ആർക്കും ഒന്നിനും സമയമില്ല. സ്വന്തം പങ്കാളിക്കൊപ്പം ചെലവിടാനോ, മനസ്സു തുറന്നു സംസാരിക്കാനോ, ചേർന്നിരിക്കാനോ അവസരം ഇല്ലാത്ത വിധം തിരക്കുകൾ. ആ സമയക്കുറവ് പതിയെ ബന്ധങ്ങളെ ശിഥിലമാക്കുന്നു . ഇത് തിരിച്ചറിയുമ്പോഴേക്കും ബന്ധങ്ങൾ കൈവിട്ടു പോയിട്ടുണ്ടാകും. പരസ്പര ധാരണയും കാര്യങ്ങൾ പങ്കുവയ്ക്കലുമാണ് ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർക്കും ഒന്നിനും സമയമില്ല. സ്വന്തം പങ്കാളിക്കൊപ്പം ചെലവിടാനോ, മനസ്സു തുറന്നു സംസാരിക്കാനോ, ചേർന്നിരിക്കാനോ അവസരം ഇല്ലാത്ത വിധത്തിലാണ് തിരക്കുകൾ. ആ സമയക്കുറവ് പതിയെ ബന്ധങ്ങളെ ശിഥിലമാക്കുന്നു. ഇത് തിരിച്ചറിയുമ്പോഴേക്കും ബന്ധങ്ങൾ കൈവിട്ടു പോയിട്ടുണ്ടാകും. 

പരസ്പര ധാരണയും കാര്യങ്ങൾ പങ്കുവയ്ക്കലുമാണ് ഒരു ബന്ധത്തിന്റെ അടിസ്ഥാനമെന്നിരിക്കെ പങ്കാളിക്കും കുടുംബത്തിനുമൊപ്പം ചെലവഴിക്കാൻ സമയമില്ലാത്ത അവസ്ഥയിലൂടെയാണ് പലരും കടന്നുപോകുന്നത്. ജോലി സമയത്തിലെ വൈരുധ്യമാണ് പലരും ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. മറ്റൊന്ന് ജോലിയുടെ സമ്മർദം വീട്ടിലെത്തുമ്പോഴും നിലനിൽക്കുന്നു എന്നതാണ്. വീടും ഒരു ഓഫീസാക്കി മാറ്റുന്നവർ പങ്കാളികള്‍ക്കു നൽകുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. 

ADVERTISEMENT

ദിവസവും ശരാശരി 4–5 മണിക്കൂറെങ്കിലും ഒരുമിച്ചു ചെലവഴിക്കുകയോ  സംസാരിക്കുകയും ചെയ്താൽ മാത്രമേ ബന്ധങ്ങൾ ദൃഢമാകുകയും ഈടുനിൽക്കുകയും ചെയ്യൂ എന്നാണ് റിലേഷൻഷിപ്പ് വിദഗ്ധർ പറയുന്നത്. വിവാഹമോചനക്കേസുകളിൽ പങ്കാളിയുടെ തിരക്കും ഒരുമിച്ചു പങ്കിടാൻ സമയമില്ല എന്ന പരിഭവവും പങ്കുവയ്ക്കുന്നവർ നിരവധിയാണ്.

വീട്ടിൽ എത്തിയാൽ ജോലി ഭാരം മാറ്റിവച്ച് പങ്കാളിക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാൻ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾപോലും അറിയാതെ ബന്ധങ്ങളും ബന്ധുക്കളും നമ്മെ വിട്ടുപോകുമെന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ടുതന്നെ നല്ല രീതിയിലുള്ള വിവാഹ ബന്ധം ആഗ്രഹിക്കുന്നവർ ദൈനംദിന ജീവിതത്തിലെ സമയക്രമം താളപ്പിഴകളില്ലാതെ ക്രമീകരിച്ച് മുന്നോട്ടു നയിക്കുന്നതിൽ തീർച്ചായും ശ്രദ്ധിക്കണം.

ADVERTISEMENT

English Summary : Importance of spending time together with your spouse