അനാഥരായ കുട്ടികളെ സഹായിക്കാൻ സാന്താക്ലേസിന്റെ വേഷത്തിലിറങ്ങി ഭിന്നശേഷിക്കാരൻ. റോഡിലൂടെ സ്കേറ്റ് ബോര്‍ഡിൽ ഇഴഞ്ഞു നീങ്ങിയാണ് ജോസ് ഇവാൻലിഡോ ലിയനാർഡോ എന്ന ബ്രസീലിയൻ യുവാവ് സംഭാവന വാങ്ങുന്നത്. തെരുവിലെ കുട്ടികൾക്ക് ക്രിസ്മസ് ദിനത്തിൽ നല്ല ഭക്ഷം വാങ്ങി നൽകുക എന്നതാണ് ഈ സാന്തായുടെ ലക്ഷ്യം. തന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനാഥരായ കുട്ടികളെ സഹായിക്കാൻ സാന്താക്ലേസിന്റെ വേഷത്തിലിറങ്ങി ഭിന്നശേഷിക്കാരൻ. റോഡിലൂടെ സ്കേറ്റ് ബോര്‍ഡി‌ലിരുന്ന് ഇഴഞ്ഞു നീങ്ങിയാണ് ജോസ് ഇവാൻലിഡോ ലിയനാർഡോ എന്ന ബ്രസീലിയൻ യുവാവ് സംഭാവന വാങ്ങുന്നത്. തെരുവിലെ കുട്ടികൾക്ക് ക്രിസ്മസ് ദിനത്തിൽ നല്ല ഭക്ഷം വാങ്ങി നൽകുക എന്നതാണ് ഈ സാന്തായുടെ ലക്ഷ്യം.

തന്റെ വീട്ടിലെ ചെലവ് കണ്ടെത്തുന്നതിനൊപ്പം മറ്റുള്ളവരെ സഹായിക്കുന്നതും ജോസ് ഇവാൻലിഡോയുടെ ശീലമാണ്. പഴയ വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ ശേഖരിച്ച് ആവശ്യക്കാരായ കുട്ടികൾക്ക് എത്തിച്ചു കൊടുക്കുക. തനിക്ക് കിട്ടുന്ന പൈസയിൽനിന്ന് ഒരു വിഹിതം അനാഥരായ കുട്ടികൾക്ക് ഭക്ഷണം വാങ്ങാന്‍ ഉപയോഗിക്കുക എന്നിവയാണത്. ഇയാളുടെ കാരുണ്യ പ്രവൃത്തികൾ അറിയുന്നതു കൊണ്ട് പ്രദേശവാസികൾ നല്ലരീതിയിൽ സഹായിക്കുകയും ചെയ്യുന്നുണ്ട്.

ADVERTISEMENT

ക്രിസ്മസിനോട് അടുത്ത ദിവസങ്ങളിൽ സാന്താക്ലോസിന്റെ വേഷത്തിലാണ് ജോസ് എത്തിയത്. തെരുവിൽ താമസിക്കുന്ന കുട്ടികൾക്ക് ക്രിസ്മസ് ആഘോഷിക്കാൻ പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ആളുകൾക്ക് നേരെ കൈനീട്ടിയത്. എല്ലാ മനുഷ്യരും ആഘോഷിക്കുമ്പോൾ തെരുവിൽ അവർ ദുഃഖിച്ചിരിക്കരുതെന്ന് ആഗ്രഹിക്കുന്നതായും അതാണ് ഈ ശ്രമത്തിനു പിന്നിലെന്നും ഈ സാന്താ പറയുന്നു.

English Summary : Disabled Santa Claus collects funds on a skateboard for needy children