ഞാൻ നല്ലൊരു ഭർത്താവാണോ ? അല്ലെങ്കിൽ എങ്ങനെ നല്ലൊരു ഭർത്താവാകാം ? ഭാര്യയെ സന്തോഷിപ്പിക്കാന്‍ എന്താണു ചെയ്യേണ്ടത് ?... ഇങ്ങനെ സ്വയം ചോദിക്കുന്ന പുരുഷന്മാരുണ്ട്. ദാമ്പത്യ ബന്ധത്തിലൂടെ കടന്നുപോകുമ്പോൾ പല സാഹചര്യങ്ങളിലും ഇത്തരം സംശയങ്ങൾ തല പൊക്കാം. എങ്ങനെ നല്ല ഭർത്താവാകാം എന്നതിനു കൃത്യമായ ഒരുത്തരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാൻ നല്ലൊരു ഭർത്താവാണോ ? അല്ലെങ്കിൽ എങ്ങനെ നല്ലൊരു ഭർത്താവാകാം ? ഭാര്യയെ സന്തോഷിപ്പിക്കാന്‍ എന്താണു ചെയ്യേണ്ടത് ?... ഇങ്ങനെ സ്വയം ചോദിക്കുന്ന പുരുഷന്മാരുണ്ട്. ദാമ്പത്യ ബന്ധത്തിലൂടെ കടന്നുപോകുമ്പോൾ പല സാഹചര്യങ്ങളിലും ഇത്തരം സംശയങ്ങൾ തല പൊക്കാം. എങ്ങനെ നല്ല ഭർത്താവാകാം എന്നതിനു കൃത്യമായ ഒരുത്തരം പറയാനാകില്ല. കാരണം ആളുകൾ, സാഹചര്യങ്ങൾ എന്നതിനൊക്കെ അനുസരിച്ച് അത് മാറാം. എങ്കിലും ഭർത്താക്കന്മാർ ചെയ്യേണ്ട ചില നല്ല കാര്യങ്ങളുണ്ട്. അതെന്താണെന്നു നോക്കാം.

∙ ചെറിയ കാര്യങ്ങളും അറിയാം

ADVERTISEMENT

ഭാര്യയുടെ ഇഷ്ടപ്പെട്ട ഭക്ഷണം, ഗാനം, സിനിമ, നടൻ, വസ്ത്രം, നിറം.... അങ്ങനെ അവരുടെ ചെറിയ ഇഷ്ടങ്ങൾ പോലും ചോദിച്ചു മനസ്സിലാക്കാം. അതെല്ലാം ചെറുതായി തോന്നുമെങ്കിലും ബന്ധത്തിൽ ഏറെ വലുതും സന്തോഷം നൽകുന്നതുമായ കാര്യങ്ങളാണവ. ദാമ്പത്യം ശക്തമാകാൻ ഇതു സഹായിക്കും.

∙ ഉപകരണങ്ങളല്ല ജീവിതം

ADVERTISEMENT

കഴിഞ്ഞ ഏതാനും വർഷങ്ങളായി ടിവി, ലാപ്ടോപ്, മൊബൈൽ എന്നിവയിൽ ചെലവഴിക്കുന്ന സമയം വളരെയേറെ കൂടിയിട്ടുണ്ട്. പങ്കാളിക്കൊപ്പം ചെലവിടേണ്ട സമയവും ഇങ്ങനെ നഷ്ടപ്പെടുന്നു. ആ സമയത്തിന്റെ മൂല്യം വളരെ വലുതാണെന്ന് പലരും മനസ്സിലാക്കുന്നില്ല. ഒരു വീട്ടിലോ, മുറിയിലോ ആയാൽ അത് സാമിപ്യം ആകുന്നില്ല. ഒന്നിച്ച് സമയം ചെലവിട്ടാലേ അത് സാധ്യമാകൂ. അതിനാൽ ഇത്തരം ഉപകരണങ്ങൾ പങ്കാളിക്കുള്ള സമയം അപഹരിക്കാതെ നോക്കാം.

∙ മടിക്കേണ്ട, പറഞ്ഞു തീർക്കൂ

ADVERTISEMENT

പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പറഞ്ഞുതീർ‌ക്കാനാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്. വഴക്ക് ഒഴിവാക്കാൻ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാതിരിക്കുന്നത് അവർ ഇഷ്ടപ്പെടുന്നില്ല. അതു ബന്ധത്തിൽ അകലം സൃഷ്ടിക്കാനും പ്രശ്നങ്ങൾ രൂക്ഷമാകാനും മാത്രമേ കാരണമാകൂ. അതുകൊണ്ട് വഴക്കിടാൻ മടിക്കേണ്ട. പക്ഷേ അതിനിടയിൽ മുറിവേൽപ്പിക്കുന്ന വാക്കുകളും ഭയപ്പെടുത്തുന്ന പ്രവൃത്തികളും ഒഴിവാക്കണം.

∙ സ്നേഹം പ്രകടിപ്പിക്കാം

എന്റെ ഭാര്യയെ എനിക്കിഷ്ടമാണ്. അതു പ്രത്യേകിച്ച് പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്യേണ്ടതുണ്ടോ എന്ന ചിന്തവെച്ചു പുലർത്തുന്ന പുരുഷന്മാർ ധാരാളമാണ്. എന്നാൽ സ്നേഹം പ്രകടിപ്പിക്കുക തന്നെ വേണം. ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് പറയാൻ മടിക്കുന്നതെന്തിന് ? അതു കുറച്ചു ക്രിയാത്മകമായി പ്രകടിപ്പിക്കുന്നതും നല്ലതാണ്. സ്ത്രീകൾ അത് ആഗ്രഹിക്കുന്നു. 

∙ സാമ്പത്തികം മുഖ്യം

സാമ്പത്തികമായ കാര്യങ്ങൾ ഭാര്യയിൽനിന്നും മറച്ചുവയ്ക്കുന്ന പുരുഷന്മാരുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം കൈകാര്യം ചെയ്യേണ്ടത് തന്റെ മാത്രം ചുമതലയാണ് എന്ന ധാരണയാണ് പലർക്കുമുള്ളത്. എന്നാൽ അതങ്ങനെയല്ല, അവർക്ക് തുല്യതയും പരിഗണനയും അനുഭവപ്പെടണമെങ്കിൽ ഇക്കാര്യങ്ങളും പങ്കുവയ്ക്കണം. എന്റെ മാത്രം പ്രശ്നമാണ് എന്നല്ല, അതു നമ്മുടെ പ്രശ്നമാണ് എന്ന സമീപനമാണ് ആവശ്യം. 

English Summary :  Relatinship - Tips to become better husband