ജീവിതത്തിലെ ലക്ഷ്യങ്ങൾ നേടിയെടുക്കുമ്പോൾ ലഭിക്കുന്ന സന്തോഷം ഗെയിമിലെ വിജയങ്ങൾക്ക് നൽകനാവുമോ ? എല്ലാക്കാര്യങ്ങളും ചെയ്തു തീർത്ത് കുറച്ച് സമയം ഗെയിമുകൾക്കായി മാറ്റിവയ്ക്കുന്നതിൽ തെറ്റില്ല. പക്ഷേ, മണിക്കൂറുകൾ ഗെയിമുകൾക്ക് വേണ്ടി ചെലവിട്ട് ബാക്കിയുള്ള സമയം മാത്രം മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് രീതിയെങ്കിൽ ആ ശീലം മാറ്റേണ്ടതുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

24 മണിക്കൂർ അല്ലെങ്കിൽ 1440 മിനിറ്റ് അല്ലെങ്കിൽ 86400 സെക്കന്റ്. ഒരു ദിവസം ഇതാണ്. എല്ലാവർക്കും ഇതേ സമയമാണ് ഉള്ളത്. ഈ സമയത്തെ ഫലപ്രദമായി വിനിയോഗിച്ചാലേ ജീവിതത്തിൽ വിജയം നേടാനാകൂ. എന്നാൽ പലപ്പോഴും ചില ശീലങ്ങൾ അതിന് തടസ്സമാകുന്നു. പലപ്പോഴും സമയം നഷ്ടമാകുന്നതായി പോലും അറിയുന്നില്ല എന്നതാണ് ഈ ശീലങ്ങളുടെ പ്രത്യേകത. അത്തരത്തിൽ സമയം അപഹരിക്കുന്ന മൂന്ന് ശീലങ്ങളും അവ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും ഇതാ.

ഗെയിം

ADVERTISEMENT

കോവിഡിനെത്തുടർന്ന് ലോക്ഡൗൺ ആയ ദിവസങ്ങളിൽ വിഡിയോ ഗെയിമുകള്‍ കളിക്കുന്നവരുെട എണ്ണം വളരെയധികം ഉയര്‍ന്നു. ഊണും ഉറക്കവും ഒക്കെ ഉപേക്ഷിച്ചാണ് പലരും ഗെയിമുകളുടെ പിന്നാലെ കൂടിയത്. സ്ഥിരമായി ഗെയിം കളിച്ചു കൊണ്ടിരുന്നവർക്ക് കൂടുതൽ സമയം ഗെയിമിനുവേണ്ടി മാറ്റിവച്ചു. വെറുതെയിരിക്കുമ്പോൾ, കുറച്ചു സമയം കിട്ടുമ്പോൾ ഗെയിമിലേക്ക് കൈകൾ പായും. പിന്നെ മണിക്കൂറുകൾ പിന്നിടുമ്പോഴാകും നിർത്തുക. ഇങ്ങനെ ഒരുപാട് സമയം ചെലവഴിക്കുന്നതു കൊണ്ട് എന്താണ് പ്രയോജനം ? ജീവിതത്തിലെ ലക്ഷ്യങ്ങൾ നേടിയെടുക്കുമ്പോൾ ലഭിക്കുന്ന സന്തോഷം ഗെയിമിലെ വിജയങ്ങൾക്ക് നൽകനാവുമോ ? എല്ലാക്കാര്യങ്ങളും ചെയ്തു തീർത്ത് കുറച്ച് സമയം ഗെയിമുകൾക്കായി മാറ്റിവയ്ക്കുന്നതിൽ തെറ്റില്ല. പക്ഷേ, മണിക്കൂറുകൾ ഗെയിമുകൾക്ക് വേണ്ടി ചെലവിട്ട് ബാക്കിയുള്ള സമയം മാത്രം മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് രീതിയെങ്കിൽ ആ ശീലം മാറ്റേണ്ടതുണ്ട്.

ഇന്റര്‍നെറ്റ്

ADVERTISEMENT

ഒരു നോട്ടിഫിക്കേഷന്റെ ശബ്ദം കേട്ട്, അല്ലെങ്കിൽ ഒരു മെയില്‍ പരിശോധിക്കാൻ കയറി പിന്നെ തിരിച്ചിറങ്ങുക മണിക്കൂറുകൾ കഴിഞ്ഞാവും. സോഷ്യൽ മീഡിയ ഉള്‍പ്പടെ വലിയൊരു ലോകമാണ് ഇന്റർനെറ്റിലുള്ളത്. ഇന്നത്തെ ലോകത്ത് ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാതെ ജീവിക്കാനാകില്ല. പക്ഷേ മണിക്കൂറുകളോം അതിൽ തളച്ചിടപ്പെട്ടതുകൊണ്ട് നിങ്ങൾക്ക് എന്തു പ്രയോജനമാണുള്ളത് ? ഫലപ്രദമായി ഉപയോഗിക്കാവുന്ന മണിക്കൂറുകളെ ഒരു മായികലോകത്ത് പാഴാക്കി കളയുന്നത് യഥാർഥ ജീവിതത്തിലെ മുന്നേറ്റത്തെ തടയുമെന്ന് തീർച്ച.

ടെലിവിഷൻ

ADVERTISEMENT

ചാനലുകൾ മാറ്റി മണിക്കൂറുകളോളം ടിവിക്ക് മുമ്പിൽ ഇരിക്കുന്ന നിരവധിപ്പേരുണ്ട്. ഏതെങ്കിലും ഒരു ചാനൽ, പ്രത്യേക പരിപാടി എന്നൊന്നുമില്ല. വെറുതെ അങ്ങനെ ഇരിക്കുക. ചെയ്തു തീർക്കാൻ മുമ്പില്‍ ഒരുപാട് കാര്യങ്ങൾ ബാക്കിയായി ഉണ്ടെങ്കിലും ആ ഇരിപ്പ് ഒരു ശീലമായി മാറിയിട്ടുണ്ടാവും. വിജ്ഞാനമോ വിനോദമോ ഒന്നും അതിൽനിന്നും ലഭിക്കുന്നുണ്ടാവില്ല. അങ്ങനെ ഇരിക്കുക എന്നൊരു ശീലം മാത്രം. ഭാവി ജീവിതത്തിന് യാതൊരു ഗുണവും ഉണ്ടാകുന്നില്ലെങ്കിൽ ഈ ശീലം ദോഷകരവും മാറ്റേണ്ടതുമാണ്.