയിലും കൂടെ നിൽക്കുമെന്ന് സ്ത്രീക്ക് വിശ്വസിക്കും. പ്രയാസങ്ങൾ വരുമ്പോൾ ആത്മവിശ്വാസവും പിന്തുണയും നൽകാൻ സാധിക്കുന്ന പുരുഷന്‍ ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്.

തുല്യത

അടക്കി ഭരിക്കുന്നവനായിരിക്കണം പുരുഷൻ എന്ന കാഴ്ചപ്പാട് സമൂഹത്തിൽ നിലനിന്നിരുന്നു. എന്നാൽ കാലം മാറി. വലിയൊരു വിഭാഗം സ്ത്രീകളും തുല്യതയോടുള്ള പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്. ദാമ്പത്യത്തിൽ, സ്വകാര്യ ജീവിതത്തിൽ എല്ലാം സ്വന്തം തീരുമാനങ്ങളെടുക്കാനും അഭിപ്രായങ്ങൾ പറയാനും ഇതിലൂടെ അവസരം ലഭിക്കും. പുരുഷന്റെ കരുണയല്ല, ഒപ്പം നിന്ന് തുല്യതയോടെ ജീവിക്കാനുള്ള അവസരമാണ് അവിടെയുണ്ടാവുക.

English Summary : Qualities Women Find Attractive In Men