മനസ്സിനു യോജിച്ച പങ്കാളിയെ ഒടുവിൽ കണ്ടെത്തി എന്നുറപ്പിച്ചോ? ജീവിതകാലം മുഴുവൻ ആൾ ഒപ്പമുണ്ടാകണമെന്നാണോ ആഗ്രഹം. എങ്കിൽ തീർച്ചയായും ചില കാര്യങ്ങൾ മനസ്സിൽ അരക്കിട്ടുറപ്പിച്ചു വേണം മുന്നോട്ടുള്ള ഓരോ ചുവടും വയ്ക്കാൻ. പ്രണയം തുടങ്ങി ആദ്യ മൂന്നു മാസങ്ങൾ വളരെ റൊമാന്റിക് ആയി, സുഗമമായി മുന്നോട്ടുപോകും.

മനസ്സിനു യോജിച്ച പങ്കാളിയെ ഒടുവിൽ കണ്ടെത്തി എന്നുറപ്പിച്ചോ? ജീവിതകാലം മുഴുവൻ ആൾ ഒപ്പമുണ്ടാകണമെന്നാണോ ആഗ്രഹം. എങ്കിൽ തീർച്ചയായും ചില കാര്യങ്ങൾ മനസ്സിൽ അരക്കിട്ടുറപ്പിച്ചു വേണം മുന്നോട്ടുള്ള ഓരോ ചുവടും വയ്ക്കാൻ. പ്രണയം തുടങ്ങി ആദ്യ മൂന്നു മാസങ്ങൾ വളരെ റൊമാന്റിക് ആയി, സുഗമമായി മുന്നോട്ടുപോകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനസ്സിനു യോജിച്ച പങ്കാളിയെ ഒടുവിൽ കണ്ടെത്തി എന്നുറപ്പിച്ചോ? ജീവിതകാലം മുഴുവൻ ആൾ ഒപ്പമുണ്ടാകണമെന്നാണോ ആഗ്രഹം. എങ്കിൽ തീർച്ചയായും ചില കാര്യങ്ങൾ മനസ്സിൽ അരക്കിട്ടുറപ്പിച്ചു വേണം മുന്നോട്ടുള്ള ഓരോ ചുവടും വയ്ക്കാൻ. പ്രണയം തുടങ്ങി ആദ്യ മൂന്നു മാസങ്ങൾ വളരെ റൊമാന്റിക് ആയി, സുഗമമായി മുന്നോട്ടുപോകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനസ്സിനു യോജിച്ച പങ്കാളിയെ ഒടുവിൽ കണ്ടെത്തി എന്നുറപ്പിച്ചോ? ജീവിതകാലം മുഴുവൻ ആൾ ഒപ്പമുണ്ടാകണമെന്നാണോ ആഗ്രഹം. എങ്കിൽ തീർച്ചയായും ചില കാര്യങ്ങൾ മനസ്സിൽ അരക്കിട്ടുറപ്പിച്ചു വേണം മുന്നോട്ടുള്ള ഓരോ ചുവടും വയ്ക്കാൻ.

 

ADVERTISEMENT

പ്രണയം തുടങ്ങി ആദ്യ മൂന്നു മാസങ്ങൾ വളരെ റൊമാന്റിക് ആയി, സുഗമമായി മുന്നോട്ടുപോകും. പക്ഷേ ഏതു ബന്ധത്തിലും പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഒരു കരുതൽ വേണം. അഭിപ്രായ വ്യത്യാസങ്ങളോ സൗന്ദര്യപ്പിണക്കങ്ങളോ മുതൽ വലിയ വലിയ തർക്കങ്ങൾ വരെ സംഭവിക്കാം. ദേഷ്യം, അസൂയ, നിരാശ എന്നിവ ഇടയ്ക്ക് വില്ലൻമാരായി പ്രത്യക്ഷപ്പെട്ടേക്കാം. ഏറ്റവുമൊടുവിൽ മനസ്സിൽ അവശേഷിക്കുക പ്രിയപ്പെട്ട ആളോടുള്ള ഇഷ്ടം മാത്രമായിരിക്കും. മോശം സമയത്തും നല്ല സമയത്തും പരസ്പരം താങ്ങായി ഒപ്പമുണ്ടാകുമെന്ന ഉറപ്പിൻമേൽ ധൈര്യമായി മുന്നോട്ടു പോകാം.

 

പ്രണയം ഒരു വർഷം വിജയകരമായി പിന്നിട്ടെങ്കിൽ തീർച്ചയായും പങ്കാളിയാകാൻ പോകുന്നയാളെ കുടുംബത്തിന് പരിചയപ്പെടുത്താം. പക്ഷേ അത്തരമൊരു തീരുമാനമെടുക്കുന്നതിനു മുൻപ് തീർച്ചയായും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. തടസ്സങ്ങളൊന്നുമില്ലാത്ത ബന്ധം ദീർഘകാലം മുന്നോട്ടു പോകണമെങ്കിൽ പങ്കാളികൾ തമ്മിൽ ചില ധാരണയുണ്ടാകണം.

1. മനസ്സിലുള്ളതു തുറന്നു സംസാരിക്കണം

ADVERTISEMENT

മനസ്സിലുള്ള ചില വികാരങ്ങൾ പ്രകടിപ്പിക്കാൻ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടായെന്നു വരാം. പക്ഷേ മനസ്സിലുള്ള കാര്യം മറച്ചു വയ്ക്കാതെ പങ്കാളിയോട് തുറന്നു പ്രകടിപ്പിക്കണം. നിങ്ങളുടെ വികാരങ്ങളെ മാനിക്കാനും അതുവഴി നിങ്ങളുടെ കാഴ്ചപ്പാടുകളെപ്പറ്റി വ്യക്തമായ ഒരു ധാരണ കിട്ടാനും ഇത്തരം തുറന്നു പറച്ചിലുകൾ ഉപകരിക്കും.

2. സത്യസന്ധത പുലർത്തുക

പങ്കാളിയോട് സത്യസന്ധത പുലർത്തണം. എങ്കിൽ മാത്രമേ നിങ്ങളുടെ പ്രതീക്ഷകൾക്കൊത്തുയരാനും നന്നായി പെരുമാറാനും പങ്കാളികൾക്ക് സാധിക്കൂ. മനസ്സിലൊന്നു വച്ച് മറ്റൊന്നു പുറത്തുകാട്ടിയാൽ കാലക്രമേണ ബന്ധം വഷളാകാം. പങ്കാളിയോട് വിശ്വസ്തതയും സത്യസന്ധതയും പുലർത്തുന്നവർക്കു മാത്രമേ അത് തിരിച്ചുകിട്ടുകയുള്ളൂ എന്ന കാര്യം പ്രത്യേകം മനസ്സിൽ വയ്ക്കണം.

3. പങ്കാളിയുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കുക

ADVERTISEMENT

ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂറും പങ്കാളിയ്ക്കൊപ്പമാണോ? ചില സമയത്തെങ്കിലും അത് ശല്യവും ബുദ്ധിമുട്ടുമായി മാറാം. ആവശ്യമില്ലാത്ത കാര്യങ്ങളുടെ പേരിൽ പരസ്പരം കൊമ്പുകോർക്കാനുള്ള പ്രവണതയും അപ്പോഴുണ്ടാവാം. ചെറിയ ചെറിയ കാര്യങ്ങളുടെ പേരിലുള്ള തർക്കം വലിയ വഴക്കായി മാറാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് എത്ര അടുപ്പമുണ്ടെങ്കിലും പങ്കാളിക്കാവശ്യമായ സ്വകാര്യ സമയം അവർക്ക് നൽകുക. നിങ്ങളുമായുള്ള ബന്ധത്തിൽനിന്ന് എന്താണ് അവർ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കി പെരുമാറാൻ ശ്രമിക്കുക.

4. അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുക

ദീർഘകാല ബന്ധങ്ങളെ സംബന്ധിച്ചുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് സ്വന്തം അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുക എന്നുള്ളത്. പരിണിത ഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ മോഹനവാഗ്ദാനങ്ങൾ നൽകരുത്. അത് പങ്കാളിയിൽ നിരാശയും വേദനയുമുണ്ടാക്കും. എന്തെങ്കിലും കഠിനമായ തീരുമാനങ്ങളെടുക്കേണ്ടി വരുമ്പോൾ അതിനെക്കുറിച്ച് പങ്കാളിയോട് വ്യക്തമായിത്തന്നെ പറയുക. എന്തുകൊണ്ട് അങ്ങനെയൊരു തീരുമാനമെടുത്തുവെന്ന് അവരെ കൃത്യമായി ബോധ്യപ്പെടുത്തുക.

5. പരസ്പരം മനസ്സു തുറന്ന് സംസാരിക്കുക

പങ്കാളിയോട് നന്നായി ആശയവിനിമയം നടത്താൻ സാധിച്ചാൽത്തന്നെ ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. പങ്കാളിയെ മുറിപ്പെടുത്താത്ത രീതീയിൽ മനസ്സിലുള്ള കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയുന്നതാണ് പ്രണയബന്ധത്തിലെ വിജയം.

6. വിശ്വാസം, അതല്ലേ എല്ലാം

ബന്ധം നന്നായിത്തന്നെ മുന്നോട്ടു പോകുമെന്ന് മനസ്സിലുറപ്പിക്കുക. ഏറ്റവും ഇണങ്ങുന്ന വ്യക്തി തന്നെയാണ് ഒപ്പമുള്ളതെന്ന് വിശ്വസിക്കുക. വേണ്ട സമയത്ത് പക്വതയും സ്ഥിരതയും പ്രകടിപ്പിക്കുക. ഇത്രയുമായാൽ ദീർഘകാല ബന്ധങ്ങളിലേക്ക് ധൈര്യമായി കാലുകുത്താം.

English Summary : 6 tips to sustain a long term relationship